മുടി എപ്പോഴൊക്കെയാണ് കഴുകേണ്ടത് എന്നറിയാമോ? മുടി വളരണമെങ്കിൽ ഇങ്ങനെ ചെയ്യൂ
നിങ്ങൾ ദിവസവും മുടി കഴുകുന്ന ആളാണോ? അതോ ആഴ്ചയിൽ ഒരിക്കൽ മാത്രമാണോ മുടി കഴുകാറുള്ളത്. എന്നാൽ ആഴ്ചയലിൽ രണ്ട് തവണയെങ്കിലും മുടി നിങ്ങൾ കഴുകേണ്ടതുണ്ട്. ഇത് മുടി വൃത്തിയായി സൂക്ഷിക്കാനും പോഷകവും ആരോഗ്യവും നിലനിർത്തുന്ന പ്രകൃതിദത്ത എണ്ണകൾ നിലനിർത്താനും സഹായിക്കും.
നിങ്ങൾ ഇടയ്ക്കിടെ മുടി കഴുകുകയാണെങ്കിൽ ഈ എണ്ണകൾ നീക്കം ചെയ്യുന്നതിലൂടെ മുടി വരണ്ടുപോവുകയും പൊട്ടുകയും ചെയ്യുന്നു. ആഴ്ചയിൽ രണ്ട് തവണ മാത്രം മുടി കഴുകുന്നത്. നിങ്ങളുടെ തലയോട്ടിയിൽ എത്രമാത്രം എണ്ണ ഉത്പാദിപ്പിക്കുന്നു എന്നതിനെസ്വാഭാവികമായി നിയന്ത്രിക്കാൻ നിങ്ങളെ അനുവദിക്കുന്നു, ഇത് ആത്യന്തികമായി ആരോഗ്യമുള്ളതും തിളക്കമുള്ളതുമായ മുടിയിലേക്ക് നയിക്കും.

നിങ്ങളുടെ മുടിയുടെ ഭംഗി നിലനിർത്താനും മികച്ചതായി കാണാനും നിങ്ങളുടെ മുടിയുടെ തരത്തിന് അനുയോജ്യമായ വീര്യം കുറഞ്ഞ ഷാംപൂവും കണ്ടീഷണറും ഉപയോഗിക്കുക എന്നത് വളരെ പ്രധാനമാണ്. തിളക്കമുള്ളതും ആരോഗ്യകരവുമായ മുടിക്ക് നിങ്ങൾ ആഴ്ചയിൽ രണ്ടുതവണ പതിവായി മുടി കഴുകേണ്ടതിൻ്റെ കാരണങ്ങൾ ആണ് ഇനി പറയുന്നത്. അറിയാം.
എണ്ണ: തലയോട്ടിയിലെ എണ്ണമയം മുടിയുടെ പരിപാലനത്തെ ബാധിക്കുന്നു, വളരെ എണ്ണമയമുള്ള മുടി ആണെങ്കിൽ എല്ലാ ദിവസവും കഴുകേണ്ടതുണ്ട്. വരണ്ടതോ പൊട്ടുന്നതോ ആയ മുടി കൂടുതൽ കഴുകുന്നത് നന്നല്ല.
വിയർപ്പ്: നിങ്ങളുടെ തല വിയർക്കുന്നുണ്ടെങ്കിലോ നിങ്ങൾ കഠിനമായ വ്യായാമം ചെയ്യുന്നുണ്ടെങ്കിലോ സെബം പടരന്നത് തടയാൻ മുടി ആഴ്ചയിൽ രണ്ട് തവണയെങ്കിലും കഴുകേണ്ടതാണ്
അഴുക്ക്: അഴുക്കും പൊടിയുമൊക്കെ മുടി മുഷിയാൻ കാരണമാകും. അത് കൊണ്ട് മുടിക്ക് കൂടുതൽ പൊട്ടൽ വരാതിരിക്കാൻ ആഴ്ചയിൽ രണ്ട് തവണയെങ്കിലും മുടി കഴുകേണം.
മുടി ശരിയായി കഴുകുന്നത് എങ്ങനെ?
നിങ്ങളുടെ തലയോട്ടിയുടെ ആവശ്യങ്ങൾക്ക് അനുസരിച്ച് ആഴ്ചയിൽ ഒന്നോ രണ്ടോ തവണ മുടി കഴുകുക.
നിങ്ങളുടെ മുടിയുടെ തരം അനുസരിച്ച് വീര്യം കുറഞ‍് ഷാംപൂവും കണ്ടീഷണറും വേണം ഉപയോഗിക്കാൻ
ഷാംപൂവും കണ്ടീഷണറും മിതമായി ഉപയോഗിക്കുക. കാരണം അമിതമായി ഉപയോഗിക്കുന്നത് തലയോട്ടിയിൽ അതിന്റെ അവശിഷ്ടങ്ങൾ അവേശേഷിക്കാൻ കാരണനമാകും.
കഴുകുന്നതിന് മുൻപ് മുടിയിലെ കെട്ടിപ്പിണഞ്ഞത് ഒഴിവാക്കാൻ , ഒരു ചീപ്പ് അല്ലെങ്കിൽ ബ്രഷ് ഉപയോഗിക്കുക.
കാലക്രമേണ തലയോട്ടിയിൽ അടിഞ്ഞുകൂടുന്നത് ഒഴിവാക്കാൻ ഷാംപൂ പൂർണ്ണമായും കഴുകി കളയണം.












Click it and Unblock the Notifications