Get Updates
Get notified of breaking news, exclusive insights, and must-see stories!

തടി കുറക്കാൻ സഹായിക്കുന്ന പഴമോ?; ഗുണങ്ങൾ വേറെയും, വെറുതെയല്ല ആളുകൾ കഴിക്കുന്നത്

പഴം കഴിക്കുന്നത് ശീലമുള്ളവരാണ് പലരും. എന്നാൽ കദളി പഴം കഴിക്കാറുണ്ടോയെന്ന് ചോദിച്ചാൽ ഇല്ലെന്നാവും ഉത്തരം. പക്ഷേ ഇനി മുതൽ നിങ്ങൾ കദളി കഴിക്കും. കാരണം കദളിപ്പഴത്തിന്റെ ആരോഗ്യ ഗുണങ്ങൾ അറിഞ്ഞാൽ പിന്നെ പഴം കഴിക്കാതിരിക്കുന്നത് എങ്ങനെ.

നാരുകൾ കൊണ്ട് സമ്പുഷ്ടം

ഇന്ത്യൻ ഫുഡ് കോമ്പോസിഷൻ ടേബിളുകൾ (IFCT 2017) പ്രകാരം 100 ഗ്രാം കദളി പഴത്തിൽ 2 ഗ്രാം ആണ് നാരിൻ്റെ അളവ്. ഇവയിലെ ലയിക്കാത്ത നാരുകൾ ദഹനത്തെ സഹായിക്കുകയും മലബന്ധം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യും.കൂടാതെ, ഫ്രക്ടോ-ഒലിഗോസാക്കറൈഡ് അടങ്ങിയ ഒരു പ്രീബയോട്ടിക്ക് കൂടിയാണ് കദളി. ഇത് കുടലിൻ്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും.

hadi3-

ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കുന്നു

കദളി പഴത്തിൽ പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയത്തിന്റെ പ്രവർത്തനത്തെ സഹായിക്കുന്നു. പൊട്ടാസ്യം കുറയുന്നത് (ഹൈപ്പോകലീമിയ) രക്താതിമർദ്ദത്തിനും ഹൃദയപേശികളുടെ ബലഹീനതയ്ക്കും കാരണമാകും. കദളി പഴം കഴിക്കുന്നത് വഴി പ്രതിദിനം ശരാശരി ആവശ്യമായ പൊട്ടാസ്യത്തിൻ്റെ 15 ശതമാനം ലഭിക്കാൻ സഹായിക്കുമത്രേ.

രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്നു

100 ഗ്രാം കദളി പഴത്തിൽ 25 ഗ്രാം കാർബോഹൈഡ്രേറ്റ് അടങ്ങിയിട്ടുണ്ട്. കുറഞ്ഞ ഗ്ലൈസെമിക് സൂചികയും ഡയറ്ററി ഫൈബറും ഉള്ളതിനാൽ പ്രമേഹം ഉണ്ടെങ്കിലും കദളി പഴം കഴിക്കുന്നതിൽ ദോഷമില്ല. കദളി പഴത്തിന്റെ ഗ്ലൈസെമിക് സൂചിക 45 ആണ്. ഇത് താരതമ്യേന കുറവാണ്.

കണ്ണിന്റെ ആരോഗ്യത്തെ സംരക്ഷിക്കുന്നു

കദളി പഴത്തിൽ ബീറ്റാ കരോട്ടിൻ, ല്യൂട്ടിൻ എന്നിവ അടങ്ങിയിട്ടുണ്ട്. ഇവ കണ്ണുകളുടെ ആരോഗ്യത്തെ പ്രോത്സാഹിപ്പിക്കുന്നു. പ്രായമാകുമ്പോൾ കാഴ്ച നഷ്ടപ്പെടാൻ കാരണമാകുന്ന മാക്യുലർ ഡീജനറേഷൻ തടയാനും ഇവ നല്ലതാണ്.

ആന്റിഓക്സിഡന്റുകൾ

ആന്റി ഓക്സിഡന്റുകൾ കൊണ്ട് സമ്പുഷ്ടമാണ് കദളി പഴം. ഇവയിൽ കരോട്ടിനോയിഡുകൾ, വിറ്റാമിൻ സി, ആന്തോസയാനിനുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഫ്രീ റാഡിക്കലുകൾ മൂലം കോശങ്ങളിൽ കേടുപാടുകൾ ഉണ്ടാകുന്നത് തടയാൻ ഇത് സഹായിക്കുന്നു. ക്യാൻസർ, ഹൃദ്രോഗം, പ്രമേഹം തുടങ്ങിയ അവസ്ഥകൾ തടയാനും ഇത് സഹായിക്കുന്നു.

കദളി പഴം കഴിച്ചാൽ ഉള്ള ദോഷങ്ങൾ

അലർജി പ്രശ്നം

ചിലരിൽ കദളി പഴം കഴിക്കുന്നത് അലർജിക്ക് കാരണമാകാറുണ്ട്. അതിനാൽ ചില ഭക്ഷണങ്ങളോട് അലർജി ഉള്ളവർ ശ്രദ്ധയോടെ മാത്രം കഴിക്കുക

വയർ വീർക്കും

കൂടുതൽ കദളിപഴം കഴിക്കുന്നത് വയറുവേദന, ഛർദ്ദി, ഓക്കാനം എന്നിവ പോലുള്ള പ്രശ്നങ്ങൾക്ക് കാരണാകും. ദിവസം ഒന്നോ രണ്ടോ പഴങ്ങൾ മാത്രം കഴിക്കുക.

തടി കുറയ്ക്കും

ശരീരഭാരം കുറയ്ക്കാൻ ഇവ സഹായിക്കും, കാരണം ഒരു കഷ്ണം കദളി പഴത്തിൽ വെറും 90 കലോറി മാത്രമാണ് അടങ്ങിയിട്ടുണ്ട്. ഫൈബർ അടങ്ങിയിരിക്കുന്നതിനാൽ കഴിച്ചാൽ വിശപ്പ് അനുഭവപ്പെടില്ല, അതുകൊണ്ട് അമിതമായി ഭക്ഷണം കഴിക്കണമെന്ന തോന്നൽ ഇല്ലാതാകുകയും തടി കുറയാൻ സഹായിക്കുകയും ചെയ്യും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+