മുടി വളരും അതുറപ്പാണ്, താരനും പോകും; ഗ്രാമ്പൂ കൊണ്ട് ഇതുപോലെ വെള്ളം തയ്യാറാക്കി കുളിച്ചാൽ മതി..
ബിരിയാണിയിലായാലും പുലാവിലായാലും ഗ്രാമ്പുവിനെ ഒഴിവാക്കാൻ കഴിയില്ല. അതുപോലെ തന്നെ മുടി വളരാനുള്ള ശ്രമത്തിലാണ് നിങ്ങളെങ്കിലും ഗ്രാമ്പൂ ഒഴിവാക്കാൻ സാധിക്കില്ല. മുടി വളർച്ചയ്ക്ക് ഗ്രാമ്പൂ ഉപയോഗിക്കുന്നത് അത്ഭുതകരമായ ഫലങ്ങളാണ് നൽകുക. എങ്ങനെയാണ് മുടി വളർച്ചയ്ക്ക് ഗ്രാമ്പു നിങ്ങൾക്ക് ഗുണം ചെയ്യുക എന്നത് നോക്കാം.. സാധാരണ പല്ല് വേദന, വായ് നാറ്റം തുടങ്ങിയ പ്രശ്നങ്ങൾക്ക് എതിരെ ഗ്രമ്പൂ ഉപയോഗിക്കാറുണ്ട്. എന്നാൽ മുടിക്ക് എങ്ങനെയാണ് ഉപയോഗിക്കേണ്ടത് എന്ന് അറിയുന്നവർ വളരെ കുറവായിരിക്കും.
ഗ്രാമ്പൂവിന് വളരെയധികം ഗുണങ്ങളുണ്ട്, മാത്രമല്ല നിങ്ങളുടെ മുടിയിൽ അത്ഭുതങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നതാണ്. ഗ്രാമ്പൂവിൻ്റെ ഗുണങ്ങൾ അതിൻ്റെ ഇലകൾ, തണ്ട്, എണ്ണ, ഉണങ്ങിയ മുകുളങ്ങൾ എന്നിവയിൽ നിന്നും ലഭിക്കും. ഗ്രാമ്പൂ വാഗ്ദാനം ചെയ്യുന്ന മുടി സംരക്ഷണ ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയാം....

ആന്റി ഓക്സിഡന്റുകൾ: മുടിക്ക് ഗ്രാമ്പൂ വെള്ളം ഉപയോഗിക്കുന്നത് അതിശകരമായ ഗുണം നൽകും. കാരണം ഗ്രാമ്പൂവിൽ ഉയർന്ന അളവിൽ ആന്റി ഓക്സിഡന്റുകളും പോഷകങ്ങളും ഉണ്ട്. ഇത് നിങ്ങളുടെ മുടിയുടെ വളർച്ചയ്ക്കും കരുത്തിനും ഗുണം ചെയ്യും. മുടി നരയ്ക്കുന്നത് തടയുകയും ചെയ്യും.
2. ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ: ഗ്രാമ്പൂവിൽ ആന്റി ഇൻഫ്ലമേറ്റരി ഏജന്റുകൾ ഉണ്ട്. ഇത് മുടി വളർച്ചയ്ക്ക ഗുണം ചെയ്യും. താരനിൽ നിന്ന് നിങ്ങൾക്ക സംരക്ഷണം തരും. താരൻ ദുർബലവും നേർത്തതുമായ മുടിയുടെ പ്രധാന കാരണമാണ്. മുടി കട്ടിയാകാൻ കൂടുതൽ സഹായിക്കുന്ന ആൻ്റി - ഇൻഫ്ലമേറ്ററി ഏജൻ്റുകൾ മുടികൊഴിച്ചിൽ കുറയ്ക്കാനും സഹായിക്കും.
ഗ്രാമ്പൂ ഉപയോഗിച്ച് മുടി കഴുകുന്നത് എങ്ങനെയെന്ന് ഇതാ:
മുടി വളർച്ചയ്ക്ക് ഗ്രാമ്പൂ എങ്ങനെ ഉപയോഗിക്കാമെന്ന് നിങ്ങൾ ചിന്തിക്കുന്നുണ്ടാവും. വളരെ എളുപ്പമുള്ള ഒരു വഴിയാണ് പറയുന്നത്
ഒരു പാത്രത്തിൽ 2 കപ്പ് വെള്ളം തിളപ്പിക്കുക. 10 ഗ്രാമ്പൂ തിളച്ച വെള്ളത്തിൽ ചേർക്കുക.
പാത്രത്തിൽ 1 തണ്ട് കറിവേപ്പില ചേർക്കുക. തിളച്ചു കഴിഞ്ഞാൽ തീ ഓഫ് ചെയ്യാം. ഉപയോഗിക്കുന്നതിന് മുമ്പ് ഇത് തണുപ്പിക്കുക. നിങ്ങൾക്ക് ഇത് ഒരാഴ്ചത്തേക്ക് ഫ്രിഡ്ജിൽ വെച്ച് സൂക്ഷിക്കാം. മുടി കഴുകുമ്പോൾ അവസാന ഘട്ടത്തിൽ മാത്രം ഈ വെള്ളം ഉപയോഗിച്ച് കഴുകുക. ഇത് നിങ്ങൾക്ക് സഹായകമാകും.












Click it and Unblock the Notifications