Get Updates
Get notified of breaking news, exclusive insights, and must-see stories!

നഷ്ടപ്പെട്ട ഉള്ളുള്ള മുടി തിരിച്ചുവേണോ...? താരനേയും അകറ്റാം... ഒരു തുള്ളി നെയ്യ് മതി..!

നെയ്യ് നമ്മളില്‍ പലരും സ്ഥിരമായി ഉപയോഗിക്കുന്ന ഒന്നാണ്. ഒരു തുള്ളി നെയ്യ് ചേര്‍ത്താല്‍ കൂടുതല്‍ രുചികരമാക്കാത്ത വിഭവങ്ങള്‍ വിരളമാണ്. നല്ല കൊഴുപ്പും ധാതുക്കളും അടങ്ങിയ ഇതിന്റെ ആരോഗ്യഗുണങ്ങളെ കുറിച്ച് ആയുര്‍വേദ ഗ്രന്ഥങ്ങളില്‍ എല്ലാം വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ നെയ്യ് മുടിയുടെ ആരോഗ്യത്തിന് മികച്ച സംഭാവന ചെയ്യും എന്ന് അറിയാത്തവര്‍ വിരളമായിരിക്കും.

നെയ്യ് നേരിട്ട് മുടിയില്‍ പുരട്ടാമെന്നും മിതമായ അളവില്‍ കഴിക്കുന്നത് നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തിനും ഒരുപോലെ ഗുണം ചെയ്യുമെന്നുമാണ് വിദഗ്ധര്‍ പറയുന്നത്. ആരോഗ്യകരമായ മുടിക്ക് എങ്ങനെയൊക്കെയാണ് നെയ്യ് ഉപയോഗപ്രദമാകുന്നത് എന്ന് നമുക്ക് നോക്കാം. ഹെയര്‍ ഓയിലുകള്‍ക്ക് പകരം നെയ്യ് ഉപയോഗിച്ച് തല മസാജ് ചെയ്യുന്നത് മുടിക്ക് നല്ലതാണ്.

hair care tips

തലയോട്ടിയില്‍ മസാജ് ചെയ്യുമ്പോള്‍ രക്തചംക്രമണം വര്‍ധിപ്പിക്കുകയും അതുവഴി മുടിയുടെ വളര്‍ച്ച വര്‍ധിപ്പിക്കുകയും ചെയ്യുന്നു. നെയ്യിന് നിങ്ങളുടെ തലയോട്ടിയെ പോഷിപ്പിക്കാനും ജലാംശം നല്‍കാനും കഴിയും. ഒമേഗ -3, ഒമേഗ -9 ഫാറ്റി ആസിഡുകള്‍, സംയോജിത ലിനോലെയിക് ആസിഡ്, വിറ്റാമിന്‍ എ, വിറ്റാമിന്‍ ഡി, കരോട്ടിനോയിഡുകള്‍, കൂടാതെ നിരവധി ധാതുക്കള്‍ എന്നിവയുടെ സമ്പന്നമായ ഉറവിടമാണ് നെയ്യ്.

ഈ പോഷകങ്ങളാല്‍ ആഴത്തില്‍ പോഷിപ്പിക്കുന്നതിലൂടെ തലയോട്ടിയിലെ ആരോഗ്യകരമായ കോശ വളര്‍ച്ച വര്‍ധിപ്പിക്കുന്നു. നെയ്യില്‍ ആന്റിഓക്സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ഫ്രീ റാഡിക്കലുകളെയോ തലയോട്ടിയിലെ ഏതെങ്കിലും ബാക്ടീരിയ അല്ലെങ്കില്‍ ഫംഗസ് അണുബാധകളെയോ ചെറുക്കാന്‍ സഹായിക്കുന്നു. തലയോട്ടിയിലെ ഈര്‍പ്പത്തിന്റെ അഭാവം മൂലം ഉണ്ടാകുന്ന വരള്‍ച്ച, ചൊറിച്ചില്‍ എന്നിവയില്‍ നിന്ന് ഇത് നിങ്ങളെ മോചിപ്പിക്കുന്നു.

താരനെ നേരിടാന്‍ രണ്ട് ടേബിള്‍സ്പൂണ്‍ നെയ്യും 1 ടീസ്പൂണ്‍ ബദാം ഓയിലും 1 ടീസ്പൂണ്‍ നാരങ്ങാനീരും കലര്‍ത്തുക. ഈ മിശ്രിതം തലയോട്ടിയില്‍ പുരട്ടുക. ഒരു മണിക്കൂറോളം ഇങ്ങനെ വെച്ച ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകുക. വേനല്‍ക്കാലത്ത് ആഴ്ചയില്‍ ഒരിക്കല്‍, ശൈത്യകാലത്ത് ആഴ്ചയില്‍ രണ്ടുതവണ, എണ്ണമയമുള്ള തലയോട്ടിയുണ്ടെങ്കില്‍ രണ്ടാഴ്ചയിലൊരിക്കല്‍ എന്നിങ്ങനെ ഇത് തുടരുക.

അറ്റം പിളരുന്നത് തടയുന്നത് മുതല്‍ നഷ്ടപ്പെട്ട ഈര്‍പ്പം വീണ്ടെടുക്കാന്‍ സഹായിക്കുന്നത് വരെ നിരവധി ഗുണങ്ങളാണ് നെയ്യ് മുടിക്ക് നല്‍കുന്നത്. നിങ്ങളുടെ തലയോട്ടിയെയും രോമകൂപങ്ങളെയും മുടിയുടെ നീളത്തെയും പോഷിപ്പിച്ചുകൊണ്ട് നെയ്യിന് നിങ്ങളുടെ വരണ്ട മുടി പ്രശ്നങ്ങളെല്ലാം പരിഹരിക്കാന്‍ കഴിയും. 1 ടീസ്പൂണ്‍ ഒലിവ് ഓയിലും 1 ടീസ്പൂണ്‍ കറ്റാര്‍ വാഴ ജെല്ലും 3-4 ടീസ്പൂണ്‍ നെയ്യും എടുക്കുക.

മിശ്രിതം തലയോട്ടിയിലും മുടിയില്‍ എല്ലായിടത്തും പുരട്ടി 1-2 മണിക്കൂര്‍ വരെ സൂക്ഷിക്കുക. വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകുക. ഇത് മുടിയുടെ വരള്‍ച്ചയെയും ചുളിവിനെയും പ്രതിരോധിക്കാന്‍ സഹായിക്കും. ഏത് സാഹചര്യത്തിലും നെയ്യ് പുരട്ടിയ ശേഷം മുടി നന്നായി ഷാംപൂ ചെയ്യുക. കാരണം ഇത് കഴുകിയ ശേഷവും തലയോട്ടിയിലോ മുടിയിലോ പറ്റിപ്പിടിക്കുകയും തലയോട്ടിയിലെ സുഷിരങ്ങള്‍ അടയുകയോ മുടി കൂടുതല്‍ എണ്ണമയമുള്ളതാക്കുകയോ ചെയ്യും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+