മുടികൊഴിച്ചില്‍ ഇനി നിങ്ങളെ അലട്ടില്ല.. പെട്ടെന്ന് മാറ്റിയെടുക്കാം; കറുവപ്പട്ട ഇങ്ങനെ കഴിക്കൂ
അമിതമായ മുടികൊഴിച്ചില്‍ നിങ്ങളെ ബുദ്ധിമുട്ടിക്കുന്നുണ്ടോ? വിപണിയില്‍ ലഭിക്കുന്ന എല്ലാ ഹെയര്‍ കെയര്‍ ഉല്‍പ്പന്നങ്ങളും പരീക്ഷിച്ച് മടുത്തവരാണോ നിങ്ങള്‍? എങ്കിലിതാ വീട്ടില്‍ തന്നെ ലഭിക്കുന്ന ഒരു ചേരുവ കൊണ്ട് മുടി കൊഴിച്ചില്‍ എങ്ങനെ മാറ്റാം എന്ന് നോക്കാം. നമ്മളുടെ എല്ലാം വീട്ടിലെ സാധാരണ അടുക്കള ചേരുവയായ കറുവപ്പട്ടയാണ് നിങ്ങളുടെ മുടിയിഴകളില്‍ അത്ഭുതം പ്രവര്‍ത്തിക്കാന്‍ പോകുന്നത്.
നിങ്ങളുടെ ഭക്ഷണക്രമം മുടിയുടെ ആരോഗ്യത്തെ സ്വാധീനിക്കും എന്ന് അറിയാമല്ലോ. കറുവപ്പട്ട നിങ്ങളുടെ ഭക്ഷണത്തില്‍ ചേര്‍ക്കുന്നത് വഴി മുടികൊഴിച്ചില്‍ നിര്‍ത്താനും ആരോഗ്യകരമായ മുടി സ്വന്തമാക്കാനും സാധിക്കും. ഏതൊക്കെ വിധത്തിലാണ് കറുവപ്പട്ട നിങ്ങളുടെ ഭക്ഷണത്തില്‍ ചേര്‍ക്കേണ്ടത് എന്നതിനെ കുറിച്ചാണ് ഇനി പറയാന്‍ പോകുന്നത്.

കറുവപ്പട്ടയുടെ വിവിധ പാചക ഉപയോഗങ്ങള്‍ ഉണ്ടെങ്കിലും, നിങ്ങളുടെ ആരോഗ്യകരമായ ഭക്ഷണക്രമത്തില്‍ ഇത് ഉള്‍പ്പെടുത്താനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗം ഡിറ്റോക്‌സ് ടീയുടെ രൂപമാണ്. കറുവപ്പട്ട ചായ ഉണ്ടാക്കാന്‍ എളുപ്പമാണ്, അതിന്റെ ഗുണങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്താന്‍ നിങ്ങളെ സഹായിക്കും. മുടി വളര്‍ച്ചയ്ക്ക് കറുവാപ്പട്ട ടീ എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം.
നിങ്ങള്‍ക്ക് രണ്ട് എളുപ്പവഴികളില്‍ ഈ പാനീയം തയ്യാറാക്കാം. ഒന്നില്‍ കറുവപ്പട്ടയും മറ്റൊന്നില്‍ കറുവപ്പട്ട പൊടിയും ഉള്‍പ്പെടുന്നു. കറുവാപ്പട്ട ഉപയോഗിച്ച് കറുവാപ്പട്ട ചായ ഉണ്ടാക്കാനായി ആദ്യം നിങ്ങള്‍ ചെയ്യേണ്ടത് അര ഇഞ്ച് കറുവപ്പട്ട ഒരു രാത്രി മുഴുവന്‍ വെള്ളത്തിലിട്ട് പിറ്റേന്ന് രാവിലെ തിളപ്പിക്കുക. ഇത് അരിച്ചെടുത്ത് നിങ്ങള്‍ക്ക് വേണമെങ്കില്‍ കുറച്ച് തേനും നാരങ്ങയും ചേര്‍ത്ത് കുടിക്കാം.
കറുവപ്പട്ട പൊടി ഉപയോഗിച്ച് കറുവപ്പട്ട ചായ ഉണ്ടാക്കാനായി ഒരു ചീനച്ചട്ടിയില്‍ ഒരു ഗ്ലാസ് വെള്ളം എടുത്ത് അതില്‍ അര ടീസ്പൂണ്‍ കറുവപ്പട്ട പൊടി ചേര്‍ക്കുക. ചെറുതും ഇടത്തരവുമായ തീയില്‍, വെള്ളത്തിന്റെ നിറം മാറുന്നത് വരെ ഏകദേശം 10-15 മിനിറ്റ് തിളപ്പിക്കുക. തീ ഓഫ് ചെയ്ത് വെള്ളം അരിച്ചെടുത്ത് കുടിക്കുക. രുചിക്ക് കുറച്ച് തേനും നാരങ്ങയും ചേര്‍ക്കാം. എന്നാല്‍ ഒരു വ്യക്തി ഒരു ദിവസം എത്ര കറുവപ്പട്ട ചായ കുടിക്കണം എന്നത് സംബന്ധിച്ച് കണക്കുണ്ട്.
ഒരു ദിവസം ഒരു കപ്പില്‍ കൂടുതല്‍ കറുവപ്പട്ട ചായ കുടിക്കരുതെന്നാണ് വിദഗ്ധര്‍ ശുപാര്‍ശ ചെയ്യുന്നത്. എന്നിരുന്നാലും, ഓരോ വ്യക്തിക്കും അവരുടെ ആരോഗ്യം അനുസരിച്ച് ഇത് വ്യത്യാസപ്പെടുന്നു. അതിനാല്‍ ഇത് പരീക്ഷിക്കുന്നതിന് മുമ്പ് ഒരു ആരോഗ്യ വിദഗ്ധനെ സമീപിക്കുന്നത് എല്ലായ്‌പ്പോഴും നല്ലതാണ്. അതിനൊടൊപ്പം മിതത്വമാണ് പ്രധാനം എന്ന മന്ത്രം ഓര്‍ക്കുകയും വേണം.












Click it and Unblock the Notifications