Get Updates
Get notified of breaking news, exclusive insights, and must-see stories!

മുടി തഴച്ചുവളരുക മാത്രമല്ല, മുടി കൊഴിച്ചിൽ കുറയുകയും ചെയ്യും; വെളുത്തുള്ളി എണ്ണ ഇങ്ങനെ ഉപയോ​ഗിക്കൂ..

മുടി കൊഴിച്ചിൽ ഒട്ടുമിക്ക ആളുകളും നേരിടുന്ന പ്രശ്നമാണ്. പല എണ്ണകൾ പരീക്ഷിച്ച് നോക്കിയിട്ടും ഹെയർ മാസ്ക്കുകൾ പരീക്ഷിച്ചിട്ടും ഭക്ഷണത്തിൽ ശ്രദ്ധിച്ചിട്ടും മുടി കൊഴിച്ചിലിന് പരാിഹാരം ആവാത്ത വിഷമത്തിലാണ് നിങ്ങളെങ്കിൽ ഇനി പറയാൻ പോകുന്ന എണ്ണ ഒന്ന് പരീക്ഷിച്ചു നോക്കൂ. ഉറപ്പായും മുടി കൊഴിച്ചിലിന് പരിഹാരം ഉണ്ടാവും.

മുടിക്ക് പ്രകൃതിദത്ത പരിഹാരങ്ങൾ അന്വേഷിക്കുമ്പോൾ വെളുത്തുള്ളി നിങ്ങളുടെ മനസ്സിൽ വന്നുകാണില്ല.പലപ്പോഴും സ്വാദിഷ്ടമായ വിഭവങ്ങളിലാണ് വെളുത്തുള്ളി ഉപയോ​ഗിക്കാറുള്ളത്. എന്നാൽ മുടിയുടെ ആരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിനും മുടി തഴച്ചുവളരുന്നതിനും സഹായകമായ ഗുണങ്ങൾ വെളുത്തുള്ളിയിൽ ധാരാളം ഉണ്ട്.

Garlic

മുടിക്ക് വെളുത്തുള്ളി എണ്ണ: താരൻ, ചൊറിച്ചിൽ, തലയോട്ടിയിലെ വീക്കം എന്നിവ ഇല്ലാതാക്കാൻ ഈ വെളുത്തുള്ളി എണ്ണ സഹായിക്കുന്നതാണ്, മുടി വളർച്ചയ്ക്ക് ആരോഗ്യകരമായ അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യുന്നു. മുടിക്ക് വെളുത്തുള്ളി നൽകുന്ന ​ഗുണങ്ങളെക്കുറിച്ച് അറിയാം..

സൾഫർ, സെലിനിയം, ഫോസ്ഫറസ്, വിറ്റാമിനുകൾ സി, ബി 6 തുടങ്ങിയ അവശ്യ പോഷകങ്ങളാൽ ധാരാളം അടങ്ങിയിട്ടു‍ണ്ട്. ഇവയെല്ലാം മുടിയുടെ ആരോഗ്യത്തിന് വളരെ ആവശ്യമാണ്. ഈ പോഷകങ്ങൾ രോമകൂപങ്ങളെ പോഷിപ്പിക്കാനും മുടിയെ ശക്തിപ്പെടുത്താനും മുടി വളർച്ചയെ ഉത്തേജിപ്പിക്കാനും സഹായിക്കുന്നു.

വെളുത്തുള്ളിക്ക് ആന്റി ബാക്ടീരിയിൽ, ആന്റിഫം​ഗൽ ​ഗുണങ്ങളുണ്ട്. ഇത് തലയോട്ടിയിലെ അണുബാധകൾ, താരൻ, മുടി കൊഴിച്ചിലിന് കാരണമായേക്കാവുന്ന മറ്റ് തലയോട്ടിയിലെ അവസ്ഥകളെ ചെറുക്കാൻ സഹായിക്കുന്നു. വെളുത്തുള്ളി നിങ്ങളുടെ മുടിക്ക് ഒരുപാട് ​ഗുണം ചെയ്യുന്നതാണ്.

മുടിയുടെ വളർ‌ച്ച പ്രോത്സാഹിപ്പിക്കുന്നു: വെളുത്തുള്ളിയിൽ അലിസിൻ എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്. ഇത് തലയോട്ടിയിലെ രക്തചംക്രമണം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. ശരിയായ രക്തയോട്ടം രോമകൂപങ്ങൾക്ക് ആവശ്യമായ പോഷകങ്ങളും ഓക്സിജനും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നു. ഇത് മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നു.

മുടിയെ ശക്തിപ്പെടുന്നു: വെളുത്തുള്ളിയിലെ സൾഫർ മുടിയുടെ ഇഴകളെ ശക്തിപ്പെടുത്തുകയും പൊട്ടൽ കുറയ്ക്കുകയും മുടി കൊഴിച്ചിൽ തടയുകയും ചെയ്യുന്ന. ഇത് മുടിയുടെ ഇലാസ്തികതയും പ്രതിരോധശേഷിയും നിലനിർത്താൻ സഹായിക്കുന്നു, ഇത് കേട് പാടുകൾ കുറയ്ക്കുന്നു.

തലയോട്ടിയിലെ അണുബാധകളെ ചെറുക്കുന്നു: ബാക്ടീരിയ അല്ലെങ്കിൽ ഫം​ഗസ് മൂലമുണ്ടാക്കുന്ന തലോയട്ടിയിലെ അണുബാധകളെ ചെറുക്കാൻ വെളുത്തുള്ളിക്ക് ആന്റി മൈക്രോബയൽ ​ഗുണങ്ങളുണ്ട്. താരൻ തലയോട്ടിയിലെ മുഖക്കുരു, ഫം​ഗസ് അണുബാധ തുടങ്ങിയ അവസ്ഥകൾ മുടി കാെഴിച്ചിലിന് കാരണമാകും . എന്നാൽ വെളുത്തുള്ളി ഉഫയോ​ഗിക്കുന്നത് ഈ പ്രശ്നങ്ങൾക്ക് പരിഹാരമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+