ഒരു കഷണം ഇഞ്ചിയുണ്ടോ..? എന്നാലിനി താരനും മുടികൊഴിച്ചിലും ഇനി നിങ്ങള്‍ക്ക് വിഷയമാകില്ല
മുടികൊഴിച്ചില്‍ ഇന്ന് പലരും അഭിമുഖീകരിക്കുന്ന ഒരു വലിയ വെല്ലുവിളിയാണ്. വര്‍ധിച്ച് വരുന്ന മലിനീകരണവും കാലാവസ്ഥാ വ്യതിയാനവും ജീവിതശൈലിയെ മാറ്റവും എല്ലാം മുടി വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. മുടികൊഴിച്ചിലിന് പലവിധത്തിലുള്ള മാര്‍ഗങ്ങള്‍ പയറ്റി തളര്‍ന്നവരാണോ നിങ്ങള്‍? എങ്കിലിതാ വീട്ടിലിരുന്ന് തന്നെ മുടി സംരക്ഷണം സാധ്യമാകുന്ന ചില ലളിത മാര്‍ഗങ്ങള്‍ പരിചയപ്പെടാം.
ഇന്നത്തെ കാലത്ത് ഭൂരിഭാഗം പേരും ദീര്‍ഘകാല പരിഹാരങ്ങള്‍ തേടുന്നതിന് പ്രകൃതിദത്തവും ജൈവവുമായ ഉല്‍പ്പന്നങ്ങളിലേക്ക് തിരിയുകയാണ്. മുടി വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രകൃതിദത്ത പരിഹാരങ്ങളില്‍ ഇഞ്ചിയ്ക്ക് വലിയ റോളുണ്ട് എന്ന് നിങ്ങള്‍ക്കറിയാമോ. പലവിധത്തിലുള്ള ഔഷധഗുണങ്ങള്‍ക്ക് പേര് കേട്ട ഇഞ്ചി തലയോട്ടിയ്ക്കും രോമകൂപങ്ങള്‍ക്കും മികച്ച ആരോഗ്യം പ്രദാനം ചെയ്യുന്നു.

എല്ലാവരുടേയും വീട്ടില്‍ എന്തായാലും ഇഞ്ചി ഉണ്ടായിരിക്കും എന്നത് തീര്‍ച്ചയാണ്. വയറുവേദനയ്ക്കുള്ള ചികിത്സകളിലും ജലദോഷമോ പനിയോ പിടിപെടുന്ന സന്ദര്‍ഭങ്ങളിലും എല്ലാം ഇഞ്ചിയുടെ ഔഷധഗുണത്തെ നമ്മള്‍ പ്രയോജനപ്പെടുത്താറുണ്ട്. ആന്റിഓക്സിഡന്റും ആന്റിസെപ്റ്റിക് ഗുണങ്ങളും ഉള്ളതിനാല്‍ മുഖക്കുരു, ചര്‍മ്മത്തിലെ പൊള്ളല്‍, താരന്‍, പൊട്ടുന്ന മുടി തുടങ്ങിയ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും ഇഞ്ചി ഉപയോഗിക്കുന്നു.
ലോട്ടസ് ഹെര്‍ബല്‍സ് ടെക്‌നിക്കല്‍ ആന്‍ഡ് ബിസിനസ് ഡെവലപ്‌മെന്റ് വിപി ഡോ. ഇപ്‌സിത ചാറ്റര്‍ജി മുടി സംരക്ഷണത്തിന് എങ്ങനെ ഇഞ്ചി പ്രയോജനപ്രദമാകുന്നു എന്ന് ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ പ്രതികരണത്തില്‍ വ്യക്തമാക്കുന്നുണ്ട്. ലോകമെമ്പാടുമുള്ള ആളുകള്‍ അഭിമുഖീകരിക്കുന്ന ഒരു സാധാരണ പ്രശ്‌നമാണ് വരണ്ട ശിരോചര്‍മ്മം. ഇതാണ് സാധാരണയായി താരനായി മാറുന്നത്. ഇഞ്ചിയിലെ ആന്റിസെപ്റ്റിക് ഗുണങ്ങള്‍ തലയോട്ടിയിലെ അണുബാധയും താരനും ഫലപ്രദമായി കുറയ്ക്കാന്‍ സഹായിക്കുന്നു.
ഷാംപൂ ഉപയോഗിക്കുമ്പോള്‍ പച്ച ഇഞ്ചി ചേര്‍ത്ത് തലയോട്ടിയില്‍ മസാജ് ചെയ്യുന്നത് താരന്‍ അകറ്റാന്‍ സഹായിക്കും. ഇതിലെ ആന്റി-ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങള്‍ തലയോട്ടിയിലെ ചൊറിച്ചില്‍ കുറയ്ക്കാന്‍ സഹായിക്കും. തലയോട്ടിയില്‍ ഇഞ്ചി പുരട്ടുന്നത് ആ ഭാഗത്തേക്കുള്ള രക്തചംക്രമണം മെച്ചപ്പെടുത്തും. ഒപ്പം ഓരോരോ രോമകൂപങ്ങളെ ഉത്തേജിപ്പിക്കുകയും ചെയ്യും. ഇഞ്ചിയില്‍ ധാരാളം വിറ്റാമിനുകളും ധാതുക്കളും ഫാറ്റി ആസിഡുകളും അടങ്ങിയിട്ടുണ്ട്.
ഇത് മുടിയുടെ ഗുണമേന്മ മെച്ചപ്പെടുത്തുന്നതിനും നീളമുള്ളതും ശക്തവുമായ മുടിയെ പ്രോത്സാഹിപ്പിക്കുന്നതിനും സഹായിക്കുന്നു. ഇഞ്ചി മുടിയുടെ മൊത്തത്തിലുള്ള ഗുണമേന്മ മെച്ചപ്പെടുത്തുന്നതിനാല്‍, മുടിയുടെ അറ്റം പിളരാനുള്ള സാധ്യത കുറയ്ക്കുകയും ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള കേടുപാടുകളില്‍ നിന്ന് മുടി സംരക്ഷിക്കുകയും ചെയ്യുന്നു. ഇഞ്ചിയില്‍ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകള്‍ മുടിക്ക് പോഷണം നല്‍കുന്നു.












Click it and Unblock the Notifications