തിളക്കവും കട്ടിയുമുളള മുടി വേണോ? എന്നാൽ കാരറ്റ് കഴിച്ചോളൂ, ഗുണങ്ങളൾ വിശദമായി അറിയാം..
മുടി സംരക്ഷണത്തിന് വേണ്ടി നമ്മൾ ധാരാളം പണം ചെലവിടുന്നുണ്ടാകും. കാരണം കരുത്തും തിളക്കവും മിനിസവുമൊക്കെയുള്ള മുടി ആരാണ് കാെതിക്കാത്തത്. കൂടുതൽ പണം ചെലവിടാതെ തന്നെ നമുക്ക് തിളക്കമുള്ള മുടി സ്വന്തമാക്കാം. എങ്ങനെയാണെന്നല്ലേ. മുടിയുടെ ആരോഗ്യത്തിന് നിങ്ങളെ കാരറ്റ് സഹായിക്കും.
വൈറ്റമിൻ എ, ബി6, ബി1, ബി3, ബി2, കെ, സി എന്നിവയും നാരുകൾ, പൊട്ടാസ്യം, ഇരുമ്പ്, സിങ്ക്, ഫോസ്ഫറസ്, ബീറ്റാ കരോട്ടിൻ, ആൻ്റി ഓക്‌സിഡൻ്റുകൾ എന്നിവയും അവയിൽ അടങ്ങിയിട്ടുണ്ട്. ഈ പോഷകങ്ങൾ മൊത്തത്തിലുള്ള ആരോഗ്യത്തിനും നല്ലതാണ്. മുടിക്ക് കാരറ്റ് എങ്ങനെ ഉപയോഗിക്കാമെന്നും അതിൻ്റെ ഗുണങ്ങളും അറിയാം:

മുടിക്ക് കാരറ്റ് ഉപയോഗിക്കുന്നതിൻ്റെ ഗുണങ്ങൾ:
ജേണൽ ഓഫ് ഫുഡ് സയൻസ് ആൻഡ് ടെക്‌നോളജിയിൽ പ്രസിദ്ധീകരിച്ച 2012 ലെ പഠനമനുസരിച്ച്, മുടിയുടെ വളർച്ചയെ സഹായിക്കുന്ന ബയോട്ടിൻ പോലുള്ള മൂലകങ്ങളും കാരറ്റിലുണ്ട്. മുടിക്ക് കാരറ്റിൻ്റെ ചില ഗുണങ്ങൾ ഇതാ.
1. മുടികൊഴിച്ചിൽ ചെറുക്കാൻ സഹായിക്കുന്നു:
കാരറ്റിൽ അടങ്ങിയിരിക്കുന്ന ഒരു പദാർത്ഥമാണ് വിറ്റാമിൻ എ, ഇത് നിങ്ങളുടെ തലയോട്ടിക്ക് നല്ലതാണ്. മുടി കൊഴിച്ചിൽ കുറയ്ക്കാനും സഹായിക്കും. വൈറ്റമിൻ എയുടെ കുറവ് നിങ്ങളുടെ മുടി വരണ്ടതാക്കുകയും കട്ടി കുറയാൻ കാരണമാവുകയും ചെയ്യും. അത് കൊണ്ട് മുടി സംരക്ഷണ ദിനചര്യയിൽ കാരറ്റ് ഉൾപ്പെടുത്തുന്നത് മുടി കൊഴിച്ചിൽ കുറയ്ക്കാൻ സഹായകമാണ്.
2. മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നു: കാരറ്റിൽ കാണപ്പെടുന്ന ബയോട്ടിൻ, വിറ്റാമിൻ എ തുടങ്ങിയ പോഷകങ്ങൾ കെരാറ്റിന്റെ വികാസത്തെ പ്രോത്സാഹിപ്പിക്കുന്നു. കാരറ്റിൽ വൈറ്റമിൻ സി, ഇ എന്നിവയും ഉണ്ട്. ഇത് മുടിയുടെ തണ്ടിന്റെ ബലം നിലനിർത്താൻ സഹായിക്കുന്ന ശക്തമായ ആന്റി ഓക്സിഡന്റുകളായി പ്രവർത്തിക്കുന്നു. കൂടാതെ ഈ വിറ്റാമിനുകൾ രക്തയോട്ടം വർദ്ധിപ്പിക്കുന്നു, ഇത് പോഷകങ്ങളുടെ ആഗിരണം വർദ്ധിപ്പിക്കുന്നു. അതിനാൽ, നിങ്ങളുടെ ദൈനംദിന കേശസംരക്ഷണത്തിൽ കാരറ്റ് ഉൾപ്പെടുത്തിയാൽ ഏതാനും മാസങ്ങൾക്കുള്ളിൽ നീളമുള്ളതും കട്ടിയുള്ളതുമായ മുടി ലഭിക്കും.
3. തലയോട്ടിയിലെ അണുബാധ തടയുന്നു:
കാരറ്റിലെ ഓയിൽ ബാക്ടീരിയകൾക്കും ഫംഗസുകൾക്കും എതിരെ മികച്ച രീതിയിൽ പ്രവർത്തിക്കും. കാരറ്റിൽ കരോട്ടോൾ, ലൈക്കോപിൻ, കഫിക് ആസിഡ്, പോളി അസെറ്റിലീൻസ്, ആന്തോസയാനിനുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ക്യാരറ്റിൽ ഫാൽകാരിനോൾ തരം ബയോആക്ടീവ് പോളിഅസെറ്റിലീൻ അടങ്ങിയിട്ടുണ്ട്. ഇത് ശക്തമായ ആന്റി ബാക്ടീരിയൽ ആന്റി ഫംഗൽ, ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ട്. ഈ സസ്യ ഘടകങ്ങൾക്ക് സൂക്ഷ്മ ജീവികളുടെ പ്രവർത്തനങ്ങളെ ഗണ്യമാഇ പരിമതപ്പെടുത്താൻ കഴിയും. തലയോട്ടിയിലെ റിംഗ് വോം, ഫോളികുലൈറ്റിസ്, എന്നിവയുടെ വളർച്ചയെ തടയും












Click it and Unblock the Notifications