Get Updates
Get notified of breaking news, exclusive insights, and must-see stories!

വയറ്റിലെ ഉരുണ്ടുകയറ്റവും വായുവിന്റെ പ്രശ്നവും പരിഹരിക്കാം; കൊത്തമല്ലി-പുതിനച്ചായ വീട്ടിൽ ഉണ്ടാക്കാം

ദഹനപ്രശ്നങ്ങൾ ഇല്ലാത്തവർ കുറവായിരിക്കും. നമുക്കെല്ലാവർക്കും വരുന്ന ഒരു കാര്യമാണ്. സ്ഥിരമായ ദഹനപ്രശ്നമോ അസിഡിറ്റിയോ ക്രമരഹിതമായ മെറ്റബോളിസം, മലബന്ധം, മലവിസർജ്ജന പ്രശ്നങ്ങളിമൊക്കെ നിങ്ങളെ വല്ലാതെ ബുദ്ധിമുട്ടിക്കുന്നുണ്ടോ? പല വഴികളും പരീക്ഷിച്ചിട്ടും ഇപ്പോഴും ദഹനം പ്രശ്നം നിങ്ങൾക്ക് വില്ലാനാകുന്നുണ്ടെങ്കിൽ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ആരോ​ഗ്യകരമായ ഒരു ജീവിത ശൈലിയും ഭക്ഷണത്തിൽ ആവശ്യത്തിന് നാരുകൾ ചേർക്കേണ്ടതുമുണ്ട്. ഇത് ദഹനത്തെ നിയന്ത്രിക്കാനും മറ്റ് ശാരീരിക പ്രവർത്തനങ്ങളെ കൂടുതൽ സഹായിക്കാനും സഹായകമാകും.

കൂടാതെ, ആൻ്റിഓക്‌സിഡൻ്റുകളും ​ഗുണം ചെയ്യും. നിങ്ങൾക്ക് ഇത് ലളിതമാക്കാൻ, മൊത്തത്തിലുള്ള പോഷണത്തോടൊപ്പം നിങ്ങളുടെ പ്രഭാതത്തിന് ഒരു മികച്ച തുടക്കം നൽകാൻ കഴിയുന്ന ഒരു ഹെർബൽ ടീയെക്കുറിച്ചാണ് ഇവിടെ പറയുന്നത്. ഇത് ദഹന സംബന്ധമായ പ്രശ്നങ്ങളിൽ നിന്ന് മുക്തി നേടാൻ സഹായിക്കും. കൊത്തമല്ലിയും പുതിനയും കൊണ്ടുള്ള ഈ ചായി ആരോ​ഗ്യത്തിന് നല്ലതാണ്. എങ്ങനെയാണ് ഇത് നിങ്ങൾക്ക് സഹായകമാകുന്നതെന്നും എങ്ങനെയാണ് പുതിന- കൊത്തമല്ലി ചായ തയ്യാറാക്കേണ്ടതെന്നും വിശദമായി തന്നെ അറിയാം.

corriander

പുതിനയിലയും മല്ലിയിലയും എങ്ങനെ മെറ്റബോളിസത്തെ നിയന്ത്രിക്കാൻ സഹായിക്കുന്നു? മുകളിൽ പറഞ്ഞത് പോലെ , നിങ്ങളുടെ ദൈനംദിന ഭക്ഷണത്തിൽ ആൻ്റി ഓക്‌സിഡൻ്റുകൾ കണ്ടെത്താൻ ഇത് സഹായിക്കുന്നു. പുതിനയിലയും മല്ലിയും നിങ്ങൾക്ക് അനുയോജ്യമായ രണ്ട് ഭക്ഷണ ഓപ്ഷനുകളാണ്.

രണ്ടിലും വിറ്റാമിൻ സി , ശക്തമായ ആന്റി ഓക്സിഡന്റുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. പുതിനയിലയും മല്ലിയിലയും ശരിയായ അളവിൽ കഴിക്കുന്നത് ദഹനത്തെ പിന്തുണയ്ക്കും ഇറിറ്റബിൾ ബവൽ സിൻഡ്രോം റിലീഫും ഉൾപ്പെടെ ഒന്നിലധികം രീതികളിൽ ശരീരത്തെ ബാധിക്കുമെന്നും പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.

ദ​ഹനത്തിന് പുതിനയില - മല്ലയില ചായ എങ്ങനെ ഉണ്ടാക്കാം:

ഘട്ടം 1. ഒരു പാത്രത്തിൽ രണ്ട് കപ്പ് വെള്ളം ഒഴിക്കുക.
ഘട്ടം 2. ഏഴോ എട്ടോ പുതിനയിലയും അര ടീസ്പൂൺ മല്ലിയിലയും ചേർക്കണം.
ഘട്ടം 3. എല്ലാം ഒരുമിച്ച് തിളപ്പിക്കുക. വെള്ളം തിളച്ച് കുറുകി പകുതി ആകുന്നതുവരെ അങ്ങനെ വെയ്ക്കാം
ഘട്ടം 4. ഒരു കപ്പിൽ ചായ അരിച്ചെടുത്ത് കുടിക്കാം.

രുചിക്കും ഗുണത്തിനും വേണ്ടി നിങ്ങൾക്ക് കുറച്ച് നാരങ്ങ നീരും തേനും ചേർക്കാം. എന്നാൽ ചേരുവകൾ അമിതമായി പോകരുത്, ഒരു ദിവസം ഒരു കപ്പ് പുതി ന-മല്ലി ചായ കുടിക്കുക. അധികം ആകരുത്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+