Get Updates
Get notified of breaking news, exclusive insights, and must-see stories!

മുടി കട്ടിയിൽ വളരും താരനും പോകും; മോര് കൊണ്ട് ഇതുപോലെ ഹെയർ മാസ്ക് തയ്യാറാക്കി ഉപയോ​ഗിച്ച് നോക്കൂ...

മുടി കൊഴിച്ചിൽ, മുടി പൊട്ടൽ, താരൻ എന്നിങ്ങനെയുള്ള പ്രശ്നം ഇല്ലാത്തവർ വളരെ കുറവായിരിക്കും. നിങ്ങളും മുടി സംരക്ഷണത്തിനുള്ള മാർ​ഗം തേടുന്ന ആളാണെങ്കിൽ ഇനി പറയുന്ന കാര്യങ്ങൾ നിങ്ങൾക്ക് തീർച്ചയായും ഉപകാരപ്പെടും. നിങ്ങളുടെ മുടി സംരക്ഷണത്തിന് പ്രകൃതിദത്തമായ ഒരു മാർ​ഗമാണ് പറയാൻ പോകുന്നത്.

ആദ്യം കേൾക്കുമ്പോൾ നിങ്ങൾക്ക് അത്ഭുതം തോന്നും. എങ്കിലും ഇത് തീർച്ചയായും നിങ്ങൾക്ക് മുടി സംരക്ഷണത്തിന് സഹായകമാകും. മോരാണ് ആ പ്രകൃതിദത്തമായ വഴി. മുടിയുടെ ആരോ​ഗ്യവും സൗന്ദര്യവും വർദ്ധിപ്പിക്കാൻ മോര് നിങ്ങളെ സഹായിക്കും. മുഷിഞ്ഞ മുടിക്കും, മുടി കൊഴിയുന്നതിനും പൊട്ടുന്നതിനുമൊക്കെ മോര് പരി​ഹാരമാണ്.

hair tip

മുടി സംരക്ഷണത്തിന് സഹായിക്കുന്ന നിരവധി പോഷകങ്ങൾ മോരിൽ അടങ്ങിയിട്ടുണ്ട്. ലാക്റ്റിക് ആസിഡ്. മൃദുവായ ആൽഫ ഹൈഡ്രോക്സി ആസിഡ് എന്നിവ കൊണ്ട് സമ്പുഷ്ടമാണ് മോര്. ചർമത്തിലെ മൃതകോശങ്ങളെ ഇല്ലാതാക്കാനും മുടി വളരാൻ അനുകൂലമായ അന്തരീക്ഷം ഒരുക്കാനും സഹായിക്കുന്നതാണ്.

മുടിക്ക് തിളക്കവും മൃദുത്വവും നൽകുന്നു: മോരിലെ പ്രകൃതിദത്ത പ്രോട്ടീനുകൾ കേടായ മുടിയെ പോഷിപ്പിക്കാനും നന്നാക്കാനും സ​ഹായിക്കുന്നു. മുടിക്ക് തിളക്കവും നൽകുന്നു. മുടി പിണഞ്ഞുകിടക്കാതെ നല്ല ഭം​ഗിയിൽ നിൽക്കും. ഇത് മുടിയുടെ തണ്ടുകളിലേക്ക് ആഴ്ന്നിറങ്ങി ഉള്ളിൽ നിന്ന് ജലാംശം നൽകും.

മുടി വളർച്ച പ്രോത്സാഹിപ്പിക്കുന്നു: മുടി വളർച്ചയ്ക്ക് ആവശ്യമായ ബി 12 പോലെയുള്ള വിറ്റാമിനുകൾ ധാരാളമായി മോരിൽ അടങ്ങിയിരിക്കുന്നു. പതിവായി ഉപയോ​ഗിക്കുമ്പോൾ രോമകൂപങ്ങൾക്ക് ആരോ​ഗ്യകരമായ അന്തരീക്ഷം നൽകി മുടി വളർച്ച പ്രോത്സാഹിപ്പിക്കുന്നു.

താരനെ ഇല്ലാതാക്കാൻ സഹായിക്കുന്നു: മോരിൽ അടങ്ങിയിരിക്കുന്ന പ്രോബയോട്ടിക്സ് പ്രകൃതിദത്ത പി എച്ച് അളവ് സന്തുലിതമാക്കാൻ സഹായിക്കും. ഇത് ആരോ​ഗ്യകരമായി തലയോട്ടി നിലനിർത്താൻ സഹായിക്കും. മോര് ഉപയോ​ഗിക്കുന്നത് താരനെ ഇല്ലാതാക്കാൻ സഹായിക്കുന്നു. മുടി വരണ്ട് പോകാതെ സംരക്ഷിക്കുകയും ചെയ്യുന്നു.

എങ്ങനെ മോര് ഉപയോ​ഗിക്കാം:

മോര് കൊണ്ടുള്ള ഹെയർ മാസ്ക് : കറ്റാർ വാഴ ജെല്ലിൽ മോര് ചേർത്ത് നന്നായി യോജിപ്പക്കണം. നന്നായി യോജിപ്പിച്ച് ഹെയർ മാസ്ക് ഉണ്ടാക്കണം. ഈ മിശ്രിതം നിങ്ങളുടെ തലയോട്ടിയിലും മുടിയിലും പുരട്ടുക. 30 മിനിറ്റ് അങ്ങനെ വെയ്ക്കാം. അതിന് ശേഷം കഴുകാം. ഈ മാസ്ക് നിങ്ങളുടെ മുടിയെ പോഷിപ്പിക്കും. മാത്രവും അല്ല തലയോട്ടിക്ക് ആശ്വാസവും നൽകും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+