Get Updates
Get notified of breaking news, exclusive insights, and must-see stories!

ഈ വെയിലും തിളങ്ങുന്ന ചർമ്മം ഇത്രയും എളുപ്പമോ? ഉപയോഗിക്കാം ഈ മാസ്ക്, വീട്ടിൽ തന്നെ തയ്യാറാക്കാം

വേനൽക്കാലത്തെ ചർമ്മ സംരക്ഷണം അത്ര എളുപ്പുള്ള കാര്യമല്ല. ചൂട്ടുപൊള്ളുന്ന ചൂടിൽ നിന്നും വെയിലിൽ നിന്നുമെല്ലാം ചർമ്മത്തെ സംരക്ഷിക്കണമെങ്കിൽ ശരിയായ മാർഗങ്ങൾ സ്വീകരിക്കേണ്ടതുണ്ട്. അത്തരത്തിൽ ചർമ്മത്തിന് ഏറ്റവും ഉത്തമമായ ഒന്നാണ് കടലപ്പൊടി. പ്രകൃതിദത്ത ക്ലൻസറായ കടലപ്പൊടി ചർമ്മത്തെ പോഷിപ്പിക്കുകയും മുഖക്കുരു അടക്കമുള്ള ചർമ്മ പ്രശ്നനങ്ങൾ ഇല്ലാതാക്കുകയും ചെയ്യുന്നു.മാത്രമല്ല ഇവ ചർമ്മത്തിൽ ജലാംശം നിലനിർത്തി സ്വാഭാവിക തിളക്കം നൽകാൻ സഹായിക്കുകയും ചെയ്യുന്നു.

ഇനി കടലപ്പൊടികൊണ്ടുള്ള ചില മാസ്കുകൾ പരിചയപ്പെടാം

കടലപ്പൊടിയും മഞ്ഞളും

ഒരു പാത്രത്തിൽ രണ്ട് ടീസ്പൂൺ കടലപ്പൊടിയും ഒരു നുള്ള് മഞ്ഞൾപ്പൊടിയും എടുത്ത് നന്നായി യോജിപ്പിക്കാം. ഇതിലേക്ക് വെള്ളം ചേർത്ത് കുഴമ്പ് രൂപത്തിലേക്ക് മിക്സ് ചെയ്യാം. ഇതിന് ശേഷം ഈ മിശ്രിതം മുഖത്ത് തേച്ച് വെച്ച് 15 മിനിറ്റ് കഴിഞ്ഞ് ചെറു ചൂടുവെളളം ഉപയോഗിച്ച് കഴുകിക്കളയാം. ആഴ്ചയിൽ രണ്ട് തവണ ഈ പാക്ക് ഉപയോഗിക്കുന്നത് മികച്ച ഫലം നൽകാൻ സഹായിക്കും.

glowingskin

കടലപ്പൊടി, തൈര്, നാരങ്ങ നീര്, മഞ്ഞൾ

രണ്ട് ടീസ്പൂൺ കടലപ്പൊടി, അര ടീസ്പൂൺ നാരങ്ങ നീര്, ഒരു ടീസ്പൂൺ തൈര്, ഒരു നുള്ള് മഞ്ഞൾ എന്നിവയാണ് മാസ്ക് തയ്യാറാക്കാൻ ആവശ്യം. ചേരുവകൾ നന്നായി യോജിപ്പിച്ച് മിശ്രിതമാക്കാം. 15 മിനിറ്റ് തേച്ച് വെച്ച് കഴുകിക്കളയാം.

കടലപ്പൊടിയും പനിനീരും

തുല്യ അനുപാതത്തിൽ ചേരുവകൾ ചേർത്ത് മാസ്ക് തയ്യാറാക്കാം. എല്ലാ ദിവസവും കുളിക്കുന്നതിന് മുമ്പ് ഈ ഫേസ് പാക്ക് പുരട്ടാം.നീക്കം ചെയ്യുമ്പോൾ വൃത്താകൃതിയിൽ നന്നായി മസാജ് ചെയ്ത് കൊടുക്കാം.

കടലപ്പൊടിയും മുൾട്ടാണി മിട്ടിയും

രണ്ട് ടീസ്പൂൺ മുൾട്ടാണി മിട്ടിയും ഒരു ടീസ്പൂൺ കടലപ്പൊടിയും ചേർത്താണ് യോജിപ്പിക്കേണ്ടത്.മിശ്രിതം നിങ്ങളുടെ മുഖത്ത് പുരട്ടി ഏകദേശം 15 മിനിറ്റ് ഉണങ്ങുന്നത് വരെ വെക്കാം. കഴുകി കളഞ്ഞ് എന്തെങ്കിലും മോയ്സചറൈസർ ഉപയോഗിക്കാം

കടലപ്പൊടിയും വാഴപ്പഴവും

ഒരു പാത്രത്തിൽ മൂന്ന് പഴുത്ത ഏത്തപ്പഴം പിഴിഞ്ഞെടുക്കാം. ഇതിലേക്ക് രണ്ട് ടീസ്പൂൺ കടലപ്പൊടിയും പനിനീരും ചേർത്ത് കൊടുത്ത് നന്നായി യോജിപ്പിക്കാം. ഈ ഫേസ് പാക്ക് മുഖത്ത് തേച്ച് 15 മിനിറ്റോളം ഉണങ്ങാൻ വെയ്ക്കാം. മികച്ച ഫലത്തിന് മാസ്ക് കഴുകിക്കളഞ്ഞ ശേഷം മോയ്സചറൈസർ പുരട്ടാം.

ചർമ്മത്തിന്റെ തിളക്കത്തിന് ഈ സമയത്ത് ആവശ്യത്ത് വെള്ളം കുടിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ചർമ്മപ്രശ്നങ്ങൾക്ക് എപ്പോഴും ആരോഗ്യ വിദഗ്ദരുടെ നിർദ്ദേശം സ്വീകരിക്കാൻ മറക്കരുത് കേട്ടോ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+