Get Updates
Get notified of breaking news, exclusive insights, and must-see stories!

കുറഞ്ഞ ജോലി സമയം, ഉയർന്ന ശമ്പളം, പൂജ്യം കുറ്റകൃത്യം; ഇതാണ് ലോകത്തിലെ 'നമ്പർ വൺ' നഗരം!

ആഴ്ചയിൽ വെറും 33 മണിക്കൂർ മാത്രം ജോലി, വർഷത്തിൽ 5 ആഴ്ച ശമ്പളത്തോടുകൂടിയ ലീവ്, ഒപ്പം പോക്കറ്റ് അടിക്കാരെയോ ഗുണ്ടകളെയോ പേടിക്കാതെ അർദ്ധരാത്രിയിലും ധൈര്യമായി നടക്കാവുന്ന സുരക്ഷിതത്വം! കേൾക്കുമ്പോൾ ഒരു സിനിമകഥ പോലെ തോന്നുമെങ്കിലും സംഗതി സത്യമാണ്. ഇക്കണോമിസ്റ്റ് ഇന്റലിജൻസ് യൂണിറ്റ് പുറത്തുവിട്ട 2026-ലെ ആഗോള റാങ്കിംഗിൽ മനുഷ്യന് ജീവിക്കാൻ ലോകത്തിലെ ഏറ്റവും അനുയോജ്യമായ നഗരമായി ഡെന്മാർക്കിന്റെ തലസ്ഥാനമായ കോപ്പൻഹേഗൻ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. വിയന്ന, മെൽബൺ, ടോക്കിയോ തുടങ്ങിയ ലോകോത്തര നഗരങ്ങളെ വൻ മാർജിനിൽ പിന്തള്ളിയാണ് കോപ്പൻഹേഗൻ തുടർച്ചയായ രണ്ടാം വർഷവും ഈ സ്വപ്നനേട്ടം നിലനിർത്തിയത്. ലോകമെമ്പാടുമുള്ള 173 പ്രമുഖ നഗരങ്ങളിലെ ക്രമസമാധാനം, ആരോഗ്യം, വിദ്യാഭ്യാസം, പരിസ്ഥിതി, അടിസ്ഥാന സൌകര്യങ്ങൾ എന്നിവ കൃത്യമായി വിലയിരുത്തിയാണ് EIU ഈ പട്ടിക തയ്യാറാക്കിയിരിക്കുന്നത്.

ലോകത്തിലെ ഏറ്റവും മികച്ച 10 നഗരങ്ങൾ

1. കോപ്പൻഹേഗൻ (ഡെന്മാർക്ക്): സുസ്ഥിരമായ ഭരണം, വിദ്യാഭ്യാസം, മികച്ച അടിസ്ഥാന സൌകര്യങ്ങൾ എന്നിവയിൽ ഈ നഗരം നൂറിൽ നൂറു മാർക്കും നേടി. സൈക്ലിംഗ് സംസ്കാരത്തിനും പരിസ്ഥിതി സൗഹൃദ നഗരാസൂത്രണത്തിനും പേരുകേട്ട ഇവിടെ ജീവിതനിലവാരം വളരെ ഉയർന്നതാണ്.

2. വിയന്ന (ഓസ്ട്രിയ): മുൻവർഷങ്ങളിൽ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന വിയന്ന ഇത്തവണ രണ്ടാം സ്ഥാനത്താണ്. എങ്കിലും മികച്ച ആരോഗ്യ പരിരക്ഷയും സാംസ്കാരിക പൈതൃകവും ഈ നഗരത്തിനുണ്ട്. പ്രശസ്തമായ മ്യൂസിയങ്ങളും കഫേ സംസ്കാരവുമാണ് ഇവിടുത്തെ പ്രധാന ആകർഷണം.

global-liveability-index-74521783502051 jpg

3. മെൽബൺ (ഓസ്‌ട്രേലിയ): ഓസ്‌ട്രേലിയയുടെ സാംസ്‌കാരിക തലസ്ഥാനം എന്നറിയപ്പെടുന്ന മെൽബൺ മൂന്നാം സ്ഥാനം നിലനിർത്തി. കല, മികച്ച കോഫി സംസ്കാരം, വലിയ കായിക വിനോദങ്ങൾ എന്നിവയാണ് ഈ നഗരത്തിന്റെ പ്രത്യേകത.

4. സിഡ്നി (ഓസ്‌ട്രേലിയ): ആധുനിക അടിസ്ഥാന സൗകര്യങ്ങളും പ്രകൃതിഭംഗിയും ഒത്തുചേരുന്ന സിഡ്നി നാലാം സ്ഥാനത്തെത്തി. പ്രശസ്തമായ സിഡ്നി ഓപ്പറ ഹൗസ്, മികച്ച ബീച്ചുകൾ, സാമ്പത്തിക അവസരങ്ങൾ എന്നിവയാണ് സിഡ്നിയെ മുൻപന്തിയിൽ എത്തിക്കുന്നത്.

