ഇനി മുടി കഴുകുമ്പോൾ കക്കിരി ജ്യൂസിൽ മുട്ട കൂടിച്ചേർത്തോളൂ; ഇതുപോലെ ഉപയോഗിച്ചാൽ മുടി വളരും
നമ്മുടെ ആരോഗ്യത്തിനും ചർമ്മത്തിനും ഏറെ ഗുണമുള്ള ഒന്നാണ് കക്കിരിക്ക. എന്നാൽ ഇത് നിങ്ങളുടെ മുടി വളർച്ചയ്ക്ക് ഗുണം ചെയ്യുമെന്ന് നിങ്ങൾക്ക് അറിയാമോ? നിങ്ങളുടെ മുടിയിലും തലയോട്ടിയിലും കക്കിരിക്ക ജ്യൂസ് പുരട്ടുന്നത് അത്ഭുതങ്ങൾ സൃഷ്ടിക്കും. നിങ്ങളുടെ തലയോട്ടി വരണ്ടതാണോ, മുടി വല്ലാതെ കൊഴിയുന്നുണ്ടോ? ഇതിനൊക്കെ പരിഹാരമാണ് കക്കിരിക്ക.
നിങ്ങളുടെ ചർമ്മത്തിന് നൽകുന്ന സുരക്ഷ കക്കിരി നിങ്ങളുടെ മുടിക്കും നൽകും. വിറ്റാമിൻ കെ, വിറ്റാമിൻ സി, മഗ്നീഷ്യം, ഫോസ്ഫറസ്, റൈബോഫ്ലേവിൻ, ബി-6, ഫോളേറ്റ്, പാൻ്റോതെനിക് ആസിഡ്, ഇരുമ്പ്, സിലിക്ക, കാൽസ്യം, സിങ്ക് തുടങ്ങിയ പോഷകങ്ങൾ കക്കിരി ജ്യൂസിൽ ഉണ്ട്. മുടി കാെഴിച്ചിൽ തടയാനും ശക്തവും ആരോഗ്യകരവുമായ മുടി വളർച്ച പ്രോത്സാഹിപ്പിക്കാനും സഹായകമാകുന്ന സിലിക്കണും സൾഫറും ഇതിൽ അടങ്ങിയിട്ടുണ്ട്. കക്കിരി ജ്യൂസിലെ വിറ്റാമിൻ എ, സി, സിലിക്ക എന്നിവ മുടി കൊഴിയുന്നത് കുറയ്ക്കും.

കക്കിരിക്കയിൽ അടങ്ങിയിട്ടുള്ള സൾഫറും പൊട്ടാസ്യവും മുടി കാെഴിച്ചിൽ തടയുകയും മുടി വളർച്ചയെ ഉത്തേജിപ്പിക്കുകയും ചെയ്യുന്നു. കക്കിരി ജ്യൂസ് സിലിക്കൺ, സോഡിയം, കാൽസ്യം, സൾഫർ മുതലായവ നൽകുന്നു. ഇതാെക്കെ മുടിയുടെ വളർച്ചയ്ക്കും മുടിയുടെ ബലത്തിനും ആവശ്യമായ പോഷകങ്ങളാണ്. സിൽക്കിയും തിളങ്ങുന്നതുമായ മുടിയും ലഭിക്കും. ഇതിനായി കക്കിരി ജ്യൂസ് ഉപയോഗിച്ച് പതിവായി മുടി കഴുകിയാൽ മതി.
മുടിയുടെ വളർച്ചയ്ക്ക് എങ്ങനെയാണ് കക്കിരിക്ക ഉപയോഗിക്കേണ്ടത് എന്ന് നോക്കാം:
മുടിക്ക് കക്കിരി ജ്യൂസ് ഉപയോഗിക്കുന്നത് വളരെ എളുപ്പമാണ്.. കൂടുതൽ ഫലപ്രദം ആക്കുന്നതിനായി ഇതിനൊപ്പം ചില ചേരുവകൾ കൂടി ചേർക്കാം. താഴെ പറയുന്ന രീതികൾ പരീക്ഷിച്ച് നോക്കൂ..
1. കക്കിരി ജ്യൂസ്, മുട്ട, ഒലീവ് ഓയിൽ എന്നിവ എടുത്ത് ഒരു കണ്ടീഷണർ ഉണ്ടാക്കുക. ഈ കണ്ടീഷണർ നിങ്ങളുടെ മുടിയിൽ പുരട്ടി നന്നായി മസാജ് ചെയ്യാം. കുറഞ്ഞത് 30 മിനിറ്റെങ്കിലും അങ്ങനെ തന്നെ വെയ്ക്കാം. അടുത്തതായി, ഈ മാസ്ക് നീക്കം ചെയ്യാൻ നിങ്ങളുടെ മുടി നന്നായി കഴുകുക. മുടി വളരാൻ ഇത് ആഴ്ചയിൽ ഒരിക്കൽ പുരട്ടാവുന്നതാണ്.
2. കക്കിരി ജ്യൂസ്, 5 - 6 ടേബിൾ സ്പൂൺ തൈര്, ആപ്പിൾ സിഡൈസർ, വിനെഗർ, ഓലീവ് ഓയിൽ എന്നിവ മിക്സ് ചെയ്യുക. എല്ലാ ചേരുവകളും നന്നായി കലർത്തി കക്കിരി ഹെയർ മാസ്ക്ക് ഉണ്ടാക്കുക. ഈ മിശ്രിതം മുടിയിൽ പുരട്ടുക. വിരലുകൾ കൊണ്ട് തലയോട്ടിയിൽ 5 - 10 മിനിറ്റ് മസാജ് ചെയ്യുക. 20 മിനിറ്റ് കഴിഞ്ഞ് വാഷ് ചെയ്യാം.
3. കക്കിരി ജ്യൂസ്, മുട്ട, ഒലീവ് ഓയിൽ എന്നിവ ചേർത്ത് മിനുസമാർന്ന പേസ്റ്റ് ഉണ്ടാക്കുക. ഈ മിശ്രിതം നിങ്ങളുടെ മുടിയിൽ തുല്യമായി പുരട്ടുക. ഇത് 15 മിനിറ്റ് വെയ്ക്കാം. അതിന് ശേഷം നന്നായി കഴുകുക.












Click it and Unblock the Notifications