Get Updates
Get notified of breaking news, exclusive insights, and must-see stories!

മുടി കൊഴിച്ചിലും താരനുമാണോ പ്രശ്നം: വീട്ടില്‍ കഞ്ഞിവെള്ളമില്ലേ? എങ്കില്‍ ഒരു അത്ഭുതവിദ്യയുണ്ട്

നമ്മളിൽ പലരും പതിവായി ചോറ് കഴിക്കുന്ന ശീലമുള്ളവരാണ്. സ്ഥിരം ചോറ് കഴിക്കുന്നത് പലതരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്ക് ഇടയാക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ കഞ്ഞിവെള്ളത്തിന്റെ കാര്യം ഇതില്‍ നിന്നെല്ലാം വ്യത്യസ്തമണ്. പ്രകൃതിദത്തമായ സൗന്ദര്യ സംരക്ഷണ വസ്തുവാണ് കഞ്ഞിവെള്ളം. പ്രത്യേകിച്ച് നീളമുള്ളതും പട്ട് പോലെയുള്ളതുമായ മുടി വേണമെങ്കില്‍ കഞ്ഞിവെള്ളം കൃത്യമായ രീതിയില്‍ ഉപയോഗിച്ചാല്‍ മതിയാകും.

കഞ്ഞിവെള്ളത്തില്‍ അടങ്ങിയിരിക്കുന്ന അമിനോ ആസിഡുകൾ മുടിയുടെ വേരുകളെ ശക്തിപ്പെടുത്തുകയും മുടിയുടെ പുനരുജ്ജീവനത്തിന് സഹായിക്കുകയും മൊത്തത്തിലുള്ള വളർച്ചയെ സഹായിക്കുകയും ചെയ്യുന്നുവെന്നാണ് ഈ രംഗത്തെ വിദഗ്ധർ പറയുന്നത്. കൂടാതെ, അതിൽ വിറ്റാമിനുകൾ ബി, സി, ഇ എന്നിവ അടങ്ങിയിട്ടുണ്ട്, ഇവയെല്ലാം മുടി വളർച്ചയെ സഹായിക്കുന്നു.

rice-water

ഇനോസിറ്റോൾ എന്നറിയപ്പെടുന്ന ഒരു കാർബോഹൈഡ്രേറ്റാണ് മറ്റൊരു പ്രധാനപ്പെട്ട ഘടകം. ഇത് കേടായ മുടി നന്നാക്കുകയും പൊട്ടുന്നതിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു. അരിവെള്ളത്തിൽ അന്നജവും പ്രോട്ടീനുകളും അടങ്ങിയിട്ടുണ്ട്, ഇത് മുടിയെ പൊതിഞ്ഞ് കട്ടിയുള്ളതും തിളക്കമുള്ളതുമാക്കുന്നു. ഈ ഫലം നിങ്ങള്‍ക്ക് വളരെ പെട്ടെന്ന് തന്നെ ലഭിച്ച് തുടങ്ങും.

കഞ്ഞിവെള്ളത്തില്‍ സ്ഥിരമായ മുടി കഴുകുന്നത് പുറംതൊലിയെ ശക്തിപ്പെടുത്തുകയും സ്ട്രോണ്ടുകളെ മൃദുവാക്കുകയും അറ്റം പിളരുന്നത് കുറയ്ക്കുകയും ചെയ്യും. കണ്ടീഷണര്‍ ഉപയോഗിക്കുന്നതിന് മുന്‍പ് അല്‍പം കഞ്ഞിവെള്ളം ഉപയോഗിക്കുന്നതും ഏറെ മികച്ചതാണ്.

മുടിയുടെ അറ്റം പിളരുന്നത് ഇല്ലാതാക്കാന്‍ കഞ്ഞിവെള്ളം വഹിക്കുന്ന പങ്ക് വളരെ വലുതാണ്. താരന്‍ ഇല്ലാതാക്കാനും കഞ്ഞിവെള്ളം കൊണ്ട് മുടി കഴുകുന്നത് നന്നായിരിക്കും.മുഖക്കുരുവിനുള്ള നല്ലൊരു പരിഹാരം കൂടിയാണ് കഞ്ഞിവെള്ളം. കഞ്ഞിവെള്ളം കൊണ്ട് സ്ഥിരമായി മുഖം കഴുകിയാല്‍ മുഖക്കുരു ഇല്ലാതാവും. മുഖത്തെ അടഞ്ഞ ചര്‍മ്മസുഷിരങ്ങള്‍ തുറക്കാന്‍ കഞ്ഞിവെള്ളം കൊണ്ട് മുഖം കഴുകുന്നത് നല്ലതാണ്.

കഞ്ഞിവെള്ളം കൊണ്ട് മുടി കറുപ്പിക്കാനും സാധിക്കും. കഞ്ഞിവെള്ളം, ചെമ്പരത്തി, കാപ്പിപ്പൊടി, ഹെന്ന പൗഡര്‍, ഇന്‍ഡിക പൗഡര്‍ എന്നിവ വേണം. കഞ്ഞിവെളളം പുളിപ്പിച്ചതാണെങ്കില്‍ കൂടുതല്‍ മികച്ചത്. ഒരു പാത്രത്തില്‍ അല്‍പം വെള്ളമെടുത്ത് ചെമ്പരത്തിയിട്ട് തിളപ്പിക്കുക. നിറം പൂര്‍ണമായി വെളളത്തിലേയ്ക്കിറങ്ങുമ്പോള്‍ പൂക്കള്‍ മാറ്റുക. ഇതിലേയ്ക്ക് കാപ്പിപൊടിയും മൂന്ന് സ്പൂണ്‍ കഞ്ഞിവെള്ളവും ചേർക്കുക.

ഇതെല്ലാം കൂട്ടിച്ചേര്‍ത്ത് നല്ലതുപോലെ ഇളക്കി ഒരുവിധം കട്ടിയാകുമ്പോള്‍ അടുപ്പത്ത് നിന്നും ഇറക്കിവെക്കുക. ചൂടാറുമ്പോള്‍ നെല്ലിക്കാപ്പൊടി, ഹെന്ന, ഇന്‍ഡിക പൊടി എന്നിവ ചേര്‍ത്തിളക്കി ഇരുമ്പുചട്ടിയിലാക്കി ഒരു ദിവസം വയ്ക്കാം. പിറ്റേന്ന് ഇത് മുടിയില്‍ പുരട്ടാം. നരയ്ക്കും മുടി വളർച്ചയ്ക്കും ഈ കൂട്ട് ഏറെ മികച്ചതാണ്.

അതേസമയം, കഞ്ഞിവെള്ളത്തിന്റെ അമിതമായ ഉപയോഗം തലയോട്ടിയിൽ പ്രോട്ടീനും അന്നജവും അടിഞ്ഞുകൂടാൻ ഇടയാക്കും. ഇത് ഒടുവിൽ തലയോട്ടിക്ക് കേടുപാടുകൾ വരുത്തുകയും മുടിയുടെ വളർച്ചയെ മന്ദഗതിയിലാക്കുകയും ചെയ്യും. പക്ഷെ കഞ്ഞിവെള്ളം ഉപയോഗിച്ചതിന് ശേഷം മുടി വൃത്തിയായി കഴുകിയാല്‍ ഈ പ്രശ്നങ്ങള്‍ ഉണ്ടാകില്ല. അതായത് കഞ്ഞിവെള്ളം ഉപയോഗിച്ച് കഴിഞ്ഞാല്‍ 20 മണിക്കൂറിന് ശേഷം മുടി വൃത്തിയാക്കണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+