ചാടിയ വയറിനെ പിടിച്ചുകെട്ടാം; കിടന്നുറങ്ങും മുൻപ് ഈ ചായയൊന്ന് കുടിച്ച് നോക്കൂ
തടി കുറയ്ക്കുവാൻ ശ്രമിക്കുന്നവരുടെ ഏറ്റവും വലിയ പരാതി എന്തൊക്കെ ചെയ്തിട്ടും വയറിലെ കൊഴുപ്പ് മാത്രം കുറയുന്നില്ല എന്നതാണ്. എത്ര വ്യായാമം ചെയ്തിട്ടും ഭക്ഷണ ക്രമം മാറ്റിയിട്ടും എന്തിനധികം പട്ടിണി കിടന്നട്ടു വരെ മറ്റേതു ശരീരഭാഗം മെലിഞ്ഞാലും വയറിന് ഒരു മാറ്റവും സംഭവിച്ചെന്നു വരില്ല. എന്നാൽ വെറും ചായ കുടിച്ച് വയറിലെ കൊഴുപ്പ് നീക്കാൻ പറ്റുമെന്ന് കേട്ടിട്ടുണ്ടോ? ശരിയാണ്.. ശരീരത്തിലെ ഉപാപചയ പ്രവർത്തനങ്ങൾക്ക് വേഗത കൂട്ടാനും ശരീരഭാരം നിയന്ത്രിക്കുന്നതിനും സഹായിക്കുന്ന ചായകൾ പരിചയപ്പെടാം..
കറുവപ്പട്ട ചായ
ശരീരഭാരം കുറയ്ക്കാൻ ഉത്തമമാണ് ഹെർബൽ ചായകൾ. കാരണം ഇവ ശരീരത്തിലെ സമ്മർദ്ദം കുറയ്ക്കാനും ശരീര ഭാരം വർധിക്കാൻ കാരണമാകുന്ന കോർട്ടിസോളിൻ്റെ അളവ് നിലനിർത്താനും സഹായിക്കുന്നു. കറുവാപ്പട്ട ചായ സമ്മർദ്ദം, ഉത്കണ്ഠ, വയറുവേദന എന്നിവ കുറയ്ക്കാനും ഉപാപചയം വർദ്ധിപ്പിക്കാനും സഹായിക്കും. മാത്രമല്ല ഇതൊരു പ്രകൃതിദത്തമായ ആന്റി ഇൻഫ്ലമേറ്ററി ഏജന്റ് കൂടിയാണ്.

ചമോമൈൽ ടീ
സമ്മർദ്ദം, ഉത്കണ്ഠ, വയറ്റിലെ നീർവീക്കം, ദഹനക്കേട് എന്നിവ കുറയ്ക്കുന്നതിനും ഉപാപചയം വർദ്ധിപ്പിക്കുന്നതിനും ഇവ സഹായിക്കും. ശരീരഭാരം നിയന്ത്രിക്കുന്നതിന് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിർണായകമാണ്. ചമോമൈൽ ചായ ഈ അളവ് നിലനിർത്താൻ സഹായിക്കുന്നു. ചമോമൈൽ ചായ ഉറങ്ങുന്നതിന് മുൻപ് കുടിക്കുന്നതാണ് ഉത്തമം. ഇത് നല്ല ഉറക്കം ലഭിക്കാനും സഹായിക്കും.
കർപ്പൂരത്തുളസി ചായ
ദഹനത്തിനും മെറ്റബോളിസം വർധിപ്പിക്കാനും ശരീരത്തിലെ കൊഴുപ്പിനെ കുറക്കാനും കർപ്പൂരത്തുളസി ചായ നല്ലതാണ്. കൂടാതെ വയർ വീർക്കുന്നത് തടയാനും ഭക്ഷണത്തോടുള്ള ആസക്തി നിയന്ത്രിക്കാനും ഇത് സഹായിക്കും. കർപ്പൂരത്തുളസിയിലെ മെന്തോൾ വിശപ്പ് ഇല്ലാതാക്കാൻ സഹായിക്കുന്നു.
ഗ്രീൻ ടീ
ഗ്രീൻ ടീയിൽ കാണപ്പെടുന്ന പ്രകൃതിദത്ത ആൻ്റിഓക്‌സിഡൻ്റുകളാണ് കാറ്റെച്ചിൻസ്. അവ മെറ്റബോളിസം വർദ്ധിപ്പിക്കാനും കൊഴുപ്പ് കത്തുന്നത് വർദ്ധിപ്പിക്കാനും സഹായിക്കുന്നു. ഗ്രീൻ ടീയിൽ അടങ്ങിയിരിക്കുന്ന കഫീൻ ഉപാപചയ നിരക്ക് മെച്ചപ്പെടുത്തും. കഫീൻ കാറ്റെച്ചിനുമായി സംയോജിപ്പിക്കുന്നത് മെറ്റബോളിസത്തിൽ കൂടുതൽ സ്വാധീനം ചെലുത്തുമെന്നാണ് ഗവേഷണങ്ങൾ പറയുന്നത്.
ലാവെൻഡർ ടീ
വയറ്റിലെ കൊഴുപ്പ് കുറയ്ക്കാൻ ലാവെൻഡർ ടീ വളരെ നല്ലതാണ്. ഇത് നല്ല ഉറക്കം, നല്ല മെറ്റബോളിസം എന്നിവ പ്രോത്സാഹിപ്പിക്കുന്നു. സമ്മർദ്ദവും ഉത്കണ്ഠയും കുറയ്ക്കാനും ഇവ നല്ലതാണ്. ലാവെൻഡർ ടീ ആൻ്റി ഓക്‌സിഡൻ്റുകളാൽ സമ്പുഷ്ടമാണ്. ഈ സംയുക്തങ്ങൾ ശരീരത്തിലെ ഫ്രീ റാഡിക്കലുകളെ ചെറുക്കാൻ സഹായിക്കുന്നു, ഇത് വീക്കം കുറയ്ക്കുകയും മൊത്തത്തിലുള്ള ആരോഗ്യത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നു












Click it and Unblock the Notifications