തടിയാണോ നിങ്ങളെ അലട്ടുന്ന പ്രശ്നം?മഞ്ഞൾ പാൽ, ഇഞ്ചിവെള്ളം..തീർന്നില്ല..ഇതൊന്ന് കുടിച്ച് നോക്കൂ
രോഗങ്ങളിൽ നിന്ന് രക്ഷനേടണമെങ്കിൽ ആരോഗ്യകരമായ രീതിയിൽ ശരീരഭാരം നിലനിർത്തേണ്ടതുണ്ട്. എന്നാൽ അത് അത്ര എളുപ്പമല്ല താനും. ജിമ്മിൽ പോയത് കൊണ്ടോ മണിക്കൂറുകളോളം വ്യായാമം ചെയ്തത് കൊണ്ടോ മാത്രം ശരീരഭാരം കുറക്കാൻ സാധിക്കില്ല. അതിനൊപ്പം തന്നെ ആരോഗ്യകരമായ ഭക്ഷണങ്ങൾ കൂടി ശരീരത്തിൽ എത്തണം. ചില ഭക്ഷണങ്ങൾ നിങ്ങളുടെ ഭാരം കുറക്കാൻ സഹായിക്കുമെന്ന് പറഞ്ഞാലോ?
അതെ, സമീകൃതാഹാരവും വ്യായാമവും ചേർന്ന് ശരീരഭാരം കുറയ്ക്കാൻ ഭക്ഷണങ്ങൾ മാത്രമല്ല ഈ പാനീയങ്ങളും സഹായിക്കും. അധിക കിലോ കുറയ്ക്കാൻ നിങ്ങളെ സഹായിക്കുന്ന എളുപ്പത്തിൽ വീട്ടിൽ ഉണ്ടാക്കാവുന്ന ചില പാനീയങ്ങൾ ഇന്ന് പരിചയപ്പെടാം.

ഇഞ്ചി വെള്ളം
ദഹന ഗുണങ്ങൾക്ക് പേരുകേട്ട പാനീയമാണ് ഇഞ്ചി . ഇത് മെറ്റബോളിസം വർദ്ധിപ്പിക്കാനും വിശപ്പ് കുറയ്ക്കാനും സഹായിക്കും. ഉണ്ടാക്കാനായി, വെള്ളം തിളപ്പിച്ച് അതിലേക്ക് നന്നായി ഇഞ്ചി ചതച്ച് ചേർക്കാം. അരിച്ചെടുത്ത് അതിലേക്ക് തേനോ ചെറുനാരങ്ങ നീരോ ചേർത്ത് കുടിക്കാം.
മഞ്ഞൾ പാൽ
ഗോൾഡൻ മിൽക്ക് എന്നറിയപ്പെടുന്ന മഞ്ഞൾ പാൽ ആൻ്റിഓക്‌സിഡൻ്റുകളാൽ സമ്പന്നമാണ്. ഇത് വീക്കം കുറയ്ക്കാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നുകൂടാതെ, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഇൻസുലിൻ പ്രതിരോധം തടയാനും കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയാനും ഇത് സഹായിക്കുന്നു. മഞ്ഞൾപ്പൊടി ചെറുചൂടുള്ള പാലിൽ കലർത്തി ഉറക്കത്തിന് മുമ്പ് കുടിക്കുന്നത് മികച്ച ഫലം ലഭിക്കും.മഞ്ഞൾ പാൽ പൊതുവെ സുരക്ഷിതമാണെങ്കിലും, അമിതമായ ഉപയോഗം ചില ആളുകളിൽ വയറുവേദനയോ അലർജിയോ ഉണ്ടാക്കാം. ഗർഭിണികളും മരുന്ന് കഴിക്കുന്ന വ്യക്തികളും ഭക്ഷണത്തിൽ ചേർക്കുന്നതിന് മുമ്പ് ഡോക്ടറുടെ നിർദ്ദേശം കൂടി സ്വീകരിക്കാം.
