വാഴപ്പഴവും മുട്ടയും, വാഴപ്പഴവും കറ്റാർ വാഴയും; തീർന്നില്ല, ഈ ഹെയർപാക്കുകൾ താരനെ ഇല്ലാതാക്കും; അറിയാം
ആരോഗ്യത്തിന് ഏറെ ഗുണകരമായ പഴങ്ങളിൽ ഒന്നാണ് വാഴപ്പഴം. വാഴപ്പഴം കഴിക്കുന്നത് ഹൃദയാരോഗ്യത്തിനും പ്രമേഹം നിയന്ത്രിക്കാനും രക്തസമ്മർദ്ദം നിയന്ത്രിക്കാനും വയറ്റിലെ പ്രശ്നങ്ങൾ പരിഹരിക്കാനും സഹായിക്കും. ഇതൊക്കെ എല്ലാവർക്കും അറിയുന്ന കാര്യമാണ്. പക്ഷേ താരൻ ഇല്ലാതാക്കാൻ വാഴപ്പഴം സഹായിക്കുമെന്ന് അറിയാമോ?
മുടിയുടെയും തലയോട്ടിയുടെയും പ്രശ്‌നങ്ങൾക്ക് പരിഹാരമാകാൻ വാഴപ്പഴത്തിന്റെ ചില ഗുണങ്ങൾ നോക്കാം:
വാഴപ്പഴത്തിലെ ആന്റിമൈക്രോബയൽ, ആന്റി ഫംഗൽ ഗുണങ്ങൾ അടങ്ങിയിരിക്കുന്നു. നിങ്ങളുടെ ശരീരത്തിലെ കൊളാജൻ സമന്വയിപ്പിക്കാൻ സഹായിക്കുന്ന സിലിക്ക അടങ്ങിയരിക്കുന്നു. ഇത് നിങ്ങളുടെ മുടിയുടെ കട്ടി കൂട്ടാനും ബലത്തിനും സഹായിക്കും. വാഴപ്പഴത്തിന് മോയ്ച്ചറൈസിംഗ് ഫലമുണ്ട്, ചർമ്മത്തിൽ ജലാംശം നിലനിർത്താനായി സഹായിക്കും.

പൊട്ടാസ്യം, മഗ്നീഷ്യം, വിറ്റാമിനുകൾ ബി6, സി എന്നിവയാൽ സമ്പുഷ്ടമാണ്. കാറ്റെച്ചിൻ പോലുള്ള ആന്റിഓക്‌സിഡന്റുകൾ വാഴപ്പഴത്തിൽ നിറഞ്ഞിരിക്കുന്നു. നിങ്ങളുടെ ചർമ്മത്തിന്റെയും മുടിയുടെയും അകാല വാർദ്ധക്യം തടയാൻ ഇവയ്ക്ക് ഫ്രീ റാഡിക്കലുകളുമായി പോരാടാനാകും. വാഴപ്പഴം ഉപയോഗിക്കുന്നത് മുടിയുടെ തിളക്കം വർദ്ധിപ്പിക്കുകയും മുടി മൃദുവാക്കുകയും അറ്റം പിളരുന്നത് കുറയ്ക്കുകയും ചെയ്യും.
വാഴപ്പഴം ഉപയോഗിച്ചുകൊണ്ടുള്ള ഹെയർ പാക്കുകൾ:
വാഴപ്പഴവും മുട്ടയും: വാഴപ്പഴം കഷണങ്ങളാക്കി ചതച്ച ശേഷം അതിൽ മുട്ട ചേർക്കുക. ഇവ ഒന്നിച്ച് മിക്സ് ചെയ്ത് കട്ടിയുള്ള പേസ്റ്റ് ആക്കുക. ഈ പേസ്റ്റ് തലയിൽ പുരട്ടാം. ഏകദേശം 10- 15 മിനിറ്റ് വരെ ഇങ്ങനെ വെയ്ക്കാം. എന്നിട്ട് തണുത്ത വെള്ളത്തിൽ ഷാംപൂ ഇടുക. ഇത് നിങ്ങളുടെ മുടിയെ ശക്തിപ്പെടുത്തും. തലയിലെ ചൊറിച്ചൽ മാറ്റും.
വാഴപ്പഴവും കറ്റാർ വാഴയും: വാഴപ്പഴവും കറ്റാർ വാഴയും നിങ്ങളുടെ മുടിയിൽ വലിയ തരത്തിലുള്ള മാറ്റം ഉണ്ടാക്കും. ഈ കോമ്പിനേഷൻ നിങ്ങളുടെ തലയോട്ടിയിലെ ഈർപ്പം നിലനിർത്താൻ സഹായിക്കും. താരനുമായി ബന്ധപ്പെട്ട ഏത് പ്രശ്നവും ശമിപ്പിക്കാൻ കഴിയുന്ന എൻസൈമുകളും കറ്റാർ വാഴയിൽ അടങ്ങിയിട്ടുണ്ട്. മുടിയിൽ ഈ മിശ്രിതം പുരട്ടുന്നതിന് മുമ്പ് ഈ നന്നായി പേസ്റ്റ് രൂപത്തിലാക്കണം. ഒരു മണിക്കൂറെങ്കിലും വെച്ച ശേഷം മാത്രമേ ഷാംപൂ ഉപയോഗിച്ച് കഴുകാൻ പാടുള്ളൂ.
വാഴപ്പഴവും തൈരും: വാഴപ്പഴവും തൈരും ഒന്നിച്ച് യോജിപ്പക്കുക. ഇത് തലയോട്ടിയിലും മുടിയിലും പുരട്ടുക. ഏകദേശം 20-30 മിനിറ്റ് അങ്ങനെ വെയ്ക്കാം. വീര്യം ഇല്ലാത്ത ഷാംപൂ ഉപയോഗിച്ച് കഴുകുക. ഈ മിശ്രിതം തലയിലെ ചൊറിച്ചിൽ ശമിപ്പിക്കും












Click it and Unblock the Notifications