5. സൂറിച്ച് (സ്വിറ്റ്‌സർലൻഡ്): ആഗോള ബാങ്കിംഗ് കേന്ദ്രമായ സൂറിച്ച്, മികച്ച പൊതുഗതാഗത സംവിധാനത്തിനും ഉയർന്ന സുരക്ഷിതത്വത്തിനും അഞ്ചാം റാങ്ക് സ്വന്തമാക്കി. ലോകത്തിൽ ഏറ്റവും ഉയർന്ന ശരാശരി വരുമാനമുള്ള നഗരങ്ങളിൽ ഒന്നാണിത്.

6. ജനീവ (സ്വിറ്റ്‌സർലൻഡ്): അന്താരാഷ്ട്ര നയതന്ത്രത്തിന്റെ ആസ്ഥാനമായ ജനീവ ആറാം സ്ഥാനത്താണ്. ഐക്യരാഷ്ട്രസഭ, റെഡ് ക്രോസ് തുടങ്ങിയ വലിയ സംഘടനകളുടെ യൂറോപ്യൻ ആസ്ഥാനങ്ങൾ ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്.

global-liveability-index-34501783502082 jpg

7. ഒസാക്ക (ജപ്പാൻ): മികച്ച പൊതുസുരക്ഷയും കാര്യക്ഷമമായ ഗതാഗതവുമുള്ള ഒസാക്ക ഏഴാം സ്ഥാനത്തുണ്ട്. ജപ്പാന്റെ പാചക തലസ്ഥാനം എന്നാണ് ഈ നഗരം അറിയപ്പെടുന്നത്.

8. അഡ്‌ലെയ്ഡ് (ഓസ്‌ട്രേലിയ): കുറഞ്ഞ ജീവിതച്ചെലവും ധാരാളം ഹരിത പ്രദേശങ്ങളുമുള്ള അഡ്‌ലെയ്ഡ് എട്ടാം സ്ഥാനം നിലനിർത്തി. വൈൻ ഉത്പാദന മേഖലകൾക്കും കടലോര ജീവിതത്തിനും പേരുകേട്ട നഗരമാണിത്.

9. വാൻകൂവർ (കാനഡ): പ്രകൃതിഭംഗിയും ശക്തമായ ആരോഗ്യ പരിപാലന സംവിധാനവുമുള്ള വാൻകൂവർ ഒൻപതാം സ്ഥാനത്താണ്. സിനിമ നിർമ്മാണ മേഖലയ്ക്കും പരിസ്ഥിതി സംരക്ഷണത്തിനും ഈ നഗരം മുൻപന്തിയിലാണ്.

10. ടോക്കിയോ (ജപ്പാൻ): ലോകത്തിലെ ഏറ്റവും വലിയ മെട്രോപൊളിറ്റൻ പ്രദേശമായ ടോക്കിയോ ഇത്തവണ ആദ്യ പത്തിൽ ഇടംപിടിച്ചു. അത്യാധുനിക സാങ്കേതികവിദ്യയും പരമ്പരാഗത സംസ്കാരവും ഒത്തുചേരുന്ന നഗരമാണിത്.

എന്തുകൊണ്ട് കോപ്പൻഹേഗൻ ഒന്നാമതായി?

ആഗോളതലത്തിൽ ഇത്രയധികം കടുത്ത മത്സരമുണ്ടായിട്ടും കോപ്പൻഹേഗൻ ഒന്നാം സ്ഥാനം നിലനിർത്തിയത് വെറുതെയല്ല. EIU റാങ്കിംഗിലെ ഏറ്റവും പ്രധാനപ്പെട്ട മൂന്ന് കാറ്റഗറികളായ ഭരണപരമായ സ്ഥിരത, വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യങ്ങൾ എന്നിവയിൽ ഈ ഡാനിഷ് തലസ്ഥാനം നൂറിൽ നൂറ് മാർക്കാണ് സ്വന്തമാക്കിയത്. ജനങ്ങളുടെ വ്യക്തിസ്വാതന്ത്ര്യത്തിനും സന്തോഷത്തിനും മുൻഗണന നൽകുന്ന ഇവിടുത്തെ സാമൂഹിക സുരക്ഷാ നിയമങ്ങളാണ് ഈ വിജയത്തിന് പിന്നിൽ.

