പാര്‍ലറും കാശ് മുടക്കിയ ചികിത്സയും വേണ്ട; മുടികൊഴിച്ചിലിന് കാരണം ഇതാണ്, പരിഹാരം ഇങ്ങനെ
കട്ടിയുള്ളതും തിളക്കമുള്ളതുമായ മുടി എല്ലാവരുടെയും സ്വപ്‌നമാണ്. എന്നാല്‍ മുടികൊഴിച്ചില്‍ എന്ന അവസ്ഥയെ നേരിടുന്നവരാണ് നമ്മൡല്‍ പലരും. ഒരു നിശ്ചിത പ്രായത്തിന് ശേഷം പുരുഷന്മാര്‍ക്ക് മാത്രമേ കഷണ്ടി ഉണ്ടാകൂ എന്ന മുന്‍വിധി മുന്‍പ് പലര്‍ക്കുമുണ്ടായിരുന്നു. എന്നാല്‍ ഇത്തരം എല്ലാ മുന്‍ധാരണകളും മുടിയുമായി ബന്ധപ്പെട്ട് മാറിക്കൊണ്ടിരിക്കുകയാണ്. സ്ത്രീ-പുരുഷ ഭേദമന്യേ എല്ലാവരേയും അലട്ടുന്ന ഒന്നാണ് മുടികൊഴിച്ചില്‍.
വാര്‍ധക്യം, ഗര്‍ഭധാരണം എന്നിവ കാരണം മുടികൊഴിച്ചില്‍ കൂടാറുണ്ട്. എന്നാല്‍ ഇന്നത്തെ കാലത്ത് പല കാരണങ്ങളാലും മുടികൊഴിച്ചില്‍ ഉണ്ടാകാറുണ്ട്. സ്ത്രീകളില്‍ മുടികൊഴിച്ചിലിന്റെ സാധാരണ കാരണങ്ങള്‍ എന്തൊക്കെയാണ് എന്നും അവ എങ്ങനെ ഫലപ്രദമായി കൈകാര്യം ചെയ്യാം എന്നും നമുക്ക് നോക്കാം. ഗര്‍ഭാവസ്ഥ, പ്രസവം, തൈറോയ്ഡ് പ്രശ്‌നങ്ങള്‍, ആര്‍ത്തവവിരാമം എന്നിവ മുടികൊഴിച്ചിലിന് കാരണമാകുന്ന ചില സാധാരണ ഹോര്‍മോണ്‍ മാറ്റങ്ങളാണ്.

ആന്‍ഡ്രോജെനിക് അലോപ്പിയ എന്ന പാരമ്പര്യരോഗം കാരണവും സ്ത്രീകളില്‍ മുടികൊഴിച്ചില്‍ വ്യാപകമാകാറുണ്ട്. ശാരീരികമോ വൈകാരികമോ ആയ ആഘാതം പല സ്ത്രീകളിലും മുടികൊഴിച്ചിലിന് കാരണമാകും. ബയോട്ടിന്‍, ഫോളേറ്റ്, വിറ്റാമിന്‍ ബി 12, റൈബോഫ്‌ലേവിന്‍ എന്നിവയുടെ കുറവ് മുടികൊഴിച്ചില്‍ പ്രശ്നങ്ങളിലേക്ക് നയിച്ചേക്കാവുന്ന സാധാരണ പോഷകാഹാര കുറവുകളാണ്.
ഭക്ഷണത്തിലെ മാറ്റങ്ങളിലൂടെയോ സപ്ലിമെന്റുകളിലൂടെയോ പോഷകാഹാരക്കുറവ് പരിഹരിക്കാവുന്നതാണ്. സന്ധിവാതം, വിഷാദം, രക്തസമ്മര്‍ദ്ദം, കാന്‍സര്‍ എന്നിവയുള്‍പ്പെടെയുള്ള അവസ്ഥകള്‍ക്ക് നല്‍കുന്ന ചില മരുന്നുകള്‍ മുടികൊഴിച്ചില്‍ സാധ്യത വര്‍ധിപ്പിക്കും. ഇന്നത്തെ കാലത്ത് വിപണിയില്‍ ധാരാളം ഹെയര്‍ സ്‌റ്റൈലിംഗ് ഉല്‍പ്പന്നങ്ങള്‍ ഉണ്ട്. ഇതില്‍ നല്ലതും ചീത്തയുമുണ്ട്. ധാരാളം കെമിക്കലുകള്‍ അടങ്ങിയ ഇത്തരം ഉല്‍പ്പന്നങ്ങള്‍ മുടിക്ക് ദോഷകരമാണ്.
അനാരോഗ്യകരമായ ഭക്ഷണവും പോഷകാഹാരക്കുറവും നിങ്ങളുടെ മുടി വളര്‍ച്ചയെയും മുടിയുടെ ഘടനയെയും ബാധിക്കും. നിങ്ങളുടെ ഭക്ഷണത്തില്‍ പ്രോട്ടീന്‍, ഇരുമ്പ്, വിറ്റാമിനുകള്‍ എന്നിവയുള്‍പ്പെടെയുള്ള മതിയായ പോഷകങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പാക്കേണ്ടതുണ്ട്. മുടിയുടെ ആരോഗ്യം നിലനിറുത്താനുള്ള ഏറ്റവും നല്ല വഴിയാണിത്. തലയോട്ടി സൗമ്യമായി പരിപാലിക്കുക എന്നത് മുടിയുടെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്.
രക്തചംക്രമണം മെച്ചപ്പെടുത്താന്‍ നിങ്ങളുടെ തലയോട്ടിയില്‍ പതിവായി മസാജ് ചെയ്യുക. ഇത് ആരോഗ്യമുള്ള മുടിയുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കും. പതിവായി തലയില്‍ മസാജ് ചെയ്യുന്നവരില്‍ മുടി കൊഴിച്ചില്‍ കുറവാണെന്ന് പഠനങ്ങള്‍ കണ്ടെത്തി. കെരാറ്റിന്‍, ഹെയര്‍ കളറിംഗ് തുടങ്ങിയ ഹെയര്‍ ട്രീറ്റ്മെന്റുകള്‍ അമിതമായി ചെയ്യുന്നതും മുടികൊഴിച്ചിലിനെ ത്വരിതപ്പെടുത്തും.
മുടി കൊഴിച്ചിലിന് ഏറ്റവും വലിയ സംഭാവന നല്‍കുന്ന ഒന്നാണ് സമ്മര്‍ദ്ദം. സമ്മര്‍ദ്ദങ്ങളെ കാര്യക്ഷമമായി നേരിടുക. ധ്യാനം, യോഗ പോലുള്ള പരിശീലിക്കുന്നത് നല്ലതാണ്. ശരീരതത്തില്‍ നന്നായി ജലാംശം നിലനിര്‍ത്തേണ്ടതും അത്യാവശ്യമാണ്. മുടിയുടെ ആരോഗ്യം മാത്രമല്ല, മൊത്തത്തിലുള്ള ആരോഗ്യവും നിലനിര്‍ത്താന്‍ ദിവസവും 2-3 ലിറ്റര്‍ വെള്ളം കുടിക്കേണ്ടത് അത്യാവശ്യമാണ്.












Click it and Unblock the Notifications