Get Updates
Get notified of breaking news, exclusive insights, and must-see stories!

തടി കുറക്കാൻ ഒരു കിടിലൻ ഓട്സ് മീൽ ഡ്രിങ്ക്; വൈറലായി 'Oatzempic Challenge', ഇങ്ങനെ തയ്യാറാക്കാം

ടിക് ടോക്കിൽ വൻ വൈറലായി മാറിയിരിക്കുകയാണ് 'Oatzempic Challenge'.ഓട്‌സും വെള്ളവും നാരങ്ങാനീരും ചേർത്ത് തയ്യാറാക്കുന്ന ഓട്സ് മീൽ തടി കുറക്കാൻ ഉത്തമമാണെന്നാണ് സോഷ്യൽ മീഡിയ അവകാശപ്പെടുന്നത്. ഈ മീൽ കഴിക്കുന്നതിലൂടെ രണ്ട് മാസത്തിനുള്ളിൽ 40 പൗണ്ട് കുറയ്ക്കാൻ ഈ പാനീയം നിങ്ങളെ സഹായിക്കുമെന്നും ടിക് ടോക് വീഡിയോയിൽ ചില ഫിറ്റ്നെസ് കോച്ചുമാർ പറയുന്നു. അങ്ങനെയെങ്കിൽ ചാലഞ്ചിന്റെ ഭാഗമായാലോ? എങ്ങനെയാണ് ഈ ഓട്സ് മീൽ ഡ്രിങ്ക് തയ്യാറാക്കുന്നതെന്നും എന്തൊക്കെയാണ് ഗുണങ്ങളെന്നും അറിയാം.

ഓട്മീൽ ഡ്രിങ്ക് വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കാം. കുറഞ്ഞ ചേരുവകൾ മാത്രമാണ് ആവശ്യം. ഇതിനായി ഒരു ബൗൾ ഓട്‌സും കുറച്ച് വെള്ളവും നാരങ്ങാനീരുമാണ് എടുക്കേണ്ടത്. ഒരു ബൗൾ ഓട്സിൽ ഇൽപം വെള്ളവും അതിലേക്ക് ചെറുനാരങ്ങ നീരും ചേർത്ത് കൊടുത്ത് നന്നായി ഇളക്കിയെടുക്കാം. നിങ്ങളുടെ വിഭവം തയ്യാർ. ഈ പാനീയം കൊണ്ടുള്ള ഗുണങ്ങൾ അറിയാം

oats2-1

കുടലിന്റെ ആരോഗ്യം-വെബ്എംഡി വെബ്സൈറ്റ് അനുസരിച്ച് ലയിക്കുന്ന നാരുകളായ ബീറ്റാ ഗ്ലൂക്കൻ മലബന്ധം തടയാൻ സഹായിക്കുന്നു. വയറിലെ ആരോഗ്യകരമായ ബാക്ടീരിയയെ ഇത് പ്രോത്സാഹിപ്പിക്കുകയും കുടൽ പ്രശ്നങ്ങളെ കുറക്കാൻ സഹായിക്കുകയും ചെയ്യുന്നു. മാത്രമല്ല ഓട്‌സ് മീൽസ് കൊളസ്‌ട്രോളിൻ്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്നു.

ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു-മറ്റ് ധാന്യങ്ങളിലോ ഭക്ഷണ പദാർത്ഥങ്ങളിലോ ഇല്ലാത്ത അവെനൻത്രമൈഡുകൾ എന്ന ശക്തമായ ആൻ്റിഓക്‌സിഡൻ്റുകളുടെ മികച്ച ഉറവിടമാണ് ഓട്‌സ്. ഈ ആൻ്റിഓക്‌സിഡൻ്റുകൾ ഫ്രീ റാഡിക്കലുകൾ മൂലമുണ്ടാകുന്ന ഓക്സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കുകയും ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുകയും ചെയ്യും.

ഭാരം കുറക്കാൻ സഹായിക്കന്നു-നാരുകളുടെ കലവറയാണ് ഓട്സ്. അതുകൊണ്ട് തന്നെ ഓട്സ് കുടിക്കുന്നത് വിശപ്പ് കുറയ്ക്കുകയും വയർ നിറഞ്ഞിരിക്കുന്നതായി തോന്നാൻ സഹായിക്കുകയും ചെയ്യും.ഓട്‌സ്‌മീലിൽ അടങ്ങിയിരിക്കുന്ന ബീറ്റാ-ഗ്ലൂക്കൻ ഫൈബർ അമിതമായി ഭക്ഷണം കഴിക്കണമെന്ന തോന്നൽ ഇല്ലാതാക്കുന്നു.

രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറക്കുന്നു-ഓട്‌സിലെ ലയിക്കുന്ന നാരുകൾ ഭക്ഷണത്തിന് ശേഷം രക്തത്തിലെ പഞ്ചസാര ഉയരുന്നത് തടയാന് സഹായിക്കുന്നു.പ്രോസസ്സ് ചെയ്യാത്ത ഓട്‌സിൻ്റെ ഗ്ലൈസെമിക് ലോഡ് കുറവാണ്. അതുകൊണ്ട് തന്നെ പ്രമേഹമുള്ളവർക്ക് അനുയോജ്യമായ കാർബോഹൈഡ്രേറ്റായി ഇത് പ്രവർത്തിക്കുന്നത്. പ്രമേഹമുള്ളവർ ഉയർന്ന ഗ്ലൈസെമിക് സൂചിക ഉള്ള ഇൻസ്റ്റന്റ് ഓട്സ് ഉപേക്ഷിക്കണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+