Get Updates
Get notified of breaking news, exclusive insights, and must-see stories!

കേടായ പാലും പഴത്തൊലിയും കളയാൻ വരട്ടെ; മുടിയും വളരും മുഖക്കുരുവും മാറും, എങ്ങനെയാണെന്ന് അറിഞ്ഞാലോ?

മുടി വളരാനും മുഖത്തിന് തിളക്കം ലഭിക്കാനും വഴികൾ തേടുന്നവരാണോ നിങ്ങൾ. എന്നാൽ പണച്ചെലവില്ലാതെ ഇതും രണ്ടും സാധിക്കാനുള്ള ചില വഴികൾ അറിഞ്ഞാലോ. നിങ്ങളുടെ സൗന്ദര്യത്തിനുള്ള രഹസ്യം നിങ്ങളുടെ വീട്ടിൽ തന്നെയുണ്ട്. ഇവ ചർമ്മസംരക്ഷണത്തിലും മുടി സംരക്ഷണ ദിനചര്യകളിലും ഉൾപ്പെടുത്തിയാൽ തീർച്ചയായും നിങ്ങൾക്ക് ഫലം ലഭിക്കുന്നതാണ്. കേടായ പാൽ മുതൽ‌ പഴത്തൊലി വരെ നമ്മുടെ ചർമ്മത്തിൻ്റെയും മുടിയുടെയും ആരോഗ്യവും തിളക്കവും നിലനിർത്താൻ സഹായിക്കുന്നുണ്ട്.

നമ്മൾ ഉപയോ​ഗിച്ച ശേഷം വലിച്ചെറിയുന്ന ടീ ബാ​ഗുകൾ ചർമ്മത്തിനും മുടിക്കും ​ഗുണം ചെയ്യുന്ന ഒന്നാണ്. ആൻ്റി ഓക്‌സിഡൻ്റുകളും ടാന്നിനുകളും അടങ്ങിയ ഇവ തണുപ്പിച്ച് കണ്ണിന് മുകളിൽ വയ്ക്കുന്നത് നീർക്കെട്ട് ഒഴിവാക്കാനും പ്രകോപനം ശമിപ്പിക്കാനും സഹായിക്കും. കൂടാതെ, മുടി കഴുകാൻ ഉപയോ​ഗിച്ചാൽ അവ മുടിക്ക് തിളക്കം നൽകുകയും താരനെ പ്രതിരോധിക്കുകയും ചെയ്യും.

tips

കഞ്ഞിവെള്ളം: കഞ്ഞിവെള്ളവും നിങ്ങളുടെ സൗന്ദര്യം വർദ്ധിപ്പാക്കാൻ സഹായിക്കും. വിറ്റാമിനുകൾ, ധാതുക്കൾ, ആൻ്റി ഓക്‌സിഡൻ്റുകൾ എന്നിവ കഞ്ഞിവെള്ളത്തിൽ അടങ്ങിയിട്ടുണ്ട്, ഇത് മുടിക്ക് തിളക്കവും മൃദുത്വവും നൽകും. മുഖത്ത് പുരട്ടുമ്പോൾ, കഞ്ഞിവെള്ളം ഒരു ടോണറായി പ്രവർത്തിക്കുന്നു, ഇത് ചർമ്മത്തിന് ആശ്വാസം നൽകുകയും തിളക്കം വർദ്ധിപ്പിക്കുകയും നിങ്ങൾക്ക് തിളക്കമുള്ള നിറം നൽകുകയും ചെയ്യുന്നു.

വാഴത്തൊലി: വാഴത്തോലിൽ വിറ്റാമിനുകൾ എ, ഇ, പൊട്ടാസ്യം, ആൻ്റി ഓക്‌സിഡൻ്റുകൾ എന്നിവ നിറഞ്ഞിരിക്കുന്നു. ഈ പോഷകങ്ങൾ ചർമ്മത്തിൻ്റെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്, ഇത് പോഷിപ്പിക്കാനും മൃദുവാക്കാനും സഹായിക്കുന്നു. തൊലിയുടെ ഉൾവശം പുരട്ടുന്നത് യുവത്വമുള്ളം ചർമ്മത്തിന് സഹായകമാകും.

ഉരുളക്കിഴങ്ങിൻ്റെ തൊലി: ഉരുളക്കിഴങ്ങിൻ്റെ തൊലിക നിങ്ങളുടെ ചപ്‍മ സംരക്ഷണത്തിന് സഹായകമാകും. ആൻ്റി ഓക്‌സിഡൻ്റുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ മുഖത്തിന് തിളക്കം നൽകും. ഫേസ് മാസ്ക്കായോ പ്രകൃതിദത്ത സ്‌ക്രബ് ആയോ ഇത് ഉപയോ​ഗിക്കാം. ‌ഉരുളക്കിഴങ്ങിൻ്റെ തൊലിയിലെ ആൻറി - ഇൻഫ്ലമേറ്ററി ഗുണങ്ങൾക്ക് മുഖക്കുരു കുറയ്ക്കാനും ചർമ്മത്തെ ശമിപ്പിക്കാനും ചർമ്മത്തിന് നിറം നൽകാനും സഹായിക്കും.

പഴകിയതോ പുളിച്ചതോ ആയ പാൽ: പഴകിയതോ പുളിച്ചതോ ആയ പാൽ സംരക്ഷണത്തിന് സഹായിക്കും. കേടുവന്ന പാലിന്റെ ദുർ​ഗന്ധം കാരണം സൗന്ദര്യ സംരക്ഷണത്തിനുള്ള ആദ്യ ചോയ്‌സ് ആയിരിക്കില്ല. എന്നിരുന്നാലും, ഇതിലെ ഉയർന്ന ലാക്റ്റിക് ആസിഡ് ഇതിനെ ഒരു മികച്ച എക്സ്ഫോളിയേറ്ററാക്കുന്നു, ചർമ്മത്തിന് തിളക്കവും നൽകുന്നു. കേടായ പാൽ തേൻ അല്ലെങ്കിൽ ഓട്‌സ് എന്നിവയുമായി കലർത്തുന്നത് ചർമ്മത്തെ ഈർപ്പമുള്ളതാക്കുകയും സുഖപ്പെടുത്തുകയും ചെയ്യുന്ന ഒരു പോഷക ഫേസ് മാസ്‌ക് ആക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+