ഉറക്കത്തില്‍ മുടികൊഴിയുന്നുണ്ടോ? തലയിണ മുഴുവന്‍ മുടിയാണോ? ഇതാണ് കാരണം, ശ്രദ്ധിക്കണം
മുടി കൊഴിച്ചില്‍ ഇന്നത്തെ കാലത്ത് പലരും നേരിടുന്ന പ്രശ്‌നങ്ങളില്‍ ഒന്നാണ്. പല കാരണങ്ങളാല്‍ മുടി കൊഴിച്ചില്‍ അനുഭവപ്പെടാറുണ്ട്. എങ്കിലും ശരിയായ രീതിയിലുള്ള പരിപാലനം വഴി മുടി കൊഴിയുന്നതിനെ നിയന്ത്രിക്കാവുന്നതാണ്. മുടിയുടെ പരിപാലനം എന്നത് ശ്രദ്ധയോടേയും നിരന്തരവും ചെയ്യേണ്ട പ്രവൃത്തിയാണ്. പൊതുവെ മുടി ചീകുമ്പോഴും കുളി കഴിഞ്ഞ് തല തോര്‍ത്തുമ്പോഴുമാണ് നമ്മള്‍ മുടി കൊഴിച്ചില്‍ ശ്രദ്ധിക്കുന്നത്.
എന്നാല്‍ ചിലരില്‍ ഉറക്കത്തിലും മുടി കൊഴിയാറുണ്ട്. ഉറങ്ങി എണീക്കുമ്പോഴേക്കും തലയിണയിലും കിടക്കയിലും മുടി കാണുന്നത് പലരും ശ്രദ്ധിച്ചിട്ടുണ്ടാകും. പ്രതിദിനം കുറഞ്ഞത് 50 മുതല്‍ 100 വരെ മുടിയിഴകള്‍ കൊഴിയുന്നത് സാധാരണമാണ്. എന്നാല്‍ അതില്‍ ഉപരിയായി മുടി കൊഴിച്ചില്‍ അനുഭവപ്പെടുന്നുണ്ടെങ്കില്‍ ശ്രദ്ധിക്കേണ്ടതാണ്. ഉറക്കത്തിലെ മുടി കൊഴിച്ചിലിന് എന്തൊക്കെയാണ് കാരണമാകുന്നത് എന്നല്ലേ?

അതിനെ കുറിച്ചാണ് ഇനി പറയാന്‍ പോകുന്നത്. മോശം ഉറക്ക ചക്രം മുടിയുടെ ആരോഗ്യത്തെ സ്വാധീനിക്കുന്ന ഒരു പ്രധാന ഘടകമാണ്. ഉറക്ക തകരാറുള്ള ആളുകള്‍ക്ക് മുടി കൊഴിച്ചില്‍ അനുഭവപ്പെടാനുള്ള സാധ്യത കൂടുതലാണ് എന്നാണ് അന്നല്‍സ് ഓഫ് മെഡിസിന്‍ ആന്‍ഡ് സര്‍ജറി ജേണലില്‍ പ്രസിദ്ധീകരിച്ച ഗവേഷണത്തില്‍ പറഞ്ഞിരിക്കുന്നത്. ആരോഗ്യമുള്ള മുടി വളര്‍ച്ചയ്ക്ക് ഭക്ഷണത്തില്‍ ചില പോഷകങ്ങള്‍ ഉള്‍പ്പെടുത്തേണ്ടത് അത്യാവശ്യമാണ്.
നിങ്ങളുടെ മുടിക്ക് ഇരുമ്പ്, പ്രോട്ടീന്‍, സിങ്ക്, ബയോട്ടിന്‍ എന്നിവ ആവശ്യമാണ്. ഈ പോഷകങ്ങളുടെ കുറവുള്ള ആരോഗ്യകരമായ ഭക്ഷണത്തിന്റെ അഭാവം മുടി കൊഴിച്ചിലിന് കാരണമാകും. ഈസ്ട്രജന്‍ അല്ലെങ്കില്‍ സ്‌ട്രെസ് ഹോര്‍മോണിന്റെ ( കോര്‍ട്ടിസോള്‍ ) അളവിലുള്ള മാറ്റങ്ങളും മുടി കൊഴിച്ചിലിനെ സ്വാധീനിച്ചേക്കാം. ഉറങ്ങുന്നതിന് മുമ്പ് മുടി കെട്ടുന്നത് മുടി കൊഴിച്ചിലിന് കാരണമാകും.
പലരും ഉറങ്ങുന്നതിന് മുന്‍പ് മുടി നന്നായി ഇറുക്കി കെട്ടി വെക്കാറുണ്ട്. എന്നാല്‍ ഇങ്ങനെ ചെയ്യരുത്. തലയോട്ടിയിലെ രക്ത ചംക്രമണം മോശമാകും എന്നതിനാല്‍ ഇറുകിയ പോണിടെയിലോ ബ്രെയ്ഡോ ബണ്ണോ ധരിക്കുന്നത് മുടി കൊഴിച്ചിലിന് കാരണമാകും എന്നാണ് പഠനങ്ങള്‍ പറയുന്നത്. ഉറങ്ങുമ്പോള്‍ മുടിയിഴകളും തലയിണയും തമ്മില്‍ ഘര്‍ഷണം ഉണ്ടാകം. ഇതും മുടി കൊഴിച്ചിലിലേക്ക് നയിക്കുന്ന കാരണങ്ങളിലൊന്നാണ്.
ഘര്‍ഷണം മൂലം മുടിയുടെ ഇഴകള്‍ ദുര്‍ബലമാകും. പരുത്തി പോലുള്ള ചില തുണിത്തരങ്ങള്‍ക്ക് മുടിയില്‍ ഈര്‍പ്പം നിലനിര്‍ത്താന്‍ കഴിയും. ഇത് മുടി കൊഴിച്ചിലിന് കാരണമാകുന്നു എന്നാണ് വിദഗ്ധര്‍ പറയുന്നത്.












Click it and Unblock the Notifications