കറ്റാര്‍ വാഴ ഉണ്ടായാല്‍ മാത്രം പോര; മുടി കൊഴിച്ചില്‍ മാറണമെങ്കില്‍ ഇങ്ങനെ തേക്കണം
മുടി സംരക്ഷണത്തിനായി ഷാംപൂ, കണ്ടീഷണര്‍, ഹെയര്‍ സ്‌പ്രേ എന്നിങ്ങനെ നൂറുകണക്കിന് കെമിക്കലുകള്‍ നമ്മളെല്ലാവരും മുടിയില്‍ പ്രയോഗിക്കാറുണ്ട്. എങ്കിലും പ്രകൃതിദത്ത പരിഹാരങ്ങള്‍ക്കും എന്നും ആവശ്യക്കാരേറെയാണ്. മുടിയുടെ കാര്യത്തിലേക്ക് വരുമ്പോള്‍ ഏറ്റവും കൂടുതല്‍ പേര്‍ ആശ്രയിക്കുന്നത് കറ്റാര്‍ വാഴയെ ആയിരിക്കും. അതിലോലമായ മുടിയെ പരിപാലിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗങ്ങളിലൊന്നാണിത്.
കറ്റാര്‍ വാഴ ഒരു ചെടിയാണ്. കട്ടിയുള്ള ഇലകള്‍ക്കുള്ളില്‍ ജെല്‍ പോലെയുള്ള പദാര്‍ത്ഥമുണ്ട്. വളരെ എളുപ്പത്തില്‍ വീട്ടില്‍ നട്ടുപിടിപ്പിക്കാന്‍ കഴിയും എന്നതിനാല്‍ തന്നെ എല്ലാവരുടേയും വീട്ടിലെ പൂന്തോട്ടത്തിലെ സ്ഥിരം സാന്നിധ്യമാണ് ഇത്. ഇതിന്റെ ജെല്‍ ചര്‍മ്മത്തിലും തലയോട്ടിയിലും പുരട്ടുമ്പോള്‍ തണുപ്പും ആശ്വാസവും നല്‍കുന്നു. മുടിക്ക് കറ്റാര്‍ വാഴ ജെല്‍ ഉപയോഗിക്കുന്നത് നിങ്ങള്‍ക്ക് ധാരാളം ഗുണങ്ങള്‍ ലഭിക്കും.

നിങ്ങളുടെ മുടിയെ ശക്തിപ്പെടുത്തുകയും തലയോട്ടിയെ ആരോഗ്യകരമാക്കുകയും ചെയ്യും. തലയോട്ടിയിലെ ചൊറിച്ചില്‍ ശാന്തമാക്കുന്നു, മുടി ആഴത്തില്‍ വൃത്തിയാക്കുന്നു, വളര്‍ച്ച വര്‍ധിപ്പിക്കുന്നു, മുടിയിഴകള്‍ നന്നാക്കുന്നു, മുടി കൊഴിച്ചില്‍ തടയുന്നു എന്നിങ്ങനെ നിരവധി ഗുണങ്ങളാണ് കറ്റാര്‍ വാഴ നിങ്ങള്‍ക്ക് വാഗ്ദാനം ചെയ്യുന്നത്. എന്നാല്‍ എങ്ങനെയാണ് മുടി സംരക്ഷത്തിന് കറ്റാര്‍ വാഴ ഉപയോഗിക്കേണ്ടത് എന്ന് പലര്‍ക്കും അറിയില്ല എന്നതാണ് വാസ്തവം.
കറ്റാര്‍ വാഴ ഉപയോഗിക്കുന്നതിനുള്ള ഏറ്റവും നല്ല മാര്‍ഗം ചെടിയില്‍ നിന്ന് ജെല്‍ വേര്‍തിരിച്ച് നിങ്ങളുടെ തലയില്‍ നേരിട്ട് പുരട്ടുക എന്നതാണ്. ഇങ്ങനെ അല്ലാതെ മറ്റ് പല ചേരുവകളുമായി ചേര്‍ത്തും കറ്റാര്‍ വാഴ ജെല്‍ നിങ്ങള്‍ക്ക് ഫലപ്രദമായ രീതിയില്‍ ഉപയോഗിക്കാം.
മുടി കഴുകല്‍
അര കപ്പ് കറ്റാര്‍ വാഴ ജെല്ലും 1കാല്‍ കപ്പ് ഇഞ്ചി നീരും ഒരു ബ്ലെന്‍ഡറില്‍ ചേര്‍ക്കുക. ചേരുവകള്‍ നന്നായി ചേരുന്നതുവരെ ഇളക്കുക. മിശ്രിതം ഒരു സ്പ്രേ ബോട്ടിലിലേക്ക് മാറ്റുക. നിങ്ങളുടെ തലയോട്ടിയില്‍ സ്പ്രേ ചെയ്ത് ഏകദേശം 20 മിനിറ്റ് മസാജ് ചെയ്യുക. രാത്രി മുഴുവന്‍ ഇത് സൂക്ഷിച്ച് പിറ്റേന്ന് രാവിലെ മുടി കഴുകാം.