ഇവിടുത്തെ ശരാശരി ജോലി സമയം ആഴ്ചയിൽ വെറും 33 മണിക്കൂറാണ്. അതായത്, അമിതമായ ജോലിഭാരമില്ലാതെ കുടുംബത്തോടൊപ്പം ചിലവഴിക്കാൻ ധാരാളം സമയം ലഭിക്കുന്നു. ഇതിനൊപ്പം അഞ്ച് ആഴ്ചത്തെ ശമ്പളത്തോടുകൂടിയ നിർബന്ധിത വാർഷിക അവധിയും നഗരം ഉറപ്പുനൽകുന്നു. പരിസ്ഥിതി മലിനീകരണം ഏറ്റവും കുറഞ്ഞ, സൈക്കിളുകൾക്ക് പ്രത്യേക ട്രാക്കുകളുള്ള കൃത്യമായ നഗരാസൂത്രണവും സൌജന്യമായ ലോകോത്തര ആരോഗ്യ-വിദ്യാഭ്യാസ സൗകര്യങ്ങളും കോപ്പൻഹേഗനെ ലോകത്തിന് തന്നെ മാതൃകയാക്കുന്നു.

ഇന്ത്യൻ നഗരങ്ങളുടെ സ്ഥാനം: പട്ടികയിൽ ഏറ്റവും മുന്നിൽ ന്യൂഡൽഹി

ആഗോളതലത്തിൽ ഇന്ത്യൻ നഗരങ്ങൾ അതിവേഗം വികസിക്കുന്നുണ്ടെങ്കിലും ഇക്കണോമിസ്റ്റ് ഇന്റലിജൻസ് യൂണിറ്റിന്റെ ആദ്യ നൂറ് റാങ്കുകളിൽ ഒരൊറ്റ ഇന്ത്യൻ നഗരം പോലും ഇടംപിടിച്ചിട്ടില്ല. അടിസ്ഥാന സൗകര്യങ്ങളിലെ പോരായ്മകളും കടുത്ത വായുമലിനീകരണവുമാണ് ഇന്ത്യൻ നഗരങ്ങൾക്ക് തിരിച്ചടിയായത്.

എന്നിരുന്നാലും, ആഗോള ലിവബിലിറ്റി സൂചികയിൽ പങ്കെടുത്ത 173 നഗരങ്ങളിൽ ഇന്ത്യയിൽ നിന്ന് ഏറ്റവും ഉയർന്ന റാങ്ക് സ്വന്തമാക്കിയത് രാജ്യതലസ്ഥാനമായ ന്യൂഡൽഹിയാണ് നൂറ്റി ഇരുപതാം റാങ്കാണ് ന്യൂഡൽഹിക്ക് . തൊട്ടുപിന്നാലെ മുംബൈ(121), ചെന്നൈ(123), ബംഗളൂരു(127) എന്നീ മെട്രോ നഗരങ്ങളും പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. ആരോഗ്യ പരിപാലന സംവിധാനങ്ങളിലും ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചറിലും ഇന്ത്യൻ നഗരങ്ങൾ വലിയ മുന്നേറ്റം രേഖപ്പെടുത്തിയെങ്കിലും പരിസ്ഥിതി ഭംഗി, ജനസാന്ദ്രത, ഗതാഗതക്കുരുക്ക് എന്നീ ഘടകങ്ങളിൽ മാർക്ക് കുറഞ്ഞതാണ് ആഗോള റാങ്കിംഗിൽ പിന്നിലേക്ക് പോകാൻ കാരണം.

പട്ടികയിൽ ഏറ്റവും പിന്നിലുള്ള നഗരങ്ങൾ

ഇൻഡക്സിന്റെ മറുപുറം പരിശോധിച്ചാൽ, ആഭ്യന്തര യുദ്ധങ്ങളും രാഷ്ട്രീയ അസ്ഥിരതയും തകർത്ത സിറിയയുടെ തലസ്ഥാനമായ ഡമാസ്കസ് ആണ് ലോകത്തിൽ ജീവിക്കാൻ ഏറ്റവും മോശം നഗരമായി തുടരുന്നത്. പശ്ചിമേഷ്യയിലെ പുതിയ സംഘർഷങ്ങളും കടുത്ത പ്രാദേശിക പ്രതിസന്ധികളും കാരണം ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാനും ഇത്തവണ ലോകത്തിലെ ഏറ്റവും മോശം 10 നഗരങ്ങളുടെ പട്ടികയിലേക്ക് എത്തിയിട്ടുണ്ട്. നമ്മുടെ അയൽ രാജ്യമായ ബംഗ്ലാദേശിന്റെ തലസ്ഥാനമായ ധാക്കയും, പാകിസ്ഥാൻ നഗരമായ കറാച്ചിയും ജീവിക്കാൻ ഏറ്റവും മോശം നഗരങ്ങളുടെ പട്ടികയിലുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+