ചീരയും ചെറുനാരങ്ങയും ഒക്കെ ദിവസവും കഴിച്ചോളൂ; മുടി നീളത്തിലും തിളക്കത്തിലും വളരും
നീളമുള്ളതും ബലം ഉള്ളതും തിളക്കമുള്ളതുമായ മുടി എല്ലാവരുടേയും ആഗ്രഹമാണ്. പക്ഷേ എല്ലാവർക്കും അത്തരത്തിലുള്ള മുടി ലഭിക്കണമെന്നില്ല. തീർച്ചയായും, നിങ്ങളുടെ തലയോട്ടി ആരോഗ്യകരമായി നിലനിർത്തേണ്ടത് പ്രധാനമാണ്.
അതോടൊപ്പം നിങ്ങളുടെ ഭക്ഷണക്രമത്തിൽ ശ്രദ്ധിക്കേണ്ടതും പ്രധാനമാണ്. നിങ്ങൾക്ക് വരണ്ടതോ, നരച്ചതോ, മിനുസമാർന്നതോ, സിൽക്ക് പോലെയോ ഉള്ള മുടിയുണ്ടാകും - ഇതെല്ലാം നിങ്ങളുടെ ആരോഗ്യവുമായും ബന്ധപ്പെട്ട് കിടക്കുന്നു. ഓരോ ഇഴയും കെരാറ്റിൻ എന്ന കട്ടിയുള്ള പ്രോട്ടീൻ അടങ്ങിയ കോശങ്ങളാൽ നിർമ്മിതമാണ്.

നിങ്ങളുടെ മുടി നീളത്തിൽ വളരാനും കരുത്തോടെ വളരാനും അവയ്ക്ക് ധാതുക്കളും വിറ്റാമിനുകളും നിരന്തരം നൽകേണ്ടതുണ്ട്. ചില ഭക്ഷണങ്ങൾ മുടി വളർച്ചയെ സഹായിക്കും. നിങ്ങൾ ദിവസവും ഇവ നിങ്ങളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ ഗുണം ചെയ്യുന്നതാണ്. ഏതൊക്കെയാണ് ആ ഭക്ഷണ സാധനങ്ങൾ എന്ന് നോക്കാം.
പ്രോട്ടീൻ നൽകുന്ന മുട്ട : നിങ്ങളുടെ മുടി പ്രോട്ടീൻ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. അത് കൊണ്ട് നിങ്ങളുടെ ഭക്ഷണത്തിൽ ആവശ്യത്തിന് പ്രോട്ടീൻ ഉണ്ടെന്ന് ഉറപ്പാക്കേണ്ടത് പ്രധാനനമാണ് പ്രോട്ടീൻ മുടിയുടെ നിർമ്മാണ് ഘടകമാണ്. മുട്ടയിൽ ധാരാളം പ്രോട്ടീൻ ഉണ്ട്.
ചീരയും മറ്റ് ഇരുണ്ട ഇലക്കറികളും ഇരുമ്പ് നൽകും: നിങ്ങളുടെ മുടി കോശങ്ങൾക്ക് ആവശ്യമായ ധാതുവാണ് ഇരുമ്പ്. വാസ്തവത്തിൽ ശരീരത്തിൽ ഇരുമ്പിന്റെ കുറവ് മുടി കൊഴിച്ചിലിന് കാരണം ആകും. നിങ്ങളുടെ ശരീരത്തിൽ ഇരുമ്പിന്റെ അംശം കുറയുമ്പോൾ ഓക്സിജനും പോഷകങ്ങളും മുടിയുടെ ഫോളിക്കുകളിലേക്കും വേണ്ടത്ര എത്തിക്കില്ല, ഇത് വളർച്ചയെ തടയുകയും മുടി ദുർബലം ആവുകയും ചെയ്യുന്നതാണ്.
വിറ്റാമിൻ സിയുടെ അളവ് ലഭിക്കാൻ സിട്രസ് പഴങ്ങൾ: ഇരുമ്പ് ആഗിരണം ചെയ്യുന്നതിന് ശരീരത്തിന് വിറ്റാമിൻ സി ആവശ്യമാണ്. വിറ്റാമിൻ സി യുടെ ദൈനംദിന ഡോസ് ലഭിക്കാൻ ദിവസവും നിങ്ങളുടെ ഭക്ഷണത്തിൽ സിട്രസ് പഴങ്ങൾ ചേർക്കേണം.
വിറ്റാമിൻ സിയുടെ ദൈനംദിന ഡോസ് ലഭിക്കാൻ പ്രതിദിനം ഒരു ചെറുനാരങ്ങ മതിയാകും.ഓറഞ്ചും കഴിക്കാം. കൊളാജൻ ഉൽപാദനത്തിനും വിറ്റാമിൻ സി ആവശ്യമാണ്, ഇത് മുടിയുടെ തണ്ടുകളുമായി ബന്ധിപ്പിക്കുന്ന കാപ്പിലറികളെ ശക്തമാക്കുകയും പോഷകങ്ങളുടെ ക്രമമായ വിതരണവും മുടി വളരെ വേഗത്തിൽ വളരാൻ സഹായിക്കും.












Click it and Unblock the Notifications