Get Updates
Get notified of breaking news, exclusive insights, and must-see stories!

വെറും 7 ദിവസത്തിൽ മുടി കൊഴിച്ചിൽ അകറ്റാം.. രണ്ട് ഉള്ളിയുണ്ടെങ്കിൽ ഫലം ഉറപ്പ്

ഏറ്റവും കൂടുതൽ ആളുകളെ ബാധിക്കുന്ന മുടിയുടെ പ്രശ്നങ്ങളിലൊന്നാണ് മുടികൊഴിച്ചിൽ. പല കാരണങ്ങൾ മുടികൊഴിച്ചിലിനു പിന്നിലുണ്ടാകാം, മലിനീകരണം. കാലാവസ്ഥാ മാറ്റങ്ങൾ, ഹോൺമോണിലുണ്ടാകുന്ന മാറ്റങ്ങള്‍, ടെൻഷൻ, കെമിക്കലുകളടങ്ങിയ വസ്തുക്കളുടെ ഉപയോഗം തുടങ്ങിയവ പ്രധാനചില കാരണങ്ങളാണ്. മുടികൊഴിച്ചിൽ പരിഹരിക്കാം എന്നു വാഗ്ദാനം നല്കുന്ന ഒട്ടേറെ ഉത്പന്നങ്ങള്‌ നമ്മൾ കണ്ടിട്ടുണ്ടാകുമെങ്കിലും കാര്യത്തിലേക്കടുക്കുമ്പോൾ യഥാര്‍ത്ഥ ഫലം തരുന്നവ ചുരുക്കമായിരിക്കും. എന്നാൽ മുടികൊഴിച്ചിലകറ്റുവാൻ പ്രകൃതിയിലേക്ക് ഒന്നു തിരിഞ്ഞാലോ.

മുടികൊഴിച്ചിൽ മാറ്റാൻ ഏറ്റവും മികച്ച പരിഹാരങ്ങളിലൊന്നാണ് ഉള്ളി എണ്ണ. തലമുടിയുടെ ആരോഗ്യത്തിനും കരുത്തുറ്റ വളർച്ചയ്ക്കും പണ്ടുകാലം മുതൽ ഉള്ളി ഉപയോഗിക്കുന്നു. മുടിയുടെ വളർച്ച ത്വരിതപ്പെടുത്തുകയും കൊഴിച്ചിൽ കുറയ്ക്കുകയും ചെയ്യാൻ സഹായിക്കുന്ന ഉള്ളി എണ്ണ ഉപയോഗിച്ച് വെറും 7 ദിവസത്തൽ മുടി കൊഴിച്ചിൽ അകറ്റിയാലോ.. നിങ്ങളുടെ ആഗ്രഹം പോലെ , കരുത്തുറ്റ, തിളങ്ങുന്ന, നല്ല ഉള്ളോടെ വളരുന്ന മുടി സ്വന്തമാക്കുവാൻ എങ്ങനെ ഉള്ളി എണ്ണ ഉപയോഗിക്കണം എന്നു നോക്കാം.

hair2-17

തലമുടിയുടെ വളർച്ചയ്ക്കും ആരോഗ്യത്തിനും വേണ്ടുന്ന ഒരുപാട് ഘടകങ്ങളിൽ ഉള്ളിയിലുണ്ട്. സൾഫർ, ആന്റിഓക്‌സിഡന്റുകൾ, ആൻറി ബാക്ടീരിയൽ ഗുണങ്ങൾ എന്നിവയാണ് അതിൽ പ്രധാനപ്പെട്ടവ. മുടികൊഴിച്ചിൽ ഇല്ലാതാക്കാനുള്ള പരമ്പരാഗത പ്രകൃതിദത്ത പരിഹാരമാാണ് ഉള്ളിയെ കണക്കാക്കുന്നത്. ഉള്ള എണ്ണയിൽ അടങ്ങിയിട്ടുള്ള സൾഫർ മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നു. സൾഫറിന്‍റെ സാന്നിധ്യം രോമകൂപങ്ങളിലേക്കുള്ള രക്തചംക്രമണം വര്‌ധിപ്പിക്കുന്നതിനാലാണിത്. ഉള്ളി എണ്ണയുടെ ആൻറി ബാക്ടീരിയൽ ഗുണങ്ങൾ താരൻ അകറ്റുവാനും തലയോട്ടിയുടെ മറ്റു പ്രശ്നങ്ങളും അവസ്ഥകളും ഇല്ലാതാക്കാനും സഹായിക്കുന്നു. അതുവഴി ആരോഗ്യമുള്ള മുടി ഉണ്ടാകുന്നു. ഇത് കൂടാതെ ഉള്ളി എണ്ണയുടെ ഉപയോഗം മുടിക്ക് കൂടുതൽ തിളക്കവും നല്കുന്നു,

