Get Updates
Get notified of breaking news, exclusive insights, and must-see stories!

പൊണ്ണത്തടിയോട് വിട; അർജുന രണതുംഗയുടെ മാറ്റത്തിന് പിന്നിലെ 'ബാരിയാട്രിക്' രഹസ്യം

ഡോ. വിനോദ് കുമാർ. പി
സീനിയർ കൺസൾട്ടന്റ് - ജനറൽ സർജറി
ആസ്റ്റർ മിംസ് കാസർഗോഡ്

ശ്രീലങ്കൻ ക്രിക്കറ്റ് ചരിത്രത്തിൽ 1996-ലെ ലോകകപ്പ് വിജയം എഴുതിച്ചേർത്ത നായകൻ അർജുന രണതുംഗയെ ആരും മറക്കാനിടയില്ല. ഗ്രൗണ്ടിലെ അദ്ദേഹത്തിന്റെ തന്ത്രപരമായ നീക്കങ്ങളും തനതായ ബാറ്റിംഗ് ശൈലിയും ക്രിക്കറ്റ് പ്രേമികളുടെ മനസ്സിൽ എന്നും പച്ചപിടിച്ചുനിൽക്കുന്ന ഓർമ്മകളാണ്. എന്നാൽ അടുത്തകാലത്തായി അദ്ദേഹം വീണ്ടും വാർത്തകളിൽ നിറഞ്ഞത് കായികരംഗത്തെ ഏതെങ്കിലും നേട്ടത്തിന്റെ പേരിലല്ല, മറിച്ച് അദ്ദേഹത്തിന്റെ ശാരീരിക മാറ്റം കണ്ടാണ്.

അമിതഭാരത്താൽ പ്രയാസപ്പെട്ടിരുന്ന രണതുംഗ ബാരിയാട്രിക് ശസ്ത്രക്രിയയിലൂടെ തന്റെ ശരീരഭാരം ഗണ്യമായി കുറച്ച് കൂടുതൽ ആരോഗ്യവാനും ഊർജ്ജസ്വലനുമായി മാറിയ വാർത്ത നമ്മളിൽ പലരും ശ്രദ്ധിച്ചിട്ടുണ്ടാകും. പൊണ്ണത്തടിയും അതുമൂലമുണ്ടാകുന്ന അനുബന്ധ രോഗങ്ങളും കൊണ്ട് ബുദ്ധിമുട്ടുന്ന ലക്ഷക്കണക്കിന് ആളുകൾക്ക് വലിയൊരു പ്രതീക്ഷയും സന്ദേശവുമാണ് രണതുംഗയുടെ ഈ മാറ്റം നൽകുന്നത്.

എന്താണ് ബാരിയാട്രിക് ശസ്ത്രക്രിയ?

ലളിതമായി പറഞ്ഞാൽ, ശരീരത്തിലെ അമിതഭാരം കുറയ്ക്കുന്നതിനും പൊണ്ണത്തടി മൂലം ഉണ്ടാകുന്ന രോഗങ്ങളെ ശമിപ്പിക്കുന്നതിനുമായി ദഹനവ്യവസ്ഥയിൽ വരുത്തുന്ന ശാസ്ത്രീയമായ മാറ്റങ്ങളാണ് ബാരിയാട്രിക് ശസ്ത്രക്രിയ.

ഇത് ശരീരത്തിലെ കൊഴുപ്പ് മാത്രം വലിച്ച് പുറത്തെടുക്കുന്ന'ലിപോസക്ഷൻ' പോലുള്ള ഒരു കോസ്മെറ്റിക് ചികിത്സയല്ല. മറിച്ച്, നമ്മുടെ ആമാശയത്തിന്റെ അളവ് കുറയ്ക്കുകയോ, ഭക്ഷണം ദഹിപ്പിക്കാനും ആഗിരണം ചെയ്യാനുമുള്ള കുടലിന്റെ കഴിവിൽ മാറ്റങ്ങൾ വരുത്തുകയോ ചെയ്യുന്ന സുരക്ഷിതമായ ലാപറോസ്കോപ്പിക് ശസ്ത്രക്രിയയാണിത്.

