തേങ്ങാപ്പാലിനൊപ്പം ഇത്തിരി നാരങ്ങാനീര്, മുടി തഴച്ചുവളരും; വീട്ടിൽ തയ്യാറാക്കാം ഈ ഹെയർ മാസ്ക്
തേങ്ങാപ്പാലിന്റെ രുചി ഇഷ്ടമല്ലാത്തവർ കുറവായിരിക്കും. വളരെയേറെ സ്വാദിഷ്ടമാണ്. മുഖ സൗന്ദര്യം സംരക്ഷിക്കാനും തേങ്ങാപ്പാൽ ഉപയോഗിക്കാറുണ്ട്. അത് പോലെ തന്നെ നിങ്ങളുടെ മുടിക്കും തേങ്ങാപ്പാൽ വളരെ ഗുണകരമാണ്.
തേങ്ങാപ്പാലിൽ കൊഴുപ്പ്, കാൽസ്യം, പ്രോട്ടീൻ, സോഡിയം, പൊട്ടാസ്യം എന്നിവയും മറ്റും അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം ചേർന്ന് തലയോട്ടിയിലെ രക്തചംക്രമണം മെച്ചപ്പെടുത്തും. തേങ്ങാപ്പാൽ ഉപയോഗിച്ച് നിങ്ങളുടെ മുടി എങ്ങനെ മനോഹരമാക്കാമെന്ന് നോക്കാം...

തേങ്ങാപ്പാൽ വിപണിയിൽ ലഭ്യമാണ്, എന്നാൽ നിങ്ങൾക്ക് ഇത് വീട്ടിൽ തന്നെ എളുപ്പത്തിൽ തയ്യാറാക്കാം. മുടി വളരാൻ തേങ്ങാപ്പാൽ വീട്ടിൽ ഉണ്ടാക്കുന്ന വിധം. വളരെ ലളിതമായ ഘട്ടങ്ങളിലൂടെ നിങ്ങൾക്ക് തേങ്ങാപ്പാൽ തയ്യാറാക്കാം.
ഒരു തേങ്ങ എടുത്ത ശേഷം അരയ്ക്കണം. അതിന് ശേഷം ഒരു തുണി ഉപയോഗിച്ച് പാൽ പിഴിഞ്ഞെടുക്കണം. അടുത്തതായി ഒരു പാൻ എടുക്കണം. പാൽ ഒഴിക്കുക. ചൂടാക്കുക. അഞ്ച് മിനിറ്റെങ്കിലും തിളപ്പിക്കാം. അതിന് ശേഷം തണുപ്പിച്ച് രാത്രി മുഴുവൻ വെയ്ക്കാം
ഹെയർ മാസ്‌കായി തേങ്ങാപ്പാൽ
തേങ്ങാപ്പാൽ മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കും. തേങ്ങാപ്പാൽ ഒരു ഹെയർ മാസ്കായി ഉപയോഗിക്കുന്നതിന് നിങ്ങൾ പാൽ നാലിലൊന്ന് ചൂടാക്കണം. ചെറുതായി ചൂടാകുമ്പോൾ 10 മിനിറ്റ് തലയോട്ടിയിൽ നേരിട്ട് മസാജ് ചെയ്യുകയും വേണം. പതുക്കെ വേണം ചെയ്യാൻ.
ഈ പാൽ ഒരു കണ്ടീഷണറായും പ്രവർത്തിക്കുന്നു. മസാജ് ചെയ്ത ശേഷം ഷവർ ക്യാപ്പ് വെയ്ക്കാം. ഒരു മണിക്കൂറിന് ശേഷം സാധാാരണ വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് മുടി കഴുകുക. ആഴ്ചയിൽ ഒരിക്കൽ ഇത് ചെയ്യാം. നല്ല മാറ്റം കാണാവുന്നതാണ്.
തേങ്ങാപ്പാലും നാരങ്ങാനീരും ഉപയോഗിച്ചുള്ള ഹെയർ മാസ്ക്:
തേങ്ങാപ്പാൽ നാരങ്ങാ നീരുമായി ചേർക്കാം. ഈ മാസ്ക് നിങ്ങളുടെ മുടിക്ക് വളരെ ഗുണം ചെയ്യുന്നതാണ്. പ്രത്യേകിച്ച് നിങ്ങളുടെ തലയോട്ടി എപ്പോഴും എണ്ണമയം ഉള്ളതാണെങ്കിൽ തേങ്ങാപ്പാൽ നാരങ്ങനീര് മാസ്ക് ഗുണം ചെയ്യും. ഈ മാസ്ക് ഉണ്ടാക്കാൻ നാല് ടേബിൾ സ്പൂൺ തേങ്ങാപ്പാലും രണ്ട് ടീസ്പൂൺ നാരങ്ങാനീരും ആവശ്യമാണ്.
ഈ രണ്ട് ചേരുവകളും പാത്രത്തിൽ നന്നായി കലർത്തുക. നാല് മണിക്കൂർ ഫ്രിഡ്ജിൽ വെയ്ക്കുക. അടുത്തതായി ഇത് നിങ്ങളുടെ മുടിയിൽ പുരട്ടുക. കുറേ നേരം അങ്ങനെ വെയ്ക്കാവുന്നതാണ്. 45 - 50 മിനിറ്റ് കഴിയുമ്പോൾ വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് മുടി കഴുകുക.












Click it and Unblock the Notifications