വീട്ടിൽ എങ്ങനെ ഒനിയൻ ഹെയർ ഓയിൽ തയ്യാറാക്കാം

ആവശ്യമായ സാധനങ്ങൾ
ഇടത്തരം വലുപ്പത്തിലുള്ള 2,3 ഉള്ളി
എണ്ണ അരക്കപ്പ് ( വെളിച്ചെണ്ണ, ഒലിവ് ഓയിൽ, ആൽമണ്ട് ഓയിൽ എന്നിവയിലേതെങ്കിലും ഒന്ന്)
ഏതാനം തുള്ളി എസന്‍ഷ്യൽ ഓയിൽ ( ടീ ട്രീ ഓയില്‍, ലാവൻഡർ ഓയിൽ എന്നിവയിലേതെങ്കിലും ഒന്ന് )

തൊലി കളഞ്ഞ ശേഷം ഉള്ളി ചെറിയ കഷ്ണങ്ങളാക്കി മുറിക്കാം. എണ്ണയ്ക്ക് കട്ടി വേണമെന്നുണ്ടെങ്കിൽ നീര് എടുക്കാം. ഒരു ചെറിയ പാനിൽ നിങ്ങൾ തിരഞ്ഞെടുത്ത എണ്ണ ചെറുതീയിൽ ചൂടാക്കുക. അമിതമായി ചൂടാകരുത് എന്ന കാര്യം ശ്രദ്ധിക്കുക. ചൂടായ എണ്ണയിലേക്ക് നിങ്ങൾ അരിഞ്ഞ ഉള്ളിയോ അല്ലെങ്കിൽ ഉള്ളി നീരോ ചേർക്കുക. കുറഞ്ഞ തീയിൽ നന്നായി ഇളക്കിഏകദേശം 15-20 മിനിറ്റ് തിളപ്പിക്കുക. ഉള്ളി കരിഞ്ഞുപോകാതെ ശ്രദ്ധിക്കണം. പിന്നീട് ഉള്ളി സ്വർണ്ണ നിറത്തോട് കൂടിയ തവിട്ട് നിറമാകുകയും കട്ടിയുള്ള ഗന്ധം വരികയും ചെയ്യുന്നതോടെ നിങ്ങളുടെ ഉള്ളി എണ്ണ തയ്യാറായി. ഇനി പാൻ തണുപ്പിക്കുക. പൂർണ്ണമായും തണുത്ത ശേഷം ഒരു അരിപ്പ ഉപയോഗിച്ച് മിശ്രിതം അരിച്ചെടുക്കുക. അരിച്ചെടുത്ത ഉള്ളി എണ്ണ വൃത്തിയുള്ളതും ഉണങ്ങിയതുമായ ഒരു ഗ്ലാസ് കുപ്പിയിലേക്കോ പാത്രത്തിലേക്കോ മാറ്റുക. എസൻഷ്യൽ ഓയിലായ ടീ ട്രീ ഓയില്‍, ലാവൻഡർ ഓയിൽ എന്നിവയിലേതെങ്കിലും കൂടി ചേർക്കാം. സുഗന്ധത്തിനായാണ് ഇത് കൂട്ടുന്നത്. തണുത്ത ഇരുണ്ട സ്ഥലത്ത് സൂക്ഷിക്കുക.

ഒനിയൻ ഹെയർ ഓയിൽ ഉപയോഗിക്കുന്ന വിധം

മുടിയുടെ വേരുകളിലും തലയോട്ടിയുലം എത്തുന്ന വിധത്തിൽ ഉള്ളി എണ്ണ നന്നായി തലയിൽ തേച്ചുപിടിപ്പിക്കുക. 5-10 മിനിറ്റ് മസാജ് ചെയ്യുന്നത് രക്തയോട്ടം വർധിപ്പിക്കും. 30 മിനിറ്റ് നേരമെങ്കിലും തലയിൽ ഇത് വയ്ക്കണം. കഴുകിക്കളയാതെ രാത്രി മുഴുവന്‌ ഒനിയൻ ഹെയർ ഓയിൽ തലയില് സൂക്ഷിച്ച് പിറ്റേന്ന് കഴുകിക്കളയുന്നാണ് കൂടുതൽ നല്ലത്. കഴുകാൻ വീര്യം കുറഞ്ഞ ഷാംപു ഉപയോഗിക്കാം, ആഴ്ചയിൽ 2-3 തവണ ഇതുപയോഗിക്കാം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+