Get Updates
Get notified of breaking news, exclusive insights, and must-see stories!

മുടി കൊഴിച്ചിലിന് ഇതിലും നല്ല പരിഹാരമുണ്ടോ..? തേങ്ങാപ്പാലിന്റെ ഒരു പവറേ..!

നമ്മുടെയെല്ലാം നാട്ടില്‍ ഏറ്റവും സുലഭമായി ലഭിക്കുന്ന ഒന്നാണ് നാളികേരം. ഒരു ബഹുമുഖ ഫലമാണിത്. തേങ്ങയുടെ ഓരോ കഷണവും പ്രയോജനകരമാണ്. അതിന്റെ വെള്ളവും കേര്‍ണലും മുതല്‍ എണ്ണയും പാലും വരെ നിരവധി ആരോഗ്യഗുണങ്ങളാണ് പ്രദാനം ചെയ്യുന്നത്. പച്ച തേങ്ങയില്‍ കൂടുതലും വെള്ളമായിരിക്കും അടങ്ങിയിരിക്കുക. മൂത്ത തേങ്ങയില്‍ നിന്ന് തേങ്ങാപ്പാല്‍ സമൃദ്ധമായി ലഭിക്കും.

നിങ്ങളുടെ ചര്‍മ്മത്തിനും മുടിക്കും തേങ്ങാപ്പാല്‍ ഏറെ ഗുണം ചെയ്യും എന്ന് നിങ്ങള്‍ക്ക് അറിയാമോ? പോഷകാഹാര വിദഗ്ധരുടെ അഭിപ്രായത്തില്‍ തേങ്ങാപ്പാലില്‍ ആരോഗ്യകരമായ പൂരിത ഫാറ്റി ആസിഡുകളുടെ ഉയര്‍ന്ന സാന്ദ്രതയുണ്ട്. ഇതിന് ആന്റി ബാക്ടീരിയല്‍ ഗുണങ്ങളുമുണ്ട്. കൂടാതെ വിറ്റാമിന്‍ സി, ഇ എന്നിവയാല്‍ സമ്പന്നമാണ്. ഇത് ചര്‍മ്മത്തെ ചെറുപ്പമായി നിലനിര്‍ത്തുന്നു.

HAIR CARE

അതില്‍ അടങ്ങിയിരിക്കുന്ന പ്രോട്ടീനും നിരവധി ബി വിറ്റാമിനുകളും കോപ്പര്‍, സെലിനിയം, കാല്‍സ്യം, ഇരുമ്പ്, മഗ്‌നീഷ്യം, ഫോസ്ഫറസ് തുടങ്ങിയ ധാതുക്കളും ചര്‍മ്മത്തെ പോഷിപ്പിക്കുക മാത്രമല്ല, മുടി വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുകയും മുടി കൊഴിച്ചില്‍ നിയന്ത്രിക്കുകയും ചെയ്യുന്നു. നിങ്ങളുടെ ചര്‍മ്മത്തിനും മുടിക്കും ഗുണപരമാകുന്ന തരത്തില്‍ തേങ്ങാപ്പാല്‍ എങ്ങനെ ഉപയോഗിക്കാം എന്നതിനെ കുറിച്ചാണ് ഇനി പറയാന്‍ പോകുന്നത്.

തേങ്ങാപ്പാല്‍ നിങ്ങളുടെ മുടിക്ക് ഒരു മികച്ച മോയ്‌സ്ചറൈസറാണ്. വരണ്ടതും കേടായതുമായ മുടിയില്‍ പുരട്ടുമ്പോള്‍ ഇത് മുടിയുടെ ആരോഗ്യം പുനഃസ്ഥാപിക്കുകയും മൃദുവും കൈകാര്യം ചെയ്യാന്‍ കഴിയുന്നതുമാക്കുകയും ചെയ്യുന്നു. മുടിയുടെ അറ്റം പിളരുന്നത് തടയാനും ഇത് സഹായിക്കുന്നു. അതിനായി ഫ്രഷ് തേങ്ങാപ്പാല്‍ നിങ്ങളുടെ തലയോട്ടിയില്‍ മസാജ് ചെയ്യുക, ഇത് മുടിയുടെ നീളത്തില്‍ പുരട്ടുകയും ചെയ്യുക.

അരമണിക്കൂര്‍ നേരം വെച്ച ശേഷം ചൂടുവെള്ളത്തില്‍ ഒരു ടവല്‍ മുക്കി, വെള്ളം പിഴിഞ്ഞ്, തലപ്പാവ് പോലെ നിങ്ങളുടെ തലയില്‍ പൊതിയുക. അഞ്ച് മിനിറ്റ് ഇത് തുടരുക. ചൂടുള്ള ടവല്‍ പൊതിഞ്ഞ് മൂന്നോ നാലോ തവണ ആവര്‍ത്തിക്കുക. ചൂടുള്ള ടവല്‍ റാപ് മുടിയും തലയോട്ടിയും നന്നായി ആഗിരണം ചെയ്യാന്‍ സഹായിക്കുന്നു. മൃദുവും സില്‍ക്കി മുടിയും ലഭിക്കാന്‍ അവസാനം വെറും വെള്ളത്തില്‍ മുടി കഴുകുക.

നിങ്ങളുടെ മുടി കണ്ടീഷന്‍ ചെയ്യാനും ഇത് സഹായിക്കും. ഷാംപൂ ചെയ്തതിന് ശേഷം, അല്‍പം തേങ്ങാപ്പാല്‍ മുടിയില്‍ ചെറുതായി മസാജ് ചെയ്യുക. രണ്ട് മിനിറ്റ് നേരം വെച്ച ശേഷം പ്ലെയിന്‍ വെള്ളത്തില്‍ കഴുകി കളയുക. തേങ്ങാപ്പാല്‍ ചര്‍മ്മത്തെ ഈര്‍പ്പമുള്ളതാക്കുക മാത്രമല്ല, പോഷിപ്പിക്കുകയും ചെയ്യുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+