Hair Care: മുടി വളരും.. നിങ്ങൾ തയ്യാറാണോ? ഒരാഴ്ചയ്ക്കുള്ളിൽ ഫലം കണ്ടുതുടങ്ങും
നല്ല ആരോഗ്യമുള്ള മുടി ആഗ്രഹിക്കാത്തവർ കുറവായിരിക്കും. പൊട്ടലില്ലാത്ത, കെട്ടുപിണയാത്ത ഒഴുകി നീങ്ങുന്ന മുടി ആയിരിക്കും എല്ലാവരും ഇഷ്ടപ്പെടുന്നത്. അതിന് വേണ്ടി പല വഴി പരീക്ഷിച്ച് മടുത്തവരാണോ നിങ്ങൾ, എന്നാൽ മുടി വളരാൻ സഹായിക്കുന്ന ചില വഴികൾ നോക്കിയാലോ.
കൃത്യമായി ചെയ്താൽ തീർച്ചായായും ഒരാഴ്ചയ്ക്കുള്ളിൽ തന്നെ ഫലം കണ്ടുതുടങ്ങും. വളരെ എളുപ്പത്തിൽ ചെയ്യാൻ പറ്റുന്ന കാര്യങ്ങളാണ് ഇനി പറയാൻ പോകുന്നത്. വിശദമായി വായിക്കാം..

ഹെയർ മാസ്‌ക്: നിങ്ങളുടെ മുടിയിൽ ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ഹെയർ മാസ്ക് ഉപയോഗിക്കുന്നത് നിങ്ങളുടെ മുടിയെ വേഗത്തിൽ വളരാൻ സഹായിക്കും. നിങ്ങൾക്ക് സ്വന്തമായി പ്രകൃതിദത്ത ഓയിൽ മാസ്‌ക് ഉണ്ടാക്കാം.. അല്ലെങ്കിൽ നിങ്ങൾക്ക് മെഡിക്കൽ ഷോപ്പിൽ നിന്ന് വാങ്ങിക്കാം.
പ്രകൃതി ദത്തമായ മാസ്ക് ഉണ്ടാക്കാൻ എളുപ്പമാണ്. 1 കപ്പ് (237 മില്ലി) വെളിച്ചെണ്ണ 1 ടേബിൾസ്പൂൺ (14.8 മില്ലി) ബദാം ഓയിൽ, മക്കാഡമിയ ഓയിൽ, ജോജോബ ഓയിൽ എന്നിവയുമായി യോജിപ്പിക്കുക. നനഞ്ഞ മുടിയിൽ മാസ്‌ക് പ്രയോഗിച്ച് പത്ത് മിനിറ്റ് തലയിൽ വെയ്ക്കാം. അതിനുശേഷം മുടി കഴുകി കണ്ടീഷൻ ചെയ്യുക.
എണ്ണ ഉപയോഗിച്ചുള്ള മസാജ്: എണ്ണ ചെറുതായി ചൂടാക്കി നന്നായി തലയോട്ടിൽ തേച്ച് പിടിപ്പിക്കുക. ഇത് തലയോട്ടിയുടെ ആരോഗ്യം മെച്ചപ്പെടുത്താനും മുടി വളർച്ച വേഗത്തിലാക്കാനും സഹായിക്കും. വെളിച്ചെണ്ണ, ഒലീവ് ഓയിൽ തുടങ്ങിയ എണ്ണകൾ നിങ്ങൾക്ക് ഉപയോഗിക്കാം. എന്നാൽ എണ്ണകൊണ്ടുള്ള ഈ മസാജ് മുടി വളർച്ച വേഗത്തിൽ ആക്കുമന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല.
കിടക്കുന്നതിന് മുമ്പ് മുടി ചീകാം: എല്ലാ ദിവസവും നിങ്ങളുടെ മുടി അമിതമായി ചീകുന്നത് മുടിക്ക് ദോഷം ചെയ്യുകയും മുടി പൊട്ടാൻ കാരണമാവുകയും ചെയ്യും. പകരം, കിടക്കുന്നതിന് മുമ്പ് നിങ്ങളുടെ മുടി അകന്ന പല്ലുള്ള ചീപ്പ് കൊണ്ട് ചീകാം.
നിങ്ങളുടെ മുടി വെട്ടുക: മുടി വെട്ടുന്നത് മുടിയുടെ വളർച്ച ഇല്ലാതാക്കും എന്നാണ് പലരും വിചാരിക്കുന്നത്. എന്നാൽ മുടി വെട്ടുന്നത് നിങ്ങളുടെ മുടി വേഗത്തിലും ആരോഗ്യകരമായും വളരാൻ സഹായിക്കും.
നിങ്ങളുടെ മുടി പതിവായി ട്രിം ചെയ്യുന്നത് മുടിയുടെ അറ്റം പിളരുന്നത് തടയും. അറ്റം പിളരുന്നത് നിങ്ങളുടെ തലമുടിക്ക് മൊത്തത്തിൽ കേടുപാട് ഉണ്ടാക്കും. കൃത്യമായ ഇടവേളയിൽ മുടി വെട്ടുക.
പ്രോട്ടീൻ കൂടുതലുള്ള ഭക്ഷണങ്ങൾ കഴിക്കുക: പ്രോട്ടീൻ അടങ്ങിയ ഭക്ഷണം കഴിക്കുമ്പോൾ അത് ആരോഗ്യകരമായ മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും മുടി കൊഴിയുന്നത് കുറയ്ക്കാനും സഹായകമാകയും ചെയ്യുന്നതാണ്. നിങ്ങളുടെ ഭക്ഷണക്രമത്തിൽ മാംസം, മത്സ്യം, ബീൻസ്, പരിപ്പ്, ധാന്യങ്ങൾ എന്നിവയുടെ സന്തുലിതമാണെന്ന് ഉറപ്പാക്കുക.












Click it and Unblock the Notifications