കുടവയറും പൊണ്ണത്തടിയുമൊക്കെ കുറക്കാൻ ഇതാ പോംവഴി; ഇത് ധൈര്യമായി കഴിച്ചോളൂ, ഫലം ഉടൻ
കൊഴുപ്പ് കൂടിയതും കാര്‍ബോഹൈഡ്രേറ്റ് കുറഞ്ഞതുമായ ഭക്ഷണക്രമമാണ് കീറ്റോ ഡയറ്റ്. മറ്റ് ഡയറ്റുകളിരൽ നിന്ന് വ്യത്യസ്തമായി മാംസ ഉത്പന്നങ്ങൾ കീറ്റോയിൽ ഉണ്ടാകില്ല. പകരം പഴങ്ങളും പച്ചക്കറികളും നട്സുകളുമെല്ലാമാണ് ഇവയിൽ ഉൾപ്പെടുത്തുക. അത്തരത്തിൽ കീറ്റോ ഡയറ്റിൽ ഉൾപ്പെടുത്താൻ പറ്റുന്ന മികച്ച നട്സുകളെ കുറിച്ചാണ് ഇന്ന് വിശദമാക്കുന്നത്. ഇവ ശരീരഭാരം കുറക്കാൻ സഹായിക്കുമെന്ന് മാത്രമല്ല കുടവയറിനേയും ഇല്ലാതാക്കുന്നു. വിശദമായി അറിയാം
വാൾനാട്ട്
വാൾനട്ടിൽ ഒമേഗ 3 ഫാറ്റി ആസിഡുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. പ്രത്യേകിച്ച് ആൽഫ ലിനോലെനിക് ആസിഡ്. ഇവ തലച്ചോറിന്റെ പ്രവർത്തനം കാര്യക്ഷമമാക്കാൻ സഹായിക്കുന്നു. . കൂടാതെ, വാൽനട്ടിൽ കാർബോഹൈഡ്രേറ്റുകൾ കുറവാണ്, നാരുകൾ കൂടുതൽ. അതുകൊണ്ട് തന്നെ വിശപ്പിന്റെ ആസക്തിയെ ഇല്ലാതാക്കുന്നു. അതുകൊണ്ട് തന്നെ കീറ്റോജെനിറ്റിക് ഡയറ്റിലെ മികച്ച തിരഞ്ഞെടുപ്പാണ് വാൾനട്ട്.

ബദാം
കീറ്റോ ഡയറ്റ് പിന്തുടവരുന്നർക്ക് ഏറെ പ്രീയപ്പെട്ട ഭക്ഷണമാണ് ബദാം. മോണോസാച്ചുറേറ്റഡ് കൊഴുപ്പുകളാൽ സമ്പന്നമാണ് ഇവ. ഇത് ഹൃദയാരോദ്യത്തിന് ഏറെ ഗുണകരമാണ്. വിറ്റാമിൻ ഇ, മഗ്നീഷ്യം, പ്രോട്ടീൻ എന്നിവയാലും സമ്പന്നമാണ്.ഊർജ്ജ നില നിലനിർത്തുന്നതിനും പേശികളുടെ പ്രവർത്തനത്തെ പിന്തുണയ്ക്കുന്നതിനും ബദാം സഹായിക്കുന്നു. അതേസമയം വാൾനെറ്റിനെക്കാൾ കൊഴുപ്പ് കൂടുതലുള്ള ഡ്രൈഫ്രൂട്ട് ആണ് ബദാം. എന്നിരുന്നാലും ഇവ ധൈര്യമായി തന്നെ കഴിക്കാം.
പെക്കൻ
മോണോസാച്ചുറേറ്റഡ് കൊഴുപ്പുകൾ ധാരാളം അടങ്ങി ഡ്രൈ ഫ്രൂട്ടാണ് പെക്കൻ. ഫ്രീ റാഡിക്കലുകൾ മൂലമുണ്ടാകുന്ന കേടുപാടുകളിൽ നിന്ന് കോശങ്ങളെ സംരക്ഷിക്കാൻ സഹായിക്കുന്ന വിറ്റാമിൻ ഇ പോലുള്ള ആൻ്റിഓക്‌സിഡൻ്റുകളും ഇവയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. കാർബോഹൈഡ്രേറ്റ് കുറവായ ഇവയിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്.
മക്കാഡമിയ നട്സ്
ഇവയിൽ കാർബോഹ്രൈഡേറ്റ് വളരെ കുറവാണ്. മോണോസാച്ച്വറേറ്റഡ് കൊഴുപ്പുകൾ കൂടുതലും. ഇത് ഹൃദയാരോഗ്യത്തെ സഹായിക്കുന്നു. ഫ്ലേവനോയ്ഡുകൾ, ടോകോട്രിയനോൾസ് തുടങ്ങിയ ആൻ്റിഓക്‌സിഡൻ്റുകളും ഇവയിൽ ധാരാളം ഉണ്ട്.
ബ്രെസീൽ നട്സ്
ആരോഗ്യകരമായ കൊഴുപ്പുകൾ, പ്രോട്ടീൻ, നാരുകൾ എന്നിവയാൽ സമ്പന്നമാണ് ബ്രസീൽ നട്. രോഗപ്രതിരോധ ശേഷിയ്ക്കും തൈറോയിഡിന്റെ പ്രവർത്തനം സുഖമമാക്കുന്നതിനും സഹായിക്കുന്ന സെലിനിയം ധാരാളമായി അടങ്ങിയിട്ടുണ്ട്. , അതേസമയം സെലിനിയം അധികമാകാതിരിക്കാൻ മിതമായ അളവിൽ മാത്രം ബ്രെസീൽ നട്സ് കഴിക്കുക.
എൻബി- ഓരോരുത്തരുടേയും ശരീരം വ്യത്യസ്തമാണെന്നത് കൊണ്ട് തന്നെ ആരോഗ്യ വിദഗ്ദരുടെ നിർദ്ദേശത്തോടെ മാത്രം ഡയറ്റുകൾ സ്വീകരിക്കാൻ ശ്രദ്ധിക്കുക.












Click it and Unblock the Notifications