Obesity

പ്രധാനപ്പെട്ട ബാരിയാട്രിക് രീതികൾ

പ്രധാനമായും രണ്ട് തരത്തിലുള്ള ബാരിയാട്രിക് നടപടിക്രമങ്ങളാണ് നിലവിലുള്ളത്:

1. സ്ലീവ് ഗാസ്ട്രെക്ടമി: ആമാശയത്തിന്റെ ഏകദേശം 70-80 ശതമാനത്തോളം ഭാഗം സുരക്ഷിതമായി നീക്കം ചെയ്യുന്നു. ഇത് ആമാശയത്തെ ഒരു ചെറിയ ട്യൂബ് രൂപത്തിലാക്കുന്നു. ഇതിലൂടെ കഴിക്കാവുന്ന ഭക്ഷണത്തിന്റെ അളവ് കുറയുന്നു. മാത്രവുമല്ല, വിശപ്പ് ഉണ്ടാക്കുന്ന 'ഗ്രെലിൻ' എന്ന ഹോർമോണിന്റെ ഉത്പാദനം കുറയുകയും ചെയ്യുന്നു.

2. ഗാസ്ട്രിക് ബൈപാസ്: ഇതിൽ ആമാശയത്തിന്റെ വലുപ്പം കുറയ്ക്കുന്നതിനൊപ്പം, ഭക്ഷണത്തെ ചെറുകുടലിന്റെ ഒരു ഭാഗം ഒഴിവാക്കി കടത്തിവിടുന്നു. ഇത് കഴിക്കുന്ന ഭക്ഷണത്തിൽ നിന്നുള്ള കലോറിയുടെയും കൊഴുപ്പിന്റെയും ആഗിരണം കുറയ്ക്കാൻ സഹായിക്കുന്നു.

ബാരിയാട്രിക് ശസ്ത്രക്രിയ ആർക്കൊക്കെ ആവശ്യമാണ്?

എല്ലാവർക്കും ഈ ശസ്ത്രക്രിയ ആവശ്യമില്ല. വ്യായാമവും ഭക്ഷണനിയന്ത്രണവും വഴി തടി കുറയാത്തവർക്കും, ബോഡി മാസ് ഇൻഡക്സ് ഉയർന്ന അളവിലുള്ളവർക്കുമാണ് ഇത് നിർദ്ദേശിക്കുന്നത്.

ബോഡി മാസ് ഇൻഡക്സ് 37.5-ന് മുകളിലുള്ളവർ: അമിത വണ്ണമുള്ള ഏതൊരാൾക്കും.

ബോഡി മാസ് ഇൻഡക്സ് 32.5-ന് മുകളിൽ ഉള്ളവർ: ഒപ്പം അനിയന്ത്രിതമായ പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം, കൊളസ്ട്രോൾ, ഫാറ്റി ലിവർ, സ്ലീപ് ആപ്നിയ (ഉറക്കത്തിനിടയിലെ ശ്വാസതടസ്സം), സന്ധിവേദന തുടങ്ങിയ അനുബന്ധ രോഗങ്ങളുള്ളവർ.

കാപ്പിപ്പൊടി കൊണ്ട് തലയിൽ മസ്സാജ് ചെയ്താൽ മുടി വളരുമോ? വൈറലാകുന്ന ട്രെൻഡിന് പിന്നിൽ
കാപ്പിപ്പൊടി കൊണ്ട് തലയിൽ മസ്സാജ് ചെയ്താൽ മുടി വളരുമോ? വൈറലാകുന്ന ട്രെൻഡിന് പിന്നിൽ

ശസ്ത്രക്രിയ നൽകുന്ന പ്രധാന ആരോഗ്യ മേന്മകൾ

അർജുന രണതുംഗയെപ്പോലുള്ള പ്രമുഖർ ഈ വഴി തിരഞ്ഞെടുക്കാൻ കാരണം ഭാരം കുറയുന്നത് കൊണ്ട് ലഭിക്കുന്ന നിരവധിയായ ആരോഗ്യ നേട്ടങ്ങളാണ്.

