52-ാം വയസിലും ജ്വലിക്കുന്ന സൗന്ദര്യം; എളുപ്പവഴികളില്ല: ഐശ്വര്യ റായിയുടെ സൗന്ദര്യ സംരക്ഷണം ഇതാണ്.
ഇന്ത്യ മാത്രമല്ല ലോകം മുഴുവന്‍ ബഹുമാനിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്ന സൗന്ദര്യമാണ് ഐശ്വര്യ റായിയുടേത്. ലോക സുന്ദരി പട്ടം കിട്ടിയതു മുതല്‍ ഐശ്വര്യയുടെ ഓരോ ചലനങ്ങളും മാധ്യമങ്ങള്‍ ഒപ്പിയെടുക്കാറുണ്ട്. ബോളിവുഡ് സിനിമകളിലും തന്റെ ഉജ്ജ്വലമായ സൗന്ദര്യം പ്രകടിപ്പിക്കാനുള്ള അവസരം ഐശ്വര്യയ്ക്ക് കിട്ടിയിട്ടുണ്ട്.
കഴിഞ്ഞ ദിവസമായിരുന്നു താരത്തിന്റെ 52-ാം പിറന്നാള്‍. മധ്യവയസിലും ജ്വലിക്കുന്ന സൗന്ദര്യത്തിനു പിന്നില്‍ ഒരുപാട് അധ്വാനമുണ്ട്. തിരക്കേറിയ ജീവിത ശൈലിക്കിടയിലും സൗന്ദര്യം സംരക്ഷിക്കാനും ആരോഗ്യം നിലനിര്‍ത്താനും വലിയ പ്രാധാന്യമാണ് ഐശ്വര്യ നല്‍കി വരുന്നത്.
കാന്‍ ചലച്ചിത്ര മേളയില്‍ വരെ ഇന്ത്യയുടെ ജ്വലിക്കുന്ന സൗന്ദര്യമായി അടയാളപ്പെടുത്താന്‍ ഐശ്വര്യയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ദിവസവും രാവിലെ 5.30ന് ഉണരുന്നത് മുതല്‍ ചിട്ടയായ ജീവിതക്രമമാണ് ഐശ്വര്യ പിന്തുടരുന്നത്. ഈ ആരോഗ്യകരമായ ജീവിത ശൈലിയാണ് സൗന്ദര്യത്തിന്റെ രഹസ്യവും. നേരത്തെ ഒരു മാധ്യമത്തിന് നല്‍കിയ ഒരു അഭിമുഖത്തില്‍ ഐശ്വര്യ തന്റെ സൗന്ദര്യ സംരക്ഷണ രഹസ്യങ്ങള്‍ ആരാധകരുമായി പങ്കുവെച്ചിട്ടുണ്ട്.

തന്റെ ഒരു ദിവസം പുലര്‍ച്ചെ ആരംഭിക്കും. അതായത് 5.30ന്. മള്‍ട്ടി ടാസ്‌ക് ചെയ്യുന്നവരാണ് സ്ത്രീകള്‍. അതിനാല്‍ ഒരു സ്ത്രീ നിരവധി സമ്മര്‍ദങ്ങളിലൂടെ കടന്നുപോകുന്നുണ്ട്. സമയത്തിനെതിരെയുള്ള മത്സരമാണ് ഓരോ സ്ത്രീയുടെയും ജീവിതം. ശരീരത്തിന്റെ ജലാംശം നിലനിര്‍ത്തുകയും ശുചിത്വം പാലിക്കുകയും ആണ് ഏറ്റവും അനിവാര്യം. ശരീരം വൃത്തിയായിരിക്കുക എന്നതിനാണ് ഏറ്റവും കൂടുതല്‍ പ്രാധാന്യം നല്‍കേണ്ടത്.
ഇതുകൂടാതെ മോയ്‌സ്ചറൈസിംഗ് തന്റെ ഒരു ദിവസത്തിലെ ദിനചര്യയില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ്. തന്റെ കരിയറില്‍ അത് പ്രധാനമാണെന്ന് ഐശ്വര്യ പറയുന്നു. അന്നത്തെ ദിവസം ജോലി ഉണ്ടെങ്കിലും ഇല്ലെങ്കിലും എല്ലാ ദിവസവും മോയ്‌സ്ചറൈസിംഗ് നടത്താറുണ്ട്.
ആത്യന്തികമായി തനിക്ക് ലഭിച്ചിട്ടുള്ള ഏറ്റവും വിലപിടിപ്പുള്ള സൗന്ദര്യ ഉപദേശം നിങ്ങള്‍ നിങ്ങളായിരിക്കുക എന്നതാണെന്ന് ഐശ്വര്യ പറയുന്നു. മനസിന്റെ സുഖവും സമാധാനവും ആണ് ശരീരത്തിലും പ്രതിഫലിച്ചു കാണുന്നത്. സമാധാനം സൗന്ദര്യത്തിന് ഏറ്റവും പ്രധാനപ്പെട്ടതാണെന്നും ഐശ്വര്യ പറയുന്നു. ചര്‍മ്മത്തിന്റെ മൃദുലത നിലനിര്‍ത്താന്‍ എണ്ണ തേക്കുന്നതും ഏറെ പ്രധാനമാണ്.
എല്ലായ്‌പ്പോഴും ധാരാളം വെള്ളം കുടിക്കാനും വൈറ്റമിനുകള്‍ അടങ്ങിയ ഭക്ഷണത്തിലൂടെ സൗന്ദര്യത്തെ പരിപോഷിപ്പിക്കാനും ഐശ്വര്യ ഉപദേശിക്കുന്നു.












Click it and Unblock the Notifications