തിളക്കം വര്‍ധിപ്പിക്കാന്‍ തണുപ്പിച്ച തൈര് മുഖത്ത് ഇങ്ങനെ പുരട്ടൂ; കൂടുതല്‍ ഫലപ്രദം
നിരവധി ആരോഗ്യ ഗുണങ്ങളുള്ള പാല്‍ ഉല്‍പ്പന്നം എന്ന നിലയില്‍ മാത്രമല്ല മികച്ച ഒരു സൗന്ദര്യ വര്‍ധക വസ്തു കൂടിയാണ് തൈര്. പ്രോട്ടീന്‍, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവയാല്‍ സമ്പന്നമാണ് തൈര്. തിളക്കമുള്ള ചര്‍മം ലഭിക്കാന്‍ ഏറ്റവും നല്ല പ്രകൃതിദത്തമായ മാര്‍ഗം കൂടിയാണിത്. ആവശ്യത്തിന് ജലാംശം ഉള്ളതിനാല്‍ ചര്‍മത്തിന്റെ ഈര്‍പ്പം നിലനിര്‍ത്താനും തൈര് അത്യുത്തമമാണ്.
കാല്‍സ്യം ധാരാളം അടങ്ങിയിട്ടുള്ള തൈര് ചര്‍മം വരണ്ടു പോകാതെ ഈര്‍പ്പം നിലനിര്‍ത്താന്‍ സഹായിക്കുന്നു. മുഖത്തിന്റെ സ്വാഭാവിക സൗന്ദര്യം വര്‍ധിപ്പിക്കാന്‍ എല്ലാ പ്രായക്കാര്‍ക്കും ഉപയോഗിക്കാന്‍ പറ്റുന്ന, പാര്‍ശ്വഫലങ്ങള്‍ ഇല്ലാത്ത ഏറ്റവും മികച്ച ഉല്‍പ്പന്നമാണ് തൈര്. മുഖത്തിന് ഈര്‍പ്പവും മൃദുത്വവും ലഭിക്കാന്‍ തൈര് പുരട്ടിയാല്‍ മതി എന്നത് ഏവര്‍ക്കും അറിയാവുന്ന കാര്യമാണ്.

വില കൂടിയ സൗന്ദര്യ വര്‍ധക വസ്തുക്കളേക്കാള്‍ ഫലപ്രദമാണ് തൈര്. മുറിയിലെ സാധാരണ താപനിലയില്‍ സൂക്ഷിക്കുന്ന തൈരിനേക്കാള്‍ ഫലപ്രദം ഫ്രിഡ്ജില്‍ സൂക്ഷിക്കുന്ന തൈരാണ്. ഫ്രിഡ്ജില്‍ സൂക്ഷിക്കുന്ന തൈര് പുരട്ടുമ്പോള്‍ മുഖത്തിന് കൂടുതല്‍ തണുപ്പും ആശ്വാസവും ലഭിക്കുകയും ഈര്‍പ്പം കൂടുതല്‍ നേരം നിലനില്‍ക്കുകയും ചെയ്യും, പ്രത്യേകിച്ച് ചൂടുകാലത്ത്.
ഫ്രിഡ്ജില്‍ സൂക്ഷിച്ച തൈര് ദിവസം രണ്ടോ മൂന്നോ തവണ മുഖത്ത് പുരട്ടിയാല്‍ ചര്‍മ്മത്തിന് ചൂടില്‍ നിന്ന് വലിയ ആശ്വാസം ലഭിക്കും. മുഖത്തിന്റെ വരള്‍ച്ചയും മൊരിച്ചിലും ഇല്ലാതാക്കുന്നു.
മുഖത്ത് പുരട്ടുന്നതിന് മുമ്പ് തൈര് 20 മിനിറ്റ് എങ്കിലും ഫ്രിഡ്ജില്‍ വയ്ക്കുക. മുഖം വെള്ളം ഉപയോഗിച്ച് കഴുകാതെ തന്നെ തൈര് നേരെ മുഖത്ത് പുരട്ടുക. തുടര്‍ന്ന് കൈകള്‍ കൊണ്ട് മൃദുവായി മസാജ് ചെയ്യുക. കുറഞ്ഞത് 10 മിനിറ്റ് എങ്കിലും വിരലുകള്‍ കൊണ്ട് മുഖത്തിന്റെ എല്ലാ ഭാഗത്തും മസാജ് ചെയ്യുക.
തൈര് പുരട്ടി കുറഞ്ഞത് 10 മിനിറ്റ് എങ്കിലും മസാജ് ചെയ്ത ശേഷം ഉടന്‍ മുഖം കഴുകരുത്. 10-15 മിനിറ്റെങ്കിലും തൈര് പുരട്ടിയത് മുഖത്ത് നിലനിര്‍ത്തുക. അതിനു ശേഷം ശുദ്ധമായ വെള്ളത്തില്‍ മുഖം കഴുകിയ ശേഷം ഒരു കോട്ടണ്‍ തുണി ഉപയോഗിച്ച് മൃദുവായി തുടയ്ക്കുക.
തൈര് തേന്‍ ചേര്‍ത്തും നാരങ്ങാനീര് ചേര്‍ത്തും മഞ്ഞള്‍പൊടി, ഓട്‌സ്, നാരങ്ങാനീര് എന്നിവയൊക്കെ ചേര്‍ത്തും മികച്ച ഫേസ് പാക്കുകള്‍ നിര്‍മ്മിക്കാന്‍ കഴിയും. തൈര് ഉപയോഗിച്ച ശേഷം കുറഞ്ഞത് രണ്ട് മണിക്കൂര്‍ എങ്കിലും ഫേസ് വാഷോ മറ്റ് കൃത്രിമമായ ചേരുവകള്‍ അടങ്ങിയ സൗന്ദര്യ വര്‍ധക ഉല്‍പ്പന്നങ്ങളോ ഉപയോഗിക്കരുത്.
ഡിസ്‌ക്ലെയിമര്‍ - ഗൂഗിളില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയതാണ് ഈ ലേഖനം. വണ്‍ഇന്ത്യ മലയാളത്തിന് ഇത് സംബന്ധിച്ച് ശാസ്ത്രീയ അറിവുകള്‍ ഇല്ല. അതിനാല്‍ ഇവ പിന്തുടരുന്നതിന് മുന്‍പ് ആരോഗ്യവിദഗ്ധരുടെ ഉപദേശം സ്വീകരിക്കണം.












Click it and Unblock the Notifications