മുടി വളരാനും തടി കുറക്കാനും പ്രതിരോധശേഷി വർധിക്കാനുമൊക്കെ ഒരേയൊരു പാനീയം;കഴിക്കാം ഈ നെല്ലിക്ക ജ്യൂസ്
ആരോഗ്യഗുണങ്ങൾക്ക് പേരുകേട്ടതാണ് നെല്ലിക്ക. പോഷകങ്ങളാൽ സമ്പുഷ്ചമായ ഇവയിൽ വിറ്റാമിൻ സി ധാരാളം അടങ്ങിയിട്ടുണ്ട്. പ്രതിരോധശേഷി വർധിക്കാൻ ഇത് സഹായിക്കും. പതിവായി കഴിക്കുന്നത് കൊളാജൻ ഉൽപ്പാദനം പ്രോത്സാഹിപ്പിക്കുന്നു, അതുവഴി ചർമ്മം പ്രായമാകുന്നത് തടയുന്നു. ഇന്ന് നെല്ലിക്ക ജ്യൂസിന്റെ ആരോഗ്യ ഗുണങ്ങളെ കുറിച്ച് വിശദമായി അറിയാം
രോഗ പ്രതിരോധശേഷി വർധിപ്പിക്കും
വൈറ്റമിൻ സിയാൽ സമ്പന്നമായ നെല്ലിക്ക രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു. പതിവായി കഴിക്കുന്നത് പനി, ജലദോഷം പോലുള്ള ആരോഗ്യപ്രശ്നങ്ങൾ ഇല്ലാതാക്കുന്നു.

ആരോഗ്യകരമായ ചർമ്മത്തിന് സഹായിക്കുന്നു
ഇവയിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകൾ ചർമ്മം പ്രായമാകുന്നത് തടഞ്ഞ് യുവത്വം നിലനിർത്താൻ സഹായിക്കുന്നു. ചർമ്മത്തിലെ ചുളിവുകൾ കുറയ്ക്കുകയും ചർമ്മത്തിന്റെ ഘടന മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
ദഹനം മെച്ചപ്പെടുത്തുന്നു
ദഹന എൻസൈമുകളെ പ്രോത്സാഹിപ്പിച്ചും വയറ്റിലെ ആസിഡുകളെ നിയന്ത്രിച്ചും ദഹനം സുഗമമാക്കാൻ നെല്ലിക്ക സഹായിക്കുന്നു. ഇവയിൽ അടങ്ങിയിരിക്കുന്ന നാരുകൾ വയറിലെ നല്ല ബാക്ടീരിയകളെ പ്രോത്സാഹിപ്പിക്കും. മലബന്ധം പോലുള്ളവ തടയാനും ഇത് ഉത്തമമാണ്.
രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കുന്നു
നെല്ലിക്ക ജ്യൂസ് കുടിക്കുന്നത് ഇൻസുലിൻ സംവേദനക്ഷമത വർദ്ധിപ്പിക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ പ്രമേഹരോഗികൾ അടക്കമുള്ളവർക്ക് ധൈര്യമായി തന്നെ നെല്ലിക്ക ജ്യൂസ് കുടിക്കാം.
മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നു
നെല്ലിക്കയിൽ അടങ്ങിയിരിക്കുന്ന പോഷകങ്ങൾ രോമകൂപങ്ങളെ ശക്തിപ്പെടുത്തുകയും തലയോട്ടിയിലെ രക്തചംക്രമണം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. സ്ഥിരം കഴിക്കുന്നതിലബടെ മുടിയുടെ ഘടന നെച്ചപ്പെടുത്തുകയും മുടി കൊഴിച്ചിൽ തടഞ്ഞ് മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും.
ശരീരഭാരം കുറക്കാനും സഹായിക്കുന്നു
നെല്ലിക്കയിൽ വിറ്റാമിൻ എ, സി, കാൽസ്യം, ഇരുമ്പ്, ഫോസ്ഫറസ് എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ശരീരഭാരം കുറക്കാൻ സഹായിക്കുന്നു. നെല്ലിക്കയിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്. ഇവ ആരോഗ്യകരമായ ദഹനത്തെ പ്രോത്സാഹിപ്പിക്കുന്നു. ആരോഗ്യകരമായ ഭാരം നിലനിർത്താനും നാരുകൾ സഹായിക്കുന്നു. പോഷകങ്ങൾ കൂടുതലാണെന്നതിനപ്പുറം ഇവയിൽ കലോറിയും വളരെ കുറവാണ്. സാലഡിൽ ചേർത്തോ അല്ലെങ്കിൽ ജ്യൂസായോ സ്മൂത്തിയായോ പച്ചയ്കക്ക് നേരിട്ടോയെല്ലാം ഇവ കഴിക്കാം.
ഇങ്ങനെയൊക്കെ ആണെങ്കിലും ഏത് ഭക്ഷണവും അമിതമായി കഴിക്കുന്നത് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കും. നെല്ലിക്ക കഴിച്ചത് കൊണ്ട് മാത്രം തടി കുറയുമെന്നും അല്ലെങ്കിൽ ചർമ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുമെന്നുമൊന്നും കരുതരുതരുത്. ആരോഗ്യകരമായ ഭക്ഷണം, മതിയായ അളവിൽ ഭക്ഷണം, വ്യായാമം ഇങ്ങനെ കൃത്യമായ ദിനചര്യ പാലിച്ചാൽ മാത്രമേ ആരോഗ്യകരമായ ശരീരം നിലനിർത്താൻ സാധിക്കുകയുള്ളൂ.












Click it and Unblock the Notifications