Get Updates
Get notified of breaking news, exclusive insights, and must-see stories!

ഈ 4 ചേരുവകൾ മതി, ഒപ്പം വെളിച്ചെണ്ണയും; വെറും ആഴ്ചകൾ കൊണ്ട് താരനെ ഇല്ലാതാക്കാം

താരൻ ഒട്ടുമിക്ക ആളുകളും നേരിടുന്ന ഒരു പ്രശ്നമാണ്. അതുണ്ടാക്കുന്ന അസ്വസ്ഥതയും നാണക്കേടും ചെറുതല്ല. താരനിൽ നിന്നും രക്ഷനേടുന്നതിന് പല വഴികളും പരീക്ഷിച്ച് മടുത്തവരാണ് നിങ്ങളെങ്കിൽ ഇനി പറയുന്ന ഈ പ്രകൃതിദത്ത പരിഹാരങ്ങളൊന്ന് പരീക്ഷിച്ചുനോക്കൂ. നിങ്ങളുടെ മുടി സംരക്ഷണ ദിനചര്യയിൽ നിങ്ങൾ സ്ഥിരമായി ഉപയോ​ഗിക്കുന്ന എണ്ണകൾക്കൊപ്പം ചില ചേരുവകൾ ചേർക്കുന്നത് താരൻ ഇല്ലാതാക്കാൻ സഹായിക്കുന്നതാണ്.

ടീ ട്രീ ഓയിൽ, കറ്റാർ വാഴ, നാരങ്ങ നീര്, ആപ്പിൾ സിഡെർ വിനെഗർ തുടങ്ങിയ ചേരുവകൾ ഒരാളുടെ മുടി സംരക്ഷണ ദിനചര്യയിൽ ഉൾപ്പെടുത്തുന്നത് താരനിൽ നിന്ന് കാര്യമായ ആശ്വാസം നൽകുകയും ആരോഗ്യകരമായ തലയോട്ടിയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും.

hair

ഈ പ്രകൃതിദത്ത ചേരുവകളുമായി വെളിച്ചെണ്ണ, ഒലിവ് ഓയിൽ, ബദാം ഓയിൽ എന്നിവ ചേർക്കുമ്പോൾ അവയുടെ ​ഗുണങ്ങൾ വർദ്ധിക്കുകയും താരനെതിരെ പോരാടാൻ സഹായിക്കുകയും ചെയ്യും.

ടീ ട്രീ ഓയിൽ :

ആൻ്റി ഫംഗൽ, ആൻറി ബാക്ടീരിയൽ ഗുണങ്ങൾക്ക് പേരുകേട്ട ടീ ട്രീ ഓയിൽ താരനിനെതിരെ പോരാടും. സാധാരണ ഹെയർ ഓയിലുകളുമായി സംയോജിപ്പിച്ച് ഉപയോ​ഗിക്കാവുന്നതാണ്. തലയിലെ ചൊറിച്ചിൽ കുറയ്ക്കാനും സഹായിക്കും.

കറ്റാർവാഴ:

കറ്റാർ വാഴയ്ക്ക് ആൻറി - ഇൻഫ്ലമേറ്ററി, മോയ്സ്ചറൈസിംഗ് ​ഗുണങ്ങളുണ്ട്, തലയോട്ടിയെ ചൊറിച്ചിൽ ശമിപ്പിക്കുകയും താരൻ കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു. ചർമത്തിലെ മൃതകോശങ്ങളെ ഇല്ലാതാക്കാൻ ഇത് സഹായിക്കുന്നു.

നാരങ്ങ നീര്: നാരങ്ങ നീര്, മറ്റൊരു പ്രകൃതിദത്ത പ്രതിവിധിയാണ്. തലയോട്ടിയിലെ പി എച്ച് അളവ് സന്തുലിതമാക്കാൻ നാരങ്ങനീര് സഹായിക്കും.. ഇതിൻ്റെ അസിഡിറ്റി സ്വഭാവം ശിരോചർമ്മത്തെ ശുദ്ധീകരിക്കുകയും എണ്ണമയം കുറയ്ക്കുകയും ചെയ്യുക മാത്രമല്ല താരന് കാരണമാകുന്ന മലസീസിയയ്ക്കെതിരെ പോരാടാൻ സഹായിക്കുന്ന ആൻറി ബാക്ടീരിയൽ ഗുണങ്ങളുമുണ്ട്.

ആപ്പിൾ സിഡെർ വിനെഗർ:

ആപ്പിൾ സിഡെർ വിനെഗറിലെ (ACV)ആൻറി ഫംഗൽ, ആൻറി ബാക്ടീരിയൽ ഗുണങ്ങൾ താരനെതിരെ പോരാടും. അതേ സമയം ആപ്പിൾ സിഡെർ വിനെ​ഗറിന്റെ അസിഡിക് പ്രോപ്പർട്ടി യീസ്റ്റും ഫം​ഗസ് വളർച്ചയും മൂലമുണ്ടാകുന്ന അടകരുകൾ കുറയ്ക്കാൻ സഹായിക്കുന്നു.

ഈ പ്രകൃതിദത്ത പ്രതിവിധികൾക്ക് താരനിൽ നിന്ന് ആശ്വാസം നൽകാൻ കഴിയുമെങ്കിലും, അവ പ്രൊഫഷണൽ മെഡിക്കൽ ഉപദേശത്തിനോ രോഗനിർണയത്തിനോ ചികിത്സയ്‌ക്കോ പകരമല്ല എന്നത് ശ്രദ്ധിക്കേണ്ടതാണ്. സ്ഥിരമായ മുടി സംരക്ഷണ പ്രശ്നങ്ങൾ ഉണ്ടാവുന്ന ആളുകളാണെങ്കിൽ എപ്പോഴും ഒരു ഹെൽത്ത് കെയർ വിദ​ഗ്ധനെ സമീപിക്കുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+