മുടി തീരെ വളരുന്നില്ലേ; എന്നാൽ ഈ 5 എണ്ണകൾ നിങ്ങളെ സഹായിക്കും, പനങ്കുല പോലെ മുട്ടറ്റം മുടി വളരും
മുടി കാെഴിച്ചിലും മുടി വളരാത്തതും ഒക്കെയാണ് എല്ലാവരുടേയും പ്രശ്നം. മുടിയിൽ സാധാരണയായി നമ്മൾ ഉപയോഗിക്കുന്നത് വെളിച്ചെണ്ണയാണ്. മുടിയുടെ വളർച്ചയ്ക്ക് വെളിച്ചെണ്ണ ഏറെ ഗുണം ചെയ്യുകയും ചെയ്യും. ആരോഗ്യകരവും തിളക്കമുള്ളതുമായ മുടി കൈവരിക്കാൻ സഹായിക്കുന്ന ഏറ്റവും ഫലപ്രദമായ മുടി സംരക്ഷണ പ്രതിവിധികളിൽ ഒന്നാണ് പ്രകൃതിദത്തമായ എണ്ണകൾ. വെളിച്ചെണ്ണ കൂടാതെ തന്നെ മുടി വളർച്ചയ് സഹായിക്കുന്ന മറ്റ് എണ്ണകളും ഉണ്ട്.
മുടിയുടെ ആരോഗ്യത്തിന് ഗുണം ചെയ്യുന്ന നട്സ്, വിത്തുകൾ, പഴങ്ങൾ എന്നിവയിൽ നിന്ന് വേർതിരിച്ചെടുക്കുന്ന എണ്ണകളുണ്ട്. ഇവ തലയോട്ടിയെ ഉത്തേജിപ്പിക്കാനും മുടി വളർച്ച വർദ്ധിപ്പിക്കാനും സഹായിക്കുന്നു. ഏതൊക്കെയാണ് മുടി വളർച്ചയ്ക്ക് സഹായിക്കുന്ന എണ്ണകളെന്ന് അറിയാം.

മുടി വളരാൻ സഹായിക്കുന്ന പ്രകൃതിദത്ത എണ്ണകൾ:
വെളിച്ചെണ്ണ: മുടിയുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന പ്രകൃതിദത്ത എണ്ണകളിൽ ഒന്നാണ് ഇത്. ഇത് മുടിയെ മോയ്സ്ചറൈസ് ചെയ്യാനും നന്നാക്കാനും താരൻ തടയാനും ഇത് സഹായിക്കുന്നു.
ഒലിവ് ഓയിൽ: ഈ പ്രകൃതിദത്ത എണ്ണയ്ക്ക്, വരണ്ട മുടിയെ നല്ല മിനിസമുള്ളതാക്കാനു, മുടിക്കും തലയോട്ടിക്കും ആവശ്യമായ ഈർപ്പം നൽകാനും മുടി കൊഴിച്ചിൽ നിയന്ത്രിക്കാനും കഴിയും.
അവോക്കാഡോ ഓയിൽ: ഇത് ആരോഗ്യകരമായ പ്രകൃതിദത്ത എണ്ണയാണ്, ഇത് പൊട്ടാസ്യം, ബയോട്ടിൻ തുടങ്ങിയ അവശ്യ വിറ്റാമിനുകളും ധാതുക്കളും ധാരാളം ഉണ്ട്. ഇത് നിങ്ങളുടെ മുടി ഈർപ്പം നിലനിർത്താനും മുടിയുടെ തിളക്കവും ഇലാസ്തികതയും മെച്ചപ്പെടുത്താനും സഹായിക്കുന്നു.
ടീ ട്രീ ഓയിൽ: ഇത് സാധാരണയായി മുടി സംരക്ഷണത്തിന് ഉപയോഗിക്കുന്ന പ്രകൃതിദത്ത എണ്ണയാണ്, ഇത് തലയോട്ടിക്ക് ആവശ്യമായ പോഷകങ്ങൾ നൽകും. മുടിയുടെ ആരോഗ്യം നിലനിർത്താൻ ആവശ്യമായ പോഷകങ്ങൾ നൽകുകയും ചെയ്യുന്നു. ഇതിന് ആൻ്റി ഓക്‌സിഡൻ്റ് ഗുണങ്ങളുണ്ട്, ഇത് തലയോട്ടിയിലെ രക്തയോട്ടം ഉത്തേജിപ്പിക്കാനും മുടി വളർച്ച വർദ്ധിപ്പിക്കാനും സഹായിക്കും.
പെപ്പർമിൻ്റ് ഓയിൽ: ഇത് മുടി വളർച്ചയെ സഹായിക്കും. തലയോട്ടിയുടെ ആരോഗ്യം മെച്ചപ്പെടുത്താനും നിങ്ങളുടെ നിങ്ങളുടെ തലയോട്ടിയിൽ ആശ്വാസം പകരുകയും ഈ എണ്ണ സഹായിക്കുന്നതാണ്. ഫലപ്രദമായ ഹെയർ ഓയിൽ ആണ്. പെപ്പർമിൻ്റ് ഓയിൽ നിങ്ങളുടെ തലയോട്ടിയിലും മുടിയിലും മുടിക്ക് ഗുണം ചെയ്യും. , ഇത് മുടി വളർച്ചയെ ഉത്തേജിപ്പിക്കുന്നതിനും ശക്തമായ മുടിയിഴകൾ ലഭിക്കാനും സഹായിക്കും.












Click it and Unblock the Notifications