മുടി വളരാനുള്ള എളുപ്പ വഴിയാണോ നോക്കുന്നത്? ഇതാണ് അതിന് ഉത്തരം, എളുപ്പം തയ്യാറാക്കാം
മുടി വളരാനായി കൈയ്യിൽ കിട്ടുന്നതെല്ലാം പരീക്ഷിക്കുന്നവരാണ് നമ്മളിൽ പലരും അല്ലേ? എന്നാൽ വേണ്ടത് പരീക്ഷിക്കുന്നതിൽ മടി കാണിക്കുകയും ചെയ്യും, പ്രത്യേകിച്ച് നമ്മുടെ തൊടിയിൽ എളുപ്പം ലഭിക്കുന്നവയാണെങ്കിൽ. മുറ്റത്തെ മുല്ലയ്ക്ക് മണിമില്ലെന്നാണല്ലോ.
എന്നാൽ ഇനി മടിയില്ലാതെ തന്നെ മുടിക്ക് വേണ്ടി അൽപം ചെമ്പരത്തി പരീക്ഷിച്ച് നോക്കാം, അതെ നമ്മുടെ വീട്ടു പറമ്പിൽ എളുപ്പം ലഭിക്കുന്ന അതേ ചെമ്പരത്തി. വെറുതെ തലയിൽ തേച്ചത് കൊണ്ട് കാര്യമില്ല കേട്ടോ. കൂടുതൽ അറിയാം

ആദ്യം ചെമ്പരത്തിയുടെ ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം
മുടിയിൽ അത്ഭുതം തീർക്കാൻ കഴിയുന്ന പൂവാണ് ചെമ്പരത്തിയെന്നാണ് ഡെർമറ്റോളജി വിദഗ്ദർ ചൂണ്ടിക്കാട്ടുന്നത്. ചെമ്പരത്തി തലയോട്ടിയിലെ രക്തചംക്രമണം വർദ്ധിപ്പിക്കുകയും അതുവഴി മുടി വളർച്ച പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.കൂടാതെ ചെമ്പരത്തിയിൽ അടങ്ങിയിരിക്കുന്ന ഫ്ലേവനോയിഡുകൾ ഹാനികരമായ അൾട്രാവയലറ്റ് രശ്മികൾക്കെതിരെ സംരക്ഷണമൊരുക്കുന്നു.ആന്റിഓക്‌സിഡന്റുകൾ മുടികൊഴിച്ചിൽ ഫലപ്രദമായി പ്രതിരോധിക്കുകയും ചെയ്യുന്നു.
ഉപയോഗിക്കേണ്ട രീതി അറിയാം
1. മുടി വളരാൻ
അൽപം ചെമ്പരത്തി പൂവും ഇലയും ചേർത്ത് നന്നായി അരച്ചെടുത്ത ശേഷം വെളിച്ചെണ്ണയിൽ കാച്ചിയെടുത്ത് തലയിൽ തേക്കാം. വെളിച്ചെണ്ണക്ക് പകരം ഒലീവ് എണ്ണയും ഉപയോഗിക്കാം. 30 മിനിറ്റിന് ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയാം. ഈ മാസ്ക് മുടിയുടെ ആരോഗ്യ വർധിപ്പിക്കാനും തിളക്കം നിലനിർത്താനും സഹായിക്കുന്നു.
2. വരണ്ട ചുരുണ്ട മുടിക്ക്
ഉണങ്ങിയ ചെമ്പരത്തി പൂവുകളിലേക്ക് ബദാം എണ്ണയോ ജോജോബ എണ്ണയോ ഒഴിച്ച് കൊടുക്കാം. അതിന് ശേഷം കുറച്ച് ദിവസത്തേക്ക് ഇത് മാറ്റി വെക്കാം. ദിവസങ്ങൾക്ക് ശേഷം എണ്ണ അരിച്ചെടുത്ത് ഉപയോഗിക്കാം.എണ്ണ നിങ്ങളുടെ തലയോട്ടിക്ക് ഈർപ്പം നൽകുകയും വരണ്ട മുടിയെ ഇല്ലാതാക്കുകയും ചെയ്യുന്നു.
3. താരനെ തുരത്താൻ
ആദ്യം കടുപ്പത്തിൽ ചെമ്പരത്തി ചായ ഉണ്ടാക്കാം. ഇതിനെ തണുക്കാൻ അനുവദിക്കാം. മുടി ഷാംപൂ ചെയ്ത ശേഷം ഈ ചായ കൊണ്ട് ഒന്ന് കഴുകാം.ചെമ്പരത്തിയിലുള്ള ആസിഡുകൾ നിങ്ങളുടെ തലയോട്ടിയുടെയും മുടിയുടെയും പിഎച്ച് സന്തുലിതമാക്കാൻ സഹായിക്കുന്നു. പതിവായി ഈ മാസ്ക് ഉപയോദിക്കുന്നത് താരനെ തുരത്തുകയും മുടി വളർച്ച വേഗത്തിലാക്കുകയും ചെയ്യുന്നു.
4. മുടി കൊഴിയുന്നത് തടയാൻ
മുടി കൊഴിച്ചൽ ഒഴിവാക്കാൻ ഏറ്റവും നല്ലത് വിറ്റാമിൻ ഇ അടങ്ങിയ കറ്റാർവാഴയാണ്. കറ്റാർവാഴയും ചെമ്പരത്തിയും ചേർത്ത് നന്നായി അരച്ചെടുത്ത് കുഴമ്പ് രൂപത്തിലാക്കി തലയിൽ തേച്ച് കൊടുക്കാം. നന്നായി മസാജ് ചെയ്ത ശേഷം 20 മിനിറ്റ് കഴിഞ്ഞ് കഴുകിക്കളയാം.
5. വരണ്ട മുടി ഇല്ലാതാക്കാം
ചെമ്പരത്തി ഇതളുകൾ വെള്ളത്തിൽ തിളപ്പിച്ച് തണുപ്പിച്ചെടുക്കാം. അതിന് ശേഷം ഈ വെള്ളം തലയിൽ സ്പ്രേ ചെയ്യാം. ഇത് മുടിയിൽ ജലാംശം നിലനിർത്താൻ സഹായിക്കുന്നതിനോടൊപ്പം തന്നെ മുടിക്ക് നല്ല മണം നൽകുകയും ചെയ്യുന്നു.












Click it and Unblock the Notifications