പ്രമേഹ നിയന്ത്രണം: ടൈപ്പ്-2 പ്രമേഹം ഉള്ളവരിൽ ഈ ശസ്ത്രക്രിയയ്ക്ക് ശേഷം രക്തത്തിലെ പഞ്ചസാരയുടെ അളവ് ഗണ്യമായി കുറയുകയും പലരിലും മരുന്നുകളുടെ ഉപയോഗം പൂർണ്ണമായി നിർത്താൻ സാധിക്കുകയും ചെയ്യാറുണ്ട്.

ഹൃദയാരോഗ്യം: രക്തസമ്മർദ്ദവും കൊളസ്ട്രോളും കുറയുന്നതോടെ ഹൃദയാഘാത സാധ്യത വൻതോതിൽ കുറയുന്നു.

സന്ധികൾക്ക് ആശ്വാസം: ശരീരഭാരം കുറയുന്നതോടെ കാൽമുട്ടുകളിലെയും ഇടുപ്പിലെയും തേയ്മാനവും വേദനയും മാറും.

ഉറക്കവും മാനസികാരോഗ്യവും: സ്ലീപ് ആപ്നിയ മാറി നല്ല ഉറക്കം ലഭിക്കുന്നു. ഒപ്പം ആത്മവിശ്വാസം ഇരട്ടിയാകുന്നു.

ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള ജീവിതരീതി

ശസ്ത്രക്രിയ കഴിഞ്ഞാൽ ഉടൻ കാര്യങ്ങൾ അവസാനിക്കുന്നില്ല. ബാരിയാട്രിക് ശസ്ത്രക്രിയ എന്നത് രോഗമുക്തിയിലേക്കുള്ള ഒരു 'തുടക്കം' മാത്രമാണ്. ശസ്ത്രക്രിയയ്ക്ക് ശേഷം കൃത്യമായ ഭക്ഷണനിയന്ത്രണം, ഡോക്ടർ നിർദ്ദേശിക്കുന്ന വിറ്റാമിൻ/മിനറൽ സപ്ലിമെന്റുകൾ, ദിവസേനയുള്ള വ്യായാമം എന്നിവ ജീവിതചര്യയുടെ ഭാഗമാക്കേണ്ടതുണ്ട്.

തെറ്റിദ്ധാരണകൾ മാറ്റാം

"ബാരിയാട്രിക് ശസ്ത്രക്രിയ അപകടകരമാണ്" എന്നൊരു തെറ്റായ ധാരണ പണ്ടുമുതലേ ആളുകൾക്കിടയിലുണ്ട്. എന്നാൽ ആധുനിക മെഡിക്കൽ സാങ്കേതികവിദ്യയുടെയും ലാപറോസ്കോപ്പിക് സാങ്കേതികവിദ്യകളുടെയും വളർച്ചയോടെ, പിത്തസഞ്ചി മാറ്റുന്നത്രയും സുരക്ഷിതമായി ഇന്ന് ബാരിയാട്രിക് ശസ്ത്രക്രിയകൾ നടത്താൻ സാധിക്കും.

അമിതഭാരം എന്നത് കേവലം ശരീരത്തിന്റെ വലിപ്പം മാത്രമല്ല, അത് ഒട്ടനവധി മാരകരോഗങ്ങളിലേക്കുള്ള വാതിലാണ്. അർജുന രണതുംഗ തനിക്ക് മുൻപിൽ വന്ന ആരോഗ്യപ്രതിസന്ധിയെ കൃത്യമായ വൈദ്യസഹായത്തോടെ മറിടകന്നതുപോലെ, പൊണ്ണത്തടി മൂലം പ്രയാസമനുഭവിക്കുന്നവർക്ക് ശരിയായ സമയത്തെ വൈദ്യനിർദ്ദേശവും ചികിത്സയും ഒരു പുതിയ ജീവിതം തന്നെ പ്രദാനം ചെയ്യും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+