കയ്യിലോ,വിരലിലോ, തലയിലോ? നിങ്ങളുടെ ശരീരത്തിൽ എവിടെയാണ് പല്ലി വീണത്; ശകുനം വിശദമായി അറിയാം
ശരീര ഭാഗത്ത് പല്ല് വീഴുന്നത് പണ്ട് മുതൽക്ക് തന്നെ ശകുനമായാണ് കാണുന്നത്. ഓരോ ഭാഗത്തും ഓരോ ഫലങ്ങളാണ്. പുരുഷന്മാർക്കും സ്ത്രീകൾക്കും ഇത് വ്യത്യാസപ്പെടും. ജ്യോതിഷത്തിലെ ഗൗളി ശാസ്ത്രത്തിൽ ഇത് വ്യക്തമാക്കുന്നുണ്ട്.
ശകുനങ്ങളുടെ വിശദമായ വ്യാഖ്യാനങ്ങൾ ഗൗളി പഞ്ചാംഗത്തിൽ കാണാം. മനുഷ്യശരീരത്തിൽ പല്ലി വീണ സമയവും പ്രദേശവും അനുസരിച്ച്, പല്ലി വീഴുന്നതിന് ഗൗളി പഞ്ചാംഗം വ്യാഖ്യാനങ്ങളും വരാനിരിക്കുന്ന ഫലത്തെക്കുറിച്ച് സൂചന നൽകുന്നു. ചില സന്ദർഭങ്ങളിൽ ഫലങ്ങൾ നല്ലതും മറ്റു ചിലതിൽ അനുകൂലവുമല്ല. സ്ത്രീകൾക്ക് നല്ലതാവുന്നത് പുരുഷന്മാർക്ക് നല്ലതാവണം എന്നില്ല.

പുരുഷന്മാർക്കും സ്ത്രീകൾക്കും പല്ലി വീഴുന്നതിന്റെ പൊതുവായ ഫലങ്ങൾ ഉണ്ട്. പുരുഷന്മാരുടെ വലതുവശത്തും സ്ത്രീകളുടെ ഇടതുവശത്തും പല്ലി വീഴുന്നത് ശുഭകരമായി കണക്കാക്കുന്നു. ഇത് നല്ല മാറ്റങ്ങളാണ് വരുത്തുക. നേരെമറിച്ച്, പല്ലി ഒരു പുരുഷന്റെ ഇടതുവശത്തോ സ്ത്രീയുടെ വലതുവശത്തോ വീഴുകയാണെങ്കിൽ, പ്രതികൂല ഫലങ്ങൾ പ്രവചിക്കപ്പെടുന്നു. രാത്രിയിൽ പല്ലി വീഴുന്നത് പോസിറ്റീവോ നെഗറ്റീവോ ഫലം നൽകില്ലെന്ന് പറയപ്പെടുന്നു. വിശദമായി അറിയാം
പുരുഷന്മാരുടെ ദേഹത്ത് പല്ല് വീണാൽ:
തലയിൽ പല്ലി വീണാൽ: തലയിൽ പല്ലി വീണാൽ വലിയ വഴക്ക് നടക്കാൻ പോകുന്നുണ്ട് എന്നതിന്റെ സൂചനയാണ്.
തലയുടെ മുകൾ ഭാഗത്ത്: മരണ വാർത്ത കേൾക്കാനുള്ള സാധ്യത ഉണ്ട്.
മുഖത്ത് പല്ലി വീണാൽ: അപ്രതീക്ഷിതമായി സമ്പത്ത് ലഭിക്കാനുള്ള ഇടവരും
ഇടത് കണ്ണിൽ: ഇടത് കണ്ണിലാണ് പല്ലി വീഴുന്നതെങ്കിൽ നിങ്ങളെ തേടി ഒരു നല്ല വാർത്ത വരും.
വലത് കണ്ണിൽ: വലത് കണ്ണിലാണ് പല്ല് വീഴുന്നതെങ്കിൽ നിങ്ങൾ ചെയ്ത് കൊണ്ടിരിക്കുന്ന കാര്യം പരാജയപ്പെടും.
നെറ്റിയിൽ: നെറ്റിയിലാണ് പല്ലി വീഴുന്നതെങ്കിൽ നിങ്ങളുടെ പ്രിയപ്പെട്ട വ്യക്തികളിൽ നിന്ന് വേർപിരിയേണ്ടി വരും.
സ്ത്രീകളുടെ ശരീര ഭാഗത്ത് പല്ലി വീണാൽ:
തല: തലയിൽ പല്ലി വീണാൽ മരണവുമായി ബന്ധപ്പെട്ട ഭയം ഉണ്ടാകും.
വലത് കണ്ണിൽ: നിങ്ങൾ മാനസിക സമ്മർദ്ദം നേരിടേണ്ടി വരും
നഖം: വലിയ വഴക്ക് വരാനിരിക്കുന്നതിന്റെ സൂചന
കയ്യിൽ: സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം.
വിരലുകളിൽ: നിങ്ങൾക്ക് ആഭരണം ലഭിക്കാൻ സാധ്യത.
ഇടത് കണ്ണിൽ: നിങ്ങൾ ആരെയെങ്കിലും പ്രണയിക്കുന്നുണ്ടെങ്കിൽ നിങ്ങളെ അവർ തിരിച്ച് പ്രണയിക്കും.












Click it and Unblock the Notifications