വയറ്റിലെപ്പോഴും ഉരുണ്ടുകയറ്റമാണോ? പപ്പായ മുതൽ മഞ്ഞൾ വരെ, നിങ്ങളുടെ വീട്ടിൽ തന്നെ പരിഹാരം..
വയറ്റിൽ എപ്പോഴും അസ്വസ്ഥത അനുഭവപ്പെടാറുണ്ടോ. പ്രത്യേകിച്ച് തണുപ്പുള്ള സമയത്ത്. ആമാശയത്തിന്റെ ആരോഗ്യം പ്രധാനമാണ്, അത് നമുക്ക് അറിയാവുന്ന കാര്യമാണ്. നല്ല കുടലിന്റെ ആരോഗ്യം എന്നാൽ ദഹനനാളത്തിൽ നല്ല ബാക്ടീരിയകളോ സൂക്ഷ്മാണുക്കളോ ശരിയായ അളവിൽ ഉണ്ടെന്നാണ് അർത്ഥമാക്കുന്നത്. ഇത് ദഹന നാളത്തിന്റെ ആരോഗ്യത്തെ കൂടുതൽ സഹായിക്കും.
ഈ സൂക്ഷ്മാണുക്കൾ മൈക്രോ ആണെങ്കിലും നമ്മുടെ മൊത്തത്തിലുള്ള ആരോഗ്യത്തിൽ വലിയ സ്വാധീനമാണ് ഉണ്ടാക്കുന്നത്. ദഹനം, പ്രതിരേോധം, രോഗപ്രതിരോധ ശേഷി, മാനസികാവസ്ഥ, കുടലിന്റെ ആരോഗ്യം എന്നീവ ശരീരത്തെ മൊത്തത്തിൽ ബാധിക്കുന്നു...

കൂടാതെ കുടൽ സൂക്ഷ്മാണുക്കൾ അതിജീവനത്തിനും പരമപ്രധാനമാണ്. നമ്മുടെ ഭക്ഷണത്തിൽ നിന്ന് തന്നെ നമ്മുടെ ശരീരത്തിന് ആവശ്യമായ കാര്യങ്ങൾ ലഭിക്കുന്നുണ്ട്. അത് വയറുവേദന കുറയ്ക്കാനും ദഹനം വർദ്ധിപ്പിക്കാനും സഹായിക്കുന്നു.
ദഹനം മെച്ചപ്പെടുത്താൻ സഹായിക്കുന്ന ഭക്ഷണങ്ങൾ:
ഇഞ്ചി: ഇന്ത്യൻ പാചകരീതിയിൽ വളരെ പ്രധാനപ്പെട്ട ഒന്നാണ് ഇഞ്ചി. ദഹന ഗുണങ്ങൾക്ക് പേര് കേട്ടതാണ് ഇത്. ഇഞ്ചിയിൽ ജിഞ്ചർ റോൾ അടങ്ങിയിട്ടുണ്ട്. ഇത് ദഹന എൻസൈമുകളെ ഉത്തേജിപ്പിക്കാനും വീക്കം കുറയ്ക്കാനും വയറുവേദനയും ഗ്യാസും കുറയ്ക്കാനും സഹായിക്കുന്നു. ഇഞ്ചി കറികളിലോ ചായയിലോ ചേർത്ത് കഴിക്കാം.
മഞ്ഞൾ: ഏറെ ആരോഗ്യ ഗുണങ്ങൾ ഉള്ള ഒന്നാണ് മഞ്ഞൾ. ചർമ്മ സംരക്ഷണത്തിനും മഞ്ഞൾ സഹായകമാണ്. ദഹന വ്യവസ്ഥയെ ശമിപ്പിക്കാൻ സഹായിക്കുന്ന ആന്റി - ഇൻഫ്ലമേറ്ററി ഗുണങ്ങൾ ഉള്ള ഒരു സംയുക്തമായ കുർക്കുമിൻ ഇതിൽ അടങ്ങിയിട്ടുണ്ട്. കറികളിലും പയർ വിഭവങ്ങളിലും പാലിലും മഞ്ഞൾ ഉപോയഗിക്കുന്നു.
ജീരകം: ജീരകം സാധാരണയായി ഇന്ത്യൻ പാചക രീതിയിൽ സുഗന്ധ വ്യഞ്ജനമായി ഉപയോഗിക്കുന്നു. അത് മാത്രമല്ല അവയുടെ ദഹന ഗുണങ്ങൾക്കും ശ്രദ്ധേയമാണ്. ദഹന എൻസൈമുകളുടെ ഉൽപാദനത്തെ ഉത്തേജിപ്പിക്കുന്ന സംയുക്തങ്ങൾ മഞ്ഞളിൽ അടങ്ങിയിട്ടുണ്ട്. മെച്ചപ്പെട്ട ദഹനത്തെ പ്രോത്സാഹിപ്പിക്കുകയും ശരീരവണ്ണം കുറയ്ക്കുകയും ചെയ്യുന്നു. ടെമ്പറിംഗ് ഓയിലിൽ ജീരകം ചേർക്കുക. വിഭവങ്ങളിൽ ചേർക്കാം, കറികളിൽ പൊടിച്ച ജീരകം ചേർക്കാം.
പപ്പായ: ആരോഗ്യ ഗുണങ്ങൾ ഏറെ ഉള്ള ഒന്നാണ് പപ്പായ. പപ്പായയിൽ ദഹന എൻസൈമുകൾ ഉണ്ട്. ഇതിൽ പ്രത്യേകിച്ച് പപ്പെയ്നിൻ ഉണ്ട്. പ്രോട്ടീനുകളെ വിഘടിപ്പിക്കാൻ പപ്പെയ്ൻ സഹായിക്കുന്നു. ഇത് ശരീരവണ്ണം ലഘൂകരിക്കാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും. ഫ്ഷ് പപ്പായ ഒരു ലഘു ഭക്ഷണമായി കഴിക്കാം, അല്ലെങ്കിൽ സലാഡുകളിലും സ്മൂത്തികളുമായി നിങ്ങൾക്ക് ഉപയോഗിക്കാം..












Click it and Unblock the Notifications