Get Updates
Get notified of breaking news, exclusive insights, and must-see stories!

വൈറലായി 'ഗ്ലാസ് ഹെയർ' ട്രെൻഡ്, നിങ്ങളുടെ മുടിയും മിന്നിത്തിളങ്ങണോ? കഞ്ഞിവെള്ളം മാത്രം മതി

സൗന്ദര്യ ലോകത്തെ പുതിയ ട്രെൻഡ് ആണ് ഗ്ലാസ് ഹെയർ. കണ്ണാടി പോലെ തിളക്കമുള്ള മുടിയാണിത്. ഇതിന്റെ രഹസ്യം വിലകൂടിയ സെറമുകളല്ല, മറിച്ച് നമ്മുടെയൊക്കെ അടുക്കളയിലെ കഞ്ഞിവെള്ളമാണ്. റൈസ് വാട്ടർ ടോണർ എന്ന പേരിൽ ആണ് നമ്മുടെ കഞ്ഞിവെള്ളം സോഷ്യൽ മീഡിയയിൽ തിളങ്ങുന്നത്.

കഞ്ഞിവെള്ളത്തിന് നൂറ്റാണ്ടുകളുടെ ചരിത്രമുണ്ട്. ജപ്പാനിലെ ഹിയാൻ കാലഘട്ടത്തിൽ (794–1185 AD) കൊട്ടാരത്തിലെ സ്ത്രീകൾ മുടി 'യു-സൂ-റൂ' (അരി കഴുകിയ വെള്ളം) ഉപയോഗിച്ച് സംരക്ഷിച്ചിരുന്നതായി പറയപ്പെടുന്നു. 80 വയസ്സിലും കറുത്ത് തിളങ്ങുന്ന മുടി നിലനിർത്തുന്ന ചൈനയിലെ ഹുവാങ്ലുവോ ഗ്രാമത്തിലെ യാവോ സ്ത്രീകളും ഇതിന് ഉദാഹരണമാണ്. പുളിപ്പിച്ച കഞ്ഞിവെള്ളമാണ് അവരുടെ തിളങ്ങുന്ന മുടിയുടെ രഹസ്യം.

പഴയ രീതി മാറി. ഇപ്പോൾ പിഎച്ച് സന്തുലിതാവസ്ഥ നിലനിർത്തുന്ന സ്പ്രേകളും ടോണറുകളും വിപണിയിൽ ഇഷ്ടം പോലെ ലഭ്യമാണ്. മുടി ഒരാഴ്ചകൊണ്ട് രണ്ട് ഇഞ്ച് വളരുമെന്ന ഇൻഫ്ലുവൻസർമാരുടെ അവകാശവാദം നുണയാണെന്ന് തിരിച്ചറിയേണ്ടതുണ്ട്. കാരണം ഒരു മാസത്തിൽ അര ഇഞ്ചാണ് മുടിയുടെ പരമാവധി വളർച്ച.

hair

കഞ്ഞിവെള്ളം മുടിയുടെ വേഗത്തിലുള്ള വളർച്ചയെയല്ല, നീളം നിലനിർത്താനാണ് സഹായിക്കുന്നത്. കേടുവന്ന മുടിയിഴകളെ ഉള്ളിൽ നിന്ന് നന്നാക്കി നിലനിർത്തുന്ന 'ഇനോസിറ്റോൾ' ആണ് പ്രധാനം. അമിനോ ആസിഡുകൾ മുടിയുടെ ഇലാസ്തികത വർദ്ധിപ്പിച്ച് പൊട്ടിപ്പോകുന്നത് കുറയ്ക്കുന്നു. ഇതാണ് ദ്രുതഗതിയിലുള്ള വളർച്ച എന്ന മിഥ്യാബോധത്തിന്റെ കാരണം.

മുടിയുടെ ഗ്ലാസ് ഹെയർ ഫിനിഷിന് പിഎച്ച്. ഘടകം പ്രധാനമാണ്. പുളിപ്പിച്ച കഞ്ഞിവെള്ളം അസിഡിക് സ്വഭാവമുള്ളതാണ് (പി.എച്ച്. ഏകദേശം 4.5–5.0). മിക്ക ടാപ്പ് വെള്ളവും ഷാംപൂകളും ക്ഷാരഗുണമുള്ളവയാണ്. അസിഡിക് കഞ്ഞിവെള്ളം ടോണറായി ഉപയോഗിക്കുമ്പോൾ മുടിയുടെ ക്യൂട്ടിക്കിൾ അടച്ച് മിനുസപ്പെടുത്തുന്നു; ഇത് മുടിക്ക് തിളക്കം നൽകി 'ഗ്ലാസ് ഹെയർ' ഫിനിഷ് ഉറപ്പാക്കുന്നു.

നിലവിലെ വൈറൽ റെസിപ്പി കഞ്ഞിവെള്ളവും റോസ്മേരിയും ചേർന്നതാണ്. അര കപ്പ് അരി കഴുകുക. തിളപ്പിക്കുന്ന വെള്ളത്തിൽ പുതിയ റോസ്മേരി തണ്ടുകൾ ചേർത്ത് തിളപ്പിക്കുക. ആന്റിഓക്‌സിഡന്റ് ഗുണങ്ങൾക്കായി 24 മണിക്കൂർ പുളിപ്പിക്കാമെങ്കിലും തിളപ്പിക്കൽ വേഗത്തിൽ ഫലം നൽകും. തണുത്തശേഷം അരിച്ച് സ്പ്രേ ബോട്ടിലിലാക്കി ഫ്രിഡ്ജിൽ സൂക്ഷിക്കുക.

കഞ്ഞിവെള്ളം പ്രോട്ടീൻ ചികിത്സയായതിനാൽ മുടിയുടെ തരം അറിഞ്ഞശേഷം ഉപയോഗിക്കുക. 'ലോ പോറോസിറ്റി' (ഈർപ്പം എളുപ്പത്തിൽ ആഗിരണം ചെയ്യാത്ത) മുടിയുള്ളവർ ശ്രദ്ധിക്കണം. കഞ്ഞിവെള്ളത്തിലെ അന്നജം മുടിയിഴകളെ പൊതിഞ്ഞ് 'പ്രോട്ടീൻ ഓവർലോഡിന്' കാരണമാകുകയും മുടി കൂടുതൽ പൊട്ടിപ്പോകാനിടയാക്കുകയും ചെയ്യും.

മറ്റേത് ഉൽപ്പന്നങ്ങളെയും പോലെ കഞ്ഞിവെള്ളത്തിനും പരിമിതികളുണ്ട്. ഇത് മാന്ത്രിക വിദ്യയല്ല, ഉറച്ച ശാസ്ത്രീയ അടിത്തറയുള്ളതാണ്. ഒരു മോയ്‌സ്ചറൈസർ എന്നതിലുപരി മരുന്ന് പോലെ ഉപയോഗിക്കുക. ആഴ്ചയിൽ ഒരിക്കൽ മാത്രം ഉപയോഗിക്കുക. മുടി പരുപരുത്തതോ കടുപ്പമുള്ളതോ ആയി തോന്നാൻ തുടങ്ങിയാൽ ഉപയോഗം നിർത്തുക.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+