തടി കുറക്കാൻ മാത്രമല്ല ചർമ്മത്തിനും ബെസ്റ്റാണ് ഈ പാനീയം; അതിരാവിലെ തന്നെ കുടിക്കൂ
അതിരാവിലെ വെറും വയറ്റിൽ വെള്ളം കുടിക്കുന്നത് ദഹനപ്രശ്നങ്ങൾ ഇല്ലാതാക്കാൻ മാത്രമല്ല ശരീരത്തിലെ വിഷാംശങ്ങൾ നീക്കം ചെയ്യാനും മലബന്ധം പോലുള്ള പ്രശ്നങ്ങൾ ഇല്ലാതാക്കാനും സഹായിക്കും. അതേസമയം വെറും വെള്ളം കുടുക്കുന്നതിന് പകരം അവയിൽ അൽപം നെയ് ചേർത്ത് കഴിച്ച് നോക്കൂ. ഫലം ഇരട്ടിയായിരിക്കും. എന്തൊക്കെയാണ് നെയ് ചേർത്ത് വെള്ളം കുടിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ എന്തെന്നറിയാം.
ഇളം ചൂടുവെള്ളത്തിൽ നെയ് ചേർത്ത് കുടിക്കണമെന്നാണ് ആയുർവേദം പറയുന്നത്. നെയ് അല്ലെങ്കിൽ മറ്റെന്തെങ്കിലും സുഗന്ധവ്യജ്നങ്ങളും ചേർക്കാം. വരണ്ട ചർമ്മം മുടി, മലബന്ധം, ദഹന സംബന്ധമായ പ്രശ്നങ്ങൾ എന്നിവ അനുഭവിക്കുന്നവർക്ക് നെയ് ചേർത്ത വെള്ളം ധൈര്യമായി കുടിക്കാം. 200 മില്ലി ചെറുചൂടുള്ള വെള്ളത്തിൽ 1 ടീസ്പൂൺ നെയ്യ് ആണ് ചേർക്കേണ്ടത്.

നെയ്യിൽ ബ്യൂട്ടിറിക് ആസിഡ് അടങ്ങിയിട്ടുണ്ട്,ഇത് ദഹനവ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നു. മാത്രമല്ല ദഹന എൻസൈമുകളുടെ ഉത്പാദനം മെച്ചപ്പെടുത്തുകയും ചെയ്യും. ഭക്ഷണത്തിൽ നിന്ന് പോഷകങ്ങൾ ആഗിരണം ചെയ്യാനും ഇത് ഉത്തമമാണ്. ശരീരത്തിൽ നിന്നും വിഷാംശം നീക്കം ചെയ്യാനും നെയ്യ് ചേർത്തുള്ള വെള്ളം കുടിക്കുന്നത് ഗുണം ചെയ്യും. കൊഴുപ്പ് ലയിക്കുന്ന വിറ്റാമിനുകളുടെയും അവശ്യ ഫാറ്റി ആസിഡുകളുടേയും ഉറവിടമാണ് നെയ്യ്. ഇത് ചർമ്മം, സന്ധികൾ, പേശികൾ എന്നിവടങ്ങളിലെ ടിഷ്യൂകളെ പോഷിപ്പിക്കുന്നു. പ്രതിരോധ ശേഷി വർധിപ്പിക്കാനും തടി കുറക്കാനും നെയ് ചേർത്തുള്ള വെള്ളം സഹായിക്കുന്നു.
അതിരാവിലെ നെയ് കഴിക്കുന്നത് ചർമ്മത്തിന്റെ ആരോഗ്യത്തിനും നല്ലതാണ്. ഇത് സ്വാഭാവിക മോയ്ചറൈസറായി പ്രവർത്തിക്കുന്നു. ചർമ്മത്തിന് ഈർപ്പം നൽകുകയും ചെയ്യുന്നു. നെയ്യിലെ സ്ക്വാലീൻ എന്ന ഘടകം ചർമ്മത്തിലെ വീക്കങ്ങൾ പോലുള്ള പ്രശ്നങ്ങളേയും ഇല്ലാതാക്കും. വൈറ്റമിൻ ഇ ഉൾപ്പെടെയുള്ള നെയ്യിലെ പോഷക ഘടകങ്ങൾ മുടിക്ക് കരുത്തും തിളക്കവും നൽകാൻ സഹായിക്കും. വിറ്റാമിൻ ഇ കൂടാതെ, രോമകൂപങ്ങളെ പോഷിപ്പിക്കാൻ സഹായിക്കുന്ന ആരോഗ്യകരമായ ഫാറ്റി ആസിഡുകളും നെയ്യിൽ ഉണ്ട്. ആൻ്റിഓക്‌സിഡൻ്റായതിനാൽ തലയോട്ടിയിലെ വിഷവസ്തുക്കളെ ചെറുക്കാനും ഇവ സഹായിക്കുന്നു.
ചെറുനാരങ്ങ ചേർത്ത് വെള്ളം കുടിക്കാം
മെറ്റബോളിസം കുറവുള്ളവർക്കും ശരീരഭാരം കൂടുതൽ ഉള്ളവർക്കും നാരങ്ങ, ഇഞ്ചി, കറുവപ്പട്ട എന്നിവ ചേർത്ത് വെള്ളം കുടച്ച് ദിവസം ആരംഭിക്കാം. നിർജ്ജലീകരണം തടയാനും ശരീരത്തിലെ വിഷാംശം ഇല്ലാതാക്കാനും സഹായിക്കുന്നു. മാത്രമല്ല ശരീരത്തിലെ കൊഴുപ്പ് കത്തിക്കാനും വായിലെ അനാരോഗ്യകരമായ ബാക്ടീരിയകളെ നശിപ്പിക്കാനും വായ് നാറ്റം തടയാനും ഇത് ഗുണകരമാണ്.












Click it and Unblock the Notifications