മുടി മുട്ടോളം വളരും, താരൻ ഇല്ലാതാക്കാം, മുടി കൊഴിച്ചിലും; വെളുത്തുള്ളി എണ്ണ ഇങ്ങനെ ഉപയോഗിക്കൂ
കറികളിലും മറ്റ് ഭക്ഷണങ്ങളിലുമെല്ലാം നമ്മൾ വെളുത്തുള്ളി ഉപയോഗിക്കുന്നത് സാധാരണമാണ്. വെളുത്തുള്ളിയുടെ രുചിയും മണവുമെല്ലാം കറികളുടെ രുചി വർധിപ്പിക്കാൻ സഹായിക്കും. മാത്രമല്ല ഭക്ഷണങ്ങളിൽ വെളുത്തുള്ളി ഉപയോഗിക്കുന്നത് വയറിനും പൊതുവെ നല്ലതാണ്.
എന്നാൽ വെളുത്തുള്ളി മുടിക്ക് നല്ലതാണെന്ന് എത്രപേർക്ക് അറിയാം. ഉള്ളി മുടികൊഴിച്ചലും താരനുമെല്ലാം അകറ്റാൻ മികച്ചതാണെന്നത് പോലെ കട്ടിയും തിളക്കവുമുള്ള മുടിക്ക് വെളുത്തുള്ളിയും വളരെ ഉത്തമമാണ്. വെളുത്തുള്ളി എണ്ണയിൽ വിറ്റാമിനുകൾ , മറ്റ് പോഷകങ്ങൾ ആന്റി ഓക്സിഡന്റുകൾ എന്നിവയെല്ലാം ധാരാളമായി അടങ്ങിയിട്ടുണ്ട്. എന്തുകൊണ്ട് മുടിക്ക് വെളുത്തുള്ളി എണ്ണയെന്ന് കുറച്ചുകൂടി വിശദമായി പരിശോധിക്കാം.

മുടി വളരാൻ സഹായിക്കുന്നു
വെളുത്തുള്ളി എണ്ണയിൽ ധാരാളമായി സൾഫർ അടങ്ങിയിട്ടുണ്ട്. ഇത് മുടി വളർച്ചയ്ക്ക് ആവശ്യമായ പ്രോട്ടീനായ കെരാറ്റിന്റെ ഉത്പാദനത്തിന് സഹായിക്കുന്നു. മാത്രമല്ല വെളുത്തുള്ളി എണ്ണ തേക്കുന്നത് തലയോട്ടിയിലെ രക്തചംക്രമണം വർദ്ധിപ്പിക്കാനും രോമകൂപങ്ങളെ പോഷിപ്പിക്കാനും സഹായിക്കുന്നു. ഇതുവഴി മുടി വളർച്ച വേഗത്തിലാക്കുന്നു.
മുടി വളർച്ചയ്ക്ക് സഹായിക്കുന്നു
വെളുത്തുള്ളി എണ്ണയിലെ പോഷകങ്ങൾ മുടിയുടെ വേരുകളെ ശക്തിപ്പെടുത്തും. അതുവഴി മുടി പൊട്ടുന്നതും കൊഴിയുന്നതും കുറയ്ക്കാം. മുടി കൊഴിച്ചിലിന് കാരണമാകുന്ന ഹോർമോണുകളുടെ അളവ് സന്തുലിതമാക്കാനും ഇത് സഹായിക്കുന്നു. പതിവായി വെളുത്തുള്ളി എണ്ണ മുടിയിൽ ഉപയോഗിക്കുന്നത് അലോപേഷ്യയെ ചികിത്സയിൽ സഹായിക്കുമെന്ന്
അമേരിക്കൻ അക്കാദമി ഓഫ് ഡെർമറ്റോളജി ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നുണ്ട്.
തലയോട്ടിയിലെ അണുബാധ ഇല്ലാതാക്കുന്നു
വെളുത്തുള്ളി എണ്ണയുടെ ആൻറി ബാക്ടീരിയൽ, ആൻ്റിഫംഗൽ ഗുണങ്ങൾ താരൻ , തലയോട്ടിയിലെ ചൊറിച്ചൽ പോലുള്ള പ്രശ്നങ്ങൾ ഫലപ്രദമായി നേരിടാൻ സഹായിക്കും.
തിളക്കം കൂട്ടും
വെളുത്തുള്ളി എണ്ണയിൽ വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുണ്ട്, മുടിയുടെ തണ്ടിനെ പോഷിപ്പിക്കാൻ ഇത് സഹായിക്കും. മാത്രമല്ല മുടി തിളക്കമുള്ളതാക്കാനും ഇത് സഹായിക്കും
വെളുത്തുള്ളി എണ്ണ എങ്ങനെ ഉപയോഗിക്കാമെന്ന് നോക്കാം
തലയോട്ടിയിൽ മസാജ് ചെയ്ത് കൊടുക്കാം
അൽപം എണ്ണയെടുത്ത് ചൂടാക്കി തലയോട്ടിയിൽ നന്നായി തേച്ച് പിടിപ്പിക്കാം. 30 മിനിറ്റ് കഴിഞ്ഞ് വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയാം
വെളുത്തുള്ളി എണ്ണയും തേനും ചേർന്ന മാസ്ക്
അൽപം എണ്ണയെടുത്ത് അതിലേക്ക് ഒരു ടേബിൾ സ്പൂൺ തേൻ ചേർത്ത് തലയോട്ടിയിൽ തേച്ച് പിടിപ്പിക്കാം. 20 മിനിറ്റ് കഴിഞ്ഞ് കഴുകിക്കളയാം
വെളുത്തുള്ളി എണ്ണയും കറ്റാർവാഴയും
ഒരു കപ്പ് കറ്റാർവാഴ ജെല്ലും ഒരു ടേബിൾ സ്പൂൺ വെളുത്തുള്ളി എണ്ണയും യോജിപ്പിച്ചെടുത്ത് തലയിൽ പുരട്ടാം. ഒരു മണിക്കൂർ കഴിഞ്ഞ് വീര്യം കുറഞ്ഞ എണ്ണ ഉപയോഗിച്ച് കഴുകിക്കളയാം.












Click it and Unblock the Notifications