കുളിച്ച ശേഷം നനഞ്ഞ മുടിയിൽ ഇക്കാര്യങ്ങൾ ഒരിക്കലും ചെയ്യരുത്, മുടി കൊഴിഞ്ഞ് പോകുന്ന വഴിയറിയില്ല!

നമ്മുടെ മുടി വളരെ ശ്രദ്ധയോടെ പരിപാലിക്കേണ്ട ഒന്നാണ്. എന്നാൽ ജോലിത്തിരക്കും മറ്റും കാരണം പലർക്കും അതിന് സാധിക്കാറില്ല. രാവിലെ ജോലിക്കോ കോളേജിലോ പോകുന്നതിന് മുൻപായി തല കുളിച്ച് കഴിഞ്ഞ ശേഷം നമ്മൾ ചെയ്യുന്ന ചെറിയ ചില തെറ്റുകൾ കാരണം മുടി കൊഴിച്ചിൽ വളരെ കൂടാൻ സാധ്യതയുണ്ട്.

മുടി നനഞ്ഞിരിക്കുമ്പോൾ അതിന് ബലം വളരെ കുറവായിരിക്കും. ഈ സമയത്ത് ശ്രദ്ധിക്കാതെ കാര്യങ്ങൾ ചെയ്താൽ മുടി കൊഴിയുക മാത്രമല്ല മുടിയുടെ തിളക്കവും നഷ്ടപ്പെടും.

നനഞ്ഞ മുടി ചീകൽ

കുളി കഴിഞ്ഞ് ഉടൻ തന്നെ മുടി ചീകുന്ന ശീലം പലർക്കുമുണ്ട്. എന്നാൽ ഇത് മുടി പെട്ടെന്ന് കൊഴിയാനും പൊട്ടിപ്പോകാനും ഇടയാക്കും. ഇതിന് പരിഹാരമായി കുളിക്കാൻ കയറുന്നതിന് മുൻപ് തന്നെ മുടിയിലെ ജട കളയുക. കുളി കഴിഞ്ഞ ശേഷവും ജഡ ഉണ്ടെങ്കിൽ അല്പം സിറം പുരട്ടിയ ശേഷം പല്ലുകൾ അകന്ന ചീപ്പ് ഉപയോഗിച്ച് പതിയെ ചീകുക. മുടിയുടെ അറ്റത്തുനിന്ന് തുടങ്ങി മുകളിലേക്ക് വേണം ചീകാൻ.

Hair

കഠിനമായ തോർത്തൽ

കുളി കഴിഞ്ഞ് കട്ടിയുളള തോർത്ത് ഉപയോഗിച്ച് മുടി അമർത്തി തോർത്തരുത്. ഇത് വലിയ രീതിയിൽ മുടി കൊഴിച്ചിൽ ഉണ്ടാകുന്നു. എപ്പോഴും മൈക്രോ ഫൈബർ തോർത്ത് ഉപയോഗിച്ച് മുടി തോർത്താൻ ശ്രദ്ധിക്കുക. അമർത്തി തിരുമ്മാതെ മൃദുവായി മുടിയിലെ വെള്ളം ഒപ്പിയെടുക്കുക.

നനഞ്ഞ മുടി കെട്ടിവെക്കുന്നത്

പണ്ട് കാലം മുതലേ നമ്മൾ കേൾക്കുന്നതാണ് നനഞ്ഞ മുടി കെട്ടി വെക്കരുത് എന്ന്. അത് വളരെ ശരിയുമാണ്. നനഞ്ഞ മുടി കെട്ടി വെക്കുന്നത് തലയിൽ താരൻ വരാനും കായ വരാനും കാരണമായേക്കും. മാത്രമല്ല ബാൻഡ് ഉപയോഗിച്ച് നനഞ്ഞ മുടി കെട്ടിയാൽ അത് ഊരുമ്പോൾ മുടിയും ഊരിപ്പോരും. മുടി പൂർണമായും ഉണങ്ങിയ ശേഷം മാത്രം കെട്ടുക.

ഹീറ്റിംഗ് ടൂളുകളുടെ ഉപയോഗം

ഇന്നത്തെ കാലത്ത് സ്ട്രെയ്റ്റ്നർ പോലുളള ഉപകരണങ്ങൾ മുടി സ്റ്റൈൽ ചെയ്യാൻ ഉപയോഗിക്കാത്തവർ വളരെ കുറമായിരിക്കും. നനഞ്ഞ മുടിയിൽ ഒരിക്കലും ഉയർന്ന ചൂടിൽ ബ്ലോഡ്രൈയറോ മറ്റ് സ്റ്റൈലിംഗ് ഉപകരണങ്ങളോ ഉപയോഗിക്കരുത്. ഇത് മുടിയെ വേഗം നശിപ്പിക്കും. മുടി ഉണങ്ങിയ ശേഷം ആവശ്യമായ ഹീറ്റ് പ്രൊട്ടക്ഷൻ സ്പ്രേ അടിച്ച് മാത്രം ഹീറ്റിംഗ് ടൂളുകൾ ഉപയോഗിക്കുക.

നനഞ്ഞ മുടിയോടെ ഉറക്കം

പലരും ചെയ്യുന്ന ഒരു തെറ്റാണ് കുളി കഴിഞ്ഞ് നനഞ്ഞ മുടിയോടെ ഉറങ്ങാൻ പോകുന്നത്. രാത്രി കുളി പതിവാക്കിയവർ ഇങ്ങനെ മുടി ഉണങ്ങാൻ കാത്ത് നിൽക്കാതെ ഉറങ്ങാൻ കിടന്നാൽ മുടിയുടെ ആരോഗ്യത്തിന് മാത്രമല്ല കുഴപ്പം. തലയിണയിൽ ഈർപ്പം തങ്ങിനിന്ന് ബാക്ടീരിയ വളരാനും, ജലദോഷം വരാനും, മുഖത്ത് കുരുക്കൾ ഉണ്ടാകാനും ഇത് കാരണമാകും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma