ഹെയര്‍ എക്സ്റ്റഷന്‍ മുടികൊഴിച്ചിലിന് കാരണമാകുമോ..? ഇക്കാര്യം ശ്രദ്ധിച്ചില്ലെങ്കില്‍ ഉള്ള മുടിയും പോയിക്കിട്ടും
തല നിറയെ മുടി വേണം എന്ന് ആഗ്രഹിക്കുന്നവരാണ് എല്ലാവരും. അതിനാല്‍ തന്നെ മുടികൊഴിച്ചില്‍ അവസാനിപ്പിക്കാനായി പല മാര്‍ഗങ്ങളും ഇന്റര്‍നെറ്റില്‍ തിരയുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ പലപ്പോഴും ഇന്റര്‍നെറ്റിലെ പോംവഴികള്‍ മുടികൊഴിച്ചില്‍ തടയില്ല എന്ന് മാത്രമല്ല ഉള്ള മുടി പോലും നഷ്ടപ്പെടുന്നതിലേക്ക് എത്തും. ഈ സാഹചര്യത്തില്‍ പലരും ഹെയര്‍ എക്സ്റ്റന്‍ഷന്‍ എന്ന മാര്‍ഗത്തിലേക്ക് തിരിയും.
ഹെയര്‍ എക്സ്റ്റന്‍ഷന്‍ പലരും പെട്ടെന്ന് തിരഞ്ഞെടുക്കാന്‍ കാരണം പാര്‍ശ്വഫലങ്ങളില്ല എന്ന തെറ്റായ ധാരണയിലാണ്. എന്നാല്‍ ഏതൊരു കാര്യത്തേയും എന്ന പോലെ ശ്രദ്ധാപൂര്‍വം ചെയ്തില്ലെങ്കില്‍ വിപരീത ഫലം തരുന്നവ തന്നെയാണ് ഹെയര്‍ എകസ്റ്റന്‍ഷനുകള്‍ എന്നതില്‍ യാതൊരു സംശയവുമില്ല. അവ എന്തൊക്കെയാണ് എന്ന് നമുക്കൊന്ന് പരിശോധിക്കാം.

ഹെയര്‍ എക്സ്റ്റന്‍ഷനുകള്‍ എന്നത് ഒരു വ്യക്തിയുടെ നിലവിലുള്ള മുടിയുടെ നീളമോ വോളിയമോ സ്റ്റൈലോ വര്‍ധിപ്പിക്കുന്നതിനായി ചേര്‍ക്കുന്ന കൃത്രിമമോ പ്രകൃതിദത്തമോ ആയ മുടിയിഴകളാണ്. പലതരത്തിലുള്ള ഹെയര്‍ എക്സ്റ്റന്‍ഷന്‍ മാര്‍ഗങ്ങള്‍ ഇന്ന് ലഭ്യമാണ്. ക്ലിപ്പ്-ഇന്‍ മുതല്‍ ടേപ്പ്-ഇന്‍, തയ്യല്‍, ബോണ്ടഡ് എക്സ്റ്റന്‍ഷനുകള്‍ വരെ നിങ്ങള്‍ക്ക് തിരഞ്ഞെടുക്കാം.
ഇന്റര്‍നാഷണല്‍ ജേണല്‍ ഓഫ് വിമന്‍സ് ഡെര്‍മറ്റോളജി പ്രസിദ്ധീകരിച്ച 2016 ലെ ഒരു പഠനത്തില്‍ പ്രകൃതിദത്ത മുടിയില്‍ ഹെയര്‍ എക്സ്റ്റന്‍ഷന്‍ ഉപയോഗിക്കുന്നത് മുടി കൊഴിച്ചിലിന് കാരണമാകുമെന്ന് കണ്ടെത്തിയിരുന്നു. മുടി നീട്ടുന്നത് നേരിട്ട് മുടി കൊഴിച്ചിലിന് കാരണമാകില്ല. എന്നാലും അനുചിതമായ ഇന്‍സ്റ്റാളേഷന്‍, മോശം പരിപാലനം എന്നിവ മുടി പൊട്ടുന്നതിനോ കേടുപാടുകളിലേക്കോ നയിച്ചേക്കാം.
അതിനാല്‍ ഈ അപകടസാധ്യത കുറയ്ക്കുന്നതിന് ശരിയായ പ്രയോഗവും പരിചരണവും ഉറപ്പാക്കേണ്ടത് പ്രധാനമാണ്. ഹെയര്‍ എക്സ്റ്റന്‍ഷനുകള്‍ ശരിയായ രീതിയില്‍ ഉപയോഗിക്കാതിരിക്കുമ്പോഴും വളരെ ഭാരമുള്ളതായിരിക്കുമ്പോഴും അവ നിങ്ങളുടെ സ്വാഭാവിക മുടിയെ ആയാസപ്പെടുത്തുകയും മുടി പൊട്ടാന്‍ ഇടയാക്കുകയും ചെയ്യും. ഹെയര്‍ എക്സ്റ്റന്‍ഷന്‍ വളരെ ഇറുകിയ തരത്തില്‍ ഘടിപ്പിക്കുന്നത് തലയോട്ടിയില്‍ അസ്വസ്ഥത ഉണ്ടാക്കിയേക്കാം.
ഹെയര്‍ എക്സ്റ്റന്‍ഷന്റെ നിരന്തരമായ ഉപയോഗം മൂലമുണ്ടാകുന്ന പിരിമുറുക്കം രോമകൂപങ്ങളെ വലിച്ചെടുക്കും. ഇത് ആത്യന്തികമായി മുടി കൊഴിച്ചിലിലേക്ക് നയിക്കും. നല്ല ആരോഗ്യത്തിന് എപ്പോഴും ശുചിത്വം പ്രധാനമാണ്. ഹെയര്‍ എക്സ്റ്റന്‍ഷനുകള്‍ വെക്കുമ്പോള്‍ അവയുടെ വൃത്തിയെ കുറിച്ചും ശ്രദ്ധിക്കണം. അല്ലാത്തപക്ഷം ഇത് തലയോട്ടിയിലെ അണുബാധയ്ക്ക് കാരണമാകും.
ചിലര്‍ക്ക് കൃത്രിമ ഹെയര്‍ എക്സ്റ്റന്‍ഷിലെ രാസവസ്തുക്കള്‍ അലര്‍ജിയുണ്ടാക്കും. ഇതിലെ പശയാണ് ഇതിന് കാരണമാകുന്നത്. ഇത് നിങ്ങളുടെ മുടിയുടെ ആരോഗ്യത്തോടൊപ്പം മൊത്തത്തിലുള്ള ആരോഗ്യത്തേയും ദോഷകരമായി ബാധിച്ചേക്കാം.












Click it and Unblock the Notifications