Get Updates
Get notified of breaking news, exclusive insights, and must-see stories!

മുടിയിനി പൊട്ടില്ല, കൊഴിയില്ല..; ചോളം കൊണ്ടുണ്ട് പരിഹാരം, പരീക്ഷിച്ച് നോക്കിയാലോ

ചോളം പ്രായഭേദമന്യേ എല്ലാവര്‍ക്കും പ്രിയപ്പെട്ട ഒന്നാണ്. മഴക്കാലത്ത് ചോളം കഴിക്കുന്നത് പലരുടേയും പതിവ് ഭക്ഷണശീലങ്ങളില്‍ ഒന്നായിരിക്കും. ഉയര്‍ന്ന നാരുകളുള്ളതും കൊഴുപ്പ് കുറവും അവശ്യ പോഷകങ്ങള്‍ നിറഞ്ഞതും ആയതിനാല്‍ തന്നെ ചോളം ആരോഗ്യപരമായ ഗുണങ്ങളുടെ ഒരു നിര തന്നെ വാഗ്ദാനം ചെയ്യുന്നു. ഇതില്‍ മാംഗനീസ്, വിറ്റാമിന്‍ ബി, കാര്‍ബോഹൈഡ്രേറ്റ് എന്നിവ അടങ്ങിയിട്ടുണ്ട്.

ഇത് നിങ്ങളെ ഊര്‍ജ്ജസ്വലമാക്കുകയും കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുകയും നിങ്ങളുടെ മൊത്തത്തിലുള്ള ക്ഷേമം മെച്ചപ്പെടുത്തുകയും ചെയ്യും. കൂടാതെ ഇത് നിങ്ങളുടെ ചര്‍മ്മത്തിലും മുടിയിലും അത്ഭുതങ്ങള്‍ സൃഷ്ടിക്കും എന്നത് ഒരുപക്ഷെ പുതിയ അറിവായിരിക്കും. ചോളത്തില്‍ വിറ്റാമിന്‍ സി, തയാമിന്‍ നിയാസിന്‍, ധാതുക്കള്‍, ആന്റിഓക്സിഡന്റുകള്‍ എന്നിവയും അടങ്ങിയിട്ടുണ്ട്.

hair care tips

ഈ ആരോഗ്യകരമായ ചര്‍മ്മം നിലനിര്‍ത്താന്‍ ഇത് നിങ്ങളെ സഹായിക്കും. ചോളം വിറ്റാമിന്‍ സി നിറഞ്ഞതാണ്. കൂടാതെ ഇതിലെ ലൈക്കോപീന്‍ നിങ്ങളുടെ ചര്‍മ്മത്തെ ഫ്രീ റാഡിക്കലുകളുടെ കേടുപാടുകളില്‍ നിന്ന് തടയുകയും ചര്‍മ്മത്തിന്റെ ഇലാസ്തികത നിലനിര്‍ത്താന്‍ സഹായിക്കുകയും ചെയ്യുന്ന ആന്റിഓക്സിഡന്റുകളാണ്. മാത്രമല്ല, മിനുസമാര്‍ന്ന ചര്‍മ്മത്തിന് ആവശ്യമായ കൊളാജന്റെ ഉത്പാദനം വര്‍ധിപ്പിക്കാനും ഇതിന് കഴിയും.

ചര്‍മ്മത്തിലെ തിണര്‍പ്പ് തടയാന്‍ ഇതിലെ ആന്റിഓക്സിഡന്റിന് സാധിക്കും. ചോളത്തിലെ അന്നജം പല സൗന്ദര്യവര്‍ദ്ധക ഉല്‍പ്പന്നങ്ങളിലും ഒരു ഘടകമായി ഉപയോഗിക്കുന്നു. ചര്‍മ്മസംരക്ഷണത്തോടൊപ്പം തന്നെ കേശസംരക്ഷണത്തിലും നിങ്ങളുടെ വിശ്വസ്തനായ സഹായി ആണ് ചോളം. ഇത് നിങ്ങളുടെ രോമകൂപങ്ങളെ ശക്തിപ്പെടുത്തും. വിറ്റാമിന്‍ സി, ലൈക്കോപീന്‍ എന്നിവ ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ കൊളാജന്‍ ഉല്‍പാദനത്തിന് സഹായിക്കും.

ഇത് മൃദുവും തിളക്കമുള്ളതുമായ മുടി ലഭിക്കാന്‍ സഹായിക്കും. നിങ്ങള്‍ പതിവായി ചോളം കഴിക്കുന്നത് മുടി തിളങ്ങാന്‍ കാരണമാകും. ചോളത്തിന്റെ എണ്ണക്കും നിങ്ങളുടെ മുടിക്ക് തിളക്കം നല്‍കാന്‍ കഴിയും. ചോളം എണ്ണയില്‍ ഫാറ്റി ആസിഡും വിറ്റാമിന്‍ ഇയും ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് പതിവായി മുടിയില്‍ പുരട്ടുന്നത് നിങ്ങളുടെ രോമകൂപങ്ങളെ ശക്തിപ്പെടുത്താനും അകാല വാര്‍ദ്ധക്യം തടയാനും സഹായിക്കും.

ആന്റിഓക്സിഡന്റുകള്‍ കോശങ്ങളുടെ നാശത്തെ തടയുന്നു. അതുകൊണ്ട് തന്നെ മുടി കൊഴിച്ചിലും വരള്‍ച്ചയും നേരിടാന്‍ ഇത് സഹായിക്കും. കൂടാതെ, ഇതിലെ വിറ്റാമിന്‍ ഇ കാല്‍സ്യം ആഗിരണം ചെയ്യാനും മുടി കൊഴിച്ചില്‍ തടയാനും സഹായിക്കുന്നു. ഇതില്‍ ഒമേഗ -3, ഒമേഗ -6 ഫാറ്റി ആസിഡുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ തലയോട്ടി വരണ്ടുപോകാതെ സംരക്ഷിക്കും. നിങ്ങളുടെ പൊട്ടുന്ന മുടിയുടെ പ്രശ്നം പരിഹരിക്കാനും നിങ്ങള്‍ക്ക് കഴിയും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+