നാരങ്ങയും തേൻ വെള്ളവും
നാരങ്ങയും തേനും വെള്ളം ചേർത്ത വെള്ളം അതിരാവിലെ കുടിച്ച് നോക്കൂ, ഫലം വളരെ വേഗത്തിൽ തന്നെ അറിയാം. ഇത് ശരീരത്തിലെ വിഷാംശം ഇല്ലാതാക്കാനും മെറ്റബോളിസം വർധിപ്പിക്കാനും സഹായിക്കുന്നു. ഒരു ഗ്ലാസ് ചൂടുവെള്ളത്തിൽ അര നാരങ്ങ പിഴിഞ്ഞ് ഒരു ടീസ്പൂൺ തേൻ ചേർത്ത് ഒഴിഞ്ഞ വയറ്റിൽ കുടിക്കുന്നതാണ് ഉത്തമം.
കറുവപ്പട്ട ചായ
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ കറുവപ്പട്ട ചായ സഹായിക്കും. ഇത് അമിതഭക്ഷണവും ആസക്തിയും തടയുകയും ചെയ്യും. അൽപം വെള്ളത്തിൽ ഒരു കറുവപ്പട്ട ഇട്ട് നന്നായി തിളപ്പിക്കാം. അതിന് ശേഷം അരിച്ചെടുത്ത് അതിരാവിലെ തന്നെ കുടിക്കാം.
ഗ്രീൻ ടീ
ഗ്രീൻ ടീയിൽ കാറ്റെച്ചിൻസ് എന്ന ആൻ്റി ഓക്‌സിഡൻ്റുകൾ അടങ്ങിയിട്ടുണ്ട്. ഈ സംയുക്തങ്ങൾ കൊഴുപ്പ് കത്തിക്കാനും മെറ്റബോളിസം മെച്ചപ്പെടുത്താനും സഹായിക്കുന്നു. അൽപം വെള്ളത്തിൽ ഗ്രീൻ ടീ ഇട്ട് തിളപ്പിച്ച് കുടിക്കാം. തടി വേഗത്തിൽ കുറക്കാം എന്ന് കരുതി കൂടുതൽ അളവിൽ ഗ്രീൻ ടീ കുടിക്കാതിരിക്കാം
നെല്ലിക്ക ജ്യൂസ്
അംല ജ്യൂസിൽ വിറ്റാമിൻ സി ധാരാളം അടങ്ങിയിട്ടുണ്ട്, ഇത് ദഹനത്തെ സഹായിക്കുന്നു. ഇത് ശരീരത്തിലെ വിഷാംശത്തെ പുറന്തള്ളാനും സഹായിക്കുന്നു. നെല്ലിക്ക നീര് അൽപം വെള്ളത്തിൽ കലർത്തി രാവിലെ തന്നെ കുടിക്കാൻ നോക്കാം
പെരുംജീരകം ചായ
പെരുംജീരകം ചായ വയറുവേദന കുറയ്ക്കുന്നതിനും ദഹനം മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു. പെരുംജീരകം വെള്ളത്തിൽ തിളപ്പിച്ച് കുടിക്കാം
ഈ ഹെർബൽ പാനീയങ്ങൾ നിങ്ങളുടെ ദിനചര്യയിൽ ഉൾപ്പെടുത്തുന്നത് നിങ്ങളുടെ ശരീരഭാരം കുറയ്ക്കാനുള്ള യാത്രയെ തീർച്ചയായും സഹായിക്കും. എന്നിരുന്നാലും ഭക്ഷണക്രമത്തിലോ ജീവിതശൈലിയിലോ എന്തെങ്കിലും കാര്യമായ മാറ്റങ്ങൾ വരുത്തുന്നതിന് മുമ്പ് ആരോഗ്യ വിദഗ്ധരുടെ നിർദ്ദേശം കൂടി സ്വീകരിക്കാം.












Click it and Unblock the Notifications