കറ്റാര്‍ വാഴ എണ്ണ
ഒരു കപ്പ് കറ്റാര്‍ വാഴ ജെല്‍ കലര്‍ത്തി യോജിപ്പിക്കുക. ഒരു ചീനച്ചട്ടിയില്‍ വെളിച്ചെണ്ണയും ഈ ജെല്ലും ചേര്‍ക്കുക. മിശ്രിതം കുമിളകള്‍ നിറയുന്നത് വരെ ചൂടാക്കുക. ഇരുണ്ട നിറമായാല്‍ എണ്ണ തണുക്കാന്‍ വെക്കുക. എണ്ണ അരിച്ചെടുത്ത് ഉപയോഗിക്കാന്‍ എളുപ്പമുള്ള ഒരു കുപ്പിയില്‍ സൂക്ഷിക്കുക. മുടി ഷാംപൂ ചെയ്യുന്നതിന് 3-4 മണിക്കൂര്‍ മുമ്പ് ഇത് ഉപയോഗിക്കാം.
കറ്റാര്‍ വാഴ വിനാഗിരി മാസ്‌ക്
അര കപ്പ് കറ്റാര്‍ വാഴ ജെല്ലും 3 ടേബിള്‍സ്പൂണ്‍ ആപ്പിള്‍ സിഡെര്‍ വിനെഗറും മിക്സ് ചെയ്യുക. നന്നായി ചേരുന്നത് വരെ ഇളക്കുക. ഇത് ഒരു സ്പ്രേ ബോട്ടിലിലേക്ക് മാറ്റുക. ഇത് നിങ്ങളുടെ തലയോട്ടിയിലും മുടിയുടെ നീളത്തിലും പുരട്ടുക. നിങ്ങളുടെ തലയോട്ടിയില്‍ മൃദുവായി മസാജ് ചെയ്യുക. കഴുകുന്നതിനുമുമ്പ് 3 മുതല്‍ 4 മണിക്കൂര്‍ വരെ നിങ്ങള്‍ക്ക് ഇത് വയ്ക്കാം.
കറ്റാര്‍ വാഴ ലീവ്-ഇന്‍ കണ്ടീഷണര്‍
ഒരു പാത്രത്തില്‍ അര കപ്പ് കറ്റാര്‍ വാഴ ജെല്ലും 15 തുള്ളി ലാവെന്‍ഡര്‍ അവശ്യ എണ്ണയും മിക്സ് ചെയ്യുക. എളുപ്പത്തില്‍ ഉപയോഗിക്കാവുന്ന പമ്പ് ബോട്ടിലിലേക്ക് മാറ്റുക. മുടി കഴുകിയ ശേഷം മുടിയുടെ മുഴുവന്‍ നീളത്തിലും തലയോട്ടിയിലും ഇത് പുരട്ടുക.
ആവണക്കെണ്ണയില്‍ കലര്‍ത്തുക
മുടിയുടെ കേടുപാടുകള്‍, അറ്റം പിളരല്‍, മുടികൊഴിച്ചില്‍, താരന്‍ എന്നിവ കുറയ്ക്കാന്‍ ആവണക്കെണ്ണ സഹായിക്കുന്നു. ഇത് സ്വാഭാവികമായും മുടിയെ കണ്ടീഷന്‍ ചെയ്യുകയും അതിന്റെ തിളക്കം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ഒരു ബൗള്‍ എടുത്ത് ഒരു കപ്പ് കറ്റാര്‍ വാഴ ജെല്‍, 2രണ്ട് ടേബിള്‍ സ്പൂണ്‍ ആവണക്കെണ്ണ, രണ്ട് ടേബിള്‍സ്പൂണ്‍ ഉലുവപ്പൊടി എന്നിവ ചേര്‍ത്ത് ഇളക്കുക.
ഇത് നിങ്ങളുടെ തലയോട്ടിയിലും വേരുകളിലും മുടിയുടെ നുറുങ്ങുകളിലും പുരട്ടുക, രാത്രി മുഴുവന്‍ വയ്ക്കുക. ഉറങ്ങുമ്പോള്‍ ഷവര്‍ ക്യാപ് ഇടാന്‍ മറക്കരുത്! അടുത്ത ദിവസം, നിങ്ങള്‍ക്ക് തണുത്ത വെള്ളവും ഷാംപൂവും ഉപയോഗിച്ച് മുടി കഴുകാം. ഈ രീതികളില്‍ ഏതൊക്കെ ഉപയോഗിച്ചാലും ആഴ്ചയില്‍ രണ്ടുതവണയെങ്കിലും ഇത് ചെയ്യുന്നുവെന്ന് ഉറപ്പാക്കുക.












Click it and Unblock the Notifications