Get Updates
Get notified of breaking news, exclusive insights, and must-see stories!

മുട്ടറ്റം കട്ടിയുള്ള മുടി വേണോ? ചീര കഴിച്ചാല്‍ മതി, മാറ്റം അനുഭവിച്ചറിയൂ

കട്ടിയുള്ളതും മനോഹരവുമായ മുടി എല്ലാവരും ഇഷ്ടപ്പെടുന്ന ഒന്നാണ്. എന്നാല്‍ ഇത് ലഭിക്കാന്‍ ശരിയായ പരിപാലനം കൂടിയേ തീരൂ. ഇന്നത്തെ കാലത്ത് മുടി കൊഴിയുന്നതും കനംകുറഞ്ഞ് വരുന്നതും വളരെ സാധാരണമായിരിക്കുന്നു. സമ്മര്‍ദ്ദം, അനാരോഗ്യകരമായ ജീവിതശൈലി തിരഞ്ഞെടുപ്പുകള്‍, മലിനീകരണം, ശരിയായ പോഷകങ്ങളുടെ അഭാവം എന്നിവയെല്ലാം ഇതിന് കാരണമായേക്കാം.

ഇന്നത്തെ കാലത്ത് മുടി സംരക്ഷണത്തിന് പലതരത്തിലുള്ള മാര്‍ഗങ്ങള്‍ ലഭ്യമാണ്. എന്നാല്‍ അതിന്റെ ഉയര്‍ന്ന വില കാരണം എല്ലാവര്‍ക്കും അവ താങ്ങാനാകുന്നതായിരിക്കില്ല. മുടി സംരക്ഷണത്തിനായി എല്ലായ്‌പ്പോഴും വിലയേറിയ കെമിക്കല്‍ ഉല്‍പ്പന്നങ്ങളെ ആശ്രയിക്കണം എന്നില്ല. അതിനാല്‍ പ്രകൃതിദത്ത മാര്‍ഗങ്ങളില്‍ ഒരു പരീക്ഷണം നടത്തുന്നത് ആലോചിക്കാവുന്നതാണ്.

hair care tips

നമ്മള്‍ എല്ലാവര്‍ക്കും സുലഭമായി ലഭിക്കുന്ന ചീര നിങ്ങളുടെ മുടിയുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകും എന്ന് അറിയാമോ? ചീര നിങ്ങളുടെ മുടിക്ക് മാത്രമല്ല, നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തിനും അത്യുത്തമമായ പോഷകങ്ങളാല്‍ നിറഞ്ഞതാണ്. വിറ്റാമിനുകളും ധാതുക്കളും ആന്റി ഓക്സിഡന്റുകളും അടങ്ങിയ ഇലക്കറിയാണ് ചീര. ഇത് നിങ്ങളുടെ മുടിക്ക് ആവശ്യമായ ഉത്തേജനം നല്‍കും.

ചീരയില്‍ ഇരുമ്പ് അടങ്ങിയിട്ടുണ്ട്, ഇത് നിങ്ങളുടെ രക്തയോട്ടം നിയന്ത്രിക്കാന്‍ സഹായിക്കുന്നു. ഇതുവഴി നിങ്ങളുടെ തലയോട്ടിക്ക് ധാരാളം ഓക്‌സിജന്‍ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനാകും. ഇത് മുടിയുടെ വേരുകള്‍ ശക്തമാക്കുകയും മുടി കൊഴിച്ചില്‍ കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യുന്നു എന്നാണ് വിദഗ്ധര്‍ പറയുന്നത്. കൂടാതെ ചീരയില്‍ വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്.

ഇത് നിങ്ങളുടെ പ്രതിരോധ സംവിധാനത്തിന് ഉത്തേജനം നല്‍കുന്നു. ചീരയില്‍ അടങ്ങിയിരിക്കുന്ന ഫോളേറ്റ് കോശ വളര്‍ച്ചയ്ക്ക് പ്രധാനമാണ്. ഫോളേറ്റിന്റെ അഭാവം മുടിയുടെ വളര്‍ച്ച മന്ദഗതിയിലാക്കിയേക്കാം. അതിനാല്‍ ഫോളേറ്റിന്റെ കൃത്യമായ അളവ് നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണ്. വിറ്റാമിന്‍ എയാല്‍ സമ്പന്നമാണ് ചീര. ചീരയിലെ വിറ്റാമിന്‍ എ ഉള്ളടക്കം സെബം ഉത്പാദിപ്പിക്കാന്‍ സഹായിക്കുന്നു.

ഇത് അടിസ്ഥാനപരമായി നിങ്ങളുടെ തലയോട്ടിയിലെ പ്രകൃതി ദത്ത എണ്ണയാണ്. ഇത് മുടി ഈര്‍പ്പമുള്ളതാക്കുകയും വരള്‍ച്ച തടയുകയും ചെയ്യുന്നു എന്നാണ് വിദഗ്ധരുടെ അഭിപ്രായം. ചീരയിലെ ആന്റി ഓക്സിഡന്റുകള്‍ മുടിയുടെ ആരോഗ്യം നിലനിര്‍ത്തും. ഒപ്പം ഫ്രീ റാഡിക്കലുകള്‍ മൂലമുണ്ടാകുന്ന കേടുപാടുകളില്‍ നിന്ന് അവ നിങ്ങളുടെ തലയോട്ടിയെ സംരക്ഷിക്കുന്നു. ഇത് മുടി വളര്‍ച്ചയ്ക്ക് വലിയ ഉത്തേജനം നല്‍കുകയും കാര്യങ്ങള്‍ സന്തുലിതമായി നിലനിര്‍ത്താന്‍ സഹായിക്കുകയും ചെയ്യുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+