Get Updates
Get notified of breaking news, exclusive insights, and must-see stories!

ചെമ്പരത്തി മുതൽ നെല്ലിക്ക വരെ; മുടി വേ​ഗത്തിൽ വളരണമെങ്കിൽ ഇതൊന്ന് പരീക്ഷിച്ച് നോക്കൂ

മുട്ടോളം മുടി വേണമെന്ന് ആ​ഗ്രഹിക്കാത്തവർ കുറവായിരിക്കും. മുടി നമ്മുടെ സൗന്ദര്യത്തിൽ പ്രധാന പങ്കുവഹിക്കുന്ന ഒന്നാണ്. നല്ല കറുത്ത നിറത്തിൽ നീണ്ടുകിടക്കുന്ന കട്ടിയുള്ള മുടി തന്നെയായിരിക്കും ഭൂരിഭാ​ഗം പേരും ആ​ഗ്രഹിക്കുന്നത്. മുടി വളരാൻ വേണ്ടി പല പല വഴികൾ നിങ്ങളും പരീക്ഷിച്ച് കാണില്ലേ, എന്നിട്ടും ഫലം ഒന്നും ഉണ്ടായിട്ടില്ലെങ്കിൽ ഇനി പറയുന്ന വഴികൾ പരീക്ഷിച്ച് നോക്കൂ, മുടി വളരെ വേ​ഗത്തിൽ വളരും.

നിങ്ങളുടെ മുടി നീളത്തിലും ആരോ​ഗ്യത്തിലും വളരണമെങ്കിൽ ശരിയായ പരിചരണം വേണം. മുടി വളർച്ചയെ ഉത്തേജിപ്പിക്കുകയും തലയോട്ടിയുടെ ആരോ​ഗ്യം മെച്ചപ്പെടുത്തുകയും മുടിയെ ശക്തിപ്പെടുത്തുകയും ചെയ്യുന്ന ​ഗുണങ്ങളുള്ള ചില സസ്യങ്ങളെക്കുറിച്ചാണ് പറയുന്നത്. വിശദമായി അറിയാം..

hair

നെല്ലിക്ക: ആയുർവേദത്തിൽ മുടിയുടെ സംരക്ഷണത്തിന് സഹായിക്കുന്ന ഒന്നായാണ് നെല്ലക്കയെ കാണുന്നത്. വിറ്റാമിൻ സി, ആന്റി ഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പന്നമാണ് നെല്ലിക്ക. ഇത് രോമകൂപങ്ങളെ ശക്തിപ്പെടുത്തി മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും അകാല നര തടയുകയും ചെയ്യുന്നു. നിങ്ങൾക്ക് നെല്ലിക പല വിധത്തിൽ ഉപയോ​ഗിക്കാം. എണ്ണയായോ പൊടിയായോ ചായയായോ നെല്ലിക്ക ഉപയോ​ഗിക്കാം.

ഭൃംഗരാജ്: മുടി വളർച്ചയ്ക്ക് സഹായിക്കുന്ന "ഔഷധങ്ങളുടെ രാജാവ്" എന്നറിയപ്പെടുന്ന ഭൃംഗരാജ് എണ്ണ അല്ലെങ്കിൽ പൊടി മുടി വളർച്ചയെ ഉത്തേജിപ്പിക്കുകയും മുടി കൊഴിച്ചിൽ കുറയ്ക്കുകയും ചെയ്യുന്നു.

ഇത് തലയോട്ടിയെ പോഷിപ്പിക്കുകയും രക്ത ചംക്രമണം മെച്ചപ്പെടുത്തുകയും ചെയ്യും. രോമ കൂപങ്ങളെ ശക്തിപ്പെടുത്തുകയും ആരോ​ഗ്യകരവും വേ​ഗത്തിൽ ഉള്ളതുമായ മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും.

ഉലുവ: ഉലുവയിൽ പ്രോട്ടീനും നിക്കോട്ടിനിക് ആസിഡും ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് മുടി വളർച്ചയ്ക്ക് ​ഗുണം ചെയ്യും. അവ രോമകൂപങ്ങളെ ശക്തിപ്പെടുത്തുകയും പൊട്ടുന്നത് തടയുകയും ചെയ്യും. മുടിക്ക് തിളക്കവും ഉണ്ടാകും. ഉലുവ ഒരു രാത്രി മുഴുവൻ കുതിർത്ത് അരച്ച് പേസ്റ്റ് രൂപത്തിലാക്കി മുടിയിൽ തേച്ച് കഴുകാം.

ചെമ്പരത്തി: ചെമ്പരുത്തി പൂക്കളിലും ഇലകളിലും വിറ്റാമിനുകളും അമിനോ ആസിഡുകളും അടങ്ങിയിട്ടുണ്ട്. ഇത് മുടിയെ പോഷിപ്പിക്കുകയും മുടിയുടെ വളർച്ച പ്രോത്സാഹിപ്പിക്കുകയും ചെയ്യും.

മുടി കൊഴിച്ചിലും തടയും. ഇതിന്റെ സ്വാഭാവിക കണ്ടീഷനിം​ഗ് ​ഗുണങ്ങൾ മുടിയെ മൃദുവാക്കുകയും ചെയ്യും. വേ​ഗത്തിലുള്ള മുടി വളർച്ചെ പ്രോത്സാഹിപ്പിക്കുന്നതിന് ഹെയർ മാസ്ക്കുകൾ, എണ്ണകൾ എന്നീ രൂപത്തിൽ ചെമ്പരത്തി ഉപയോ​ഗിക്കാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+