Get Updates
Get notified of breaking news, exclusive insights, and must-see stories!

പനങ്കുല പോലെ മുട്ടോളം മുടി; നെയ്യ് ഇങ്ങനെയൊന്ന് ഉപയോ​ഗിച്ച് നോക്കൂ, ശ്രദ്ധിക്കേണ്ടത് ഇക്കാര്യങ്ങൾ മാത്രം

വിറ്റാമിനുകൾ, ധാതുക്കൾ, ഗുണം ചെയ്യുന്ന കൊഴുപ്പുകൾ എന്നിവ നെയ്യിലുണ്ട്.‌മുടിയെ ശക്തിപ്പെടുത്തുന്നതിനും ഈർപ്പമുള്ളതാക്കുന്നതിനും പുനരുജ്ജീവിപ്പിക്കുന്നതിനും മുടി വളർച്ചയ്ക്കും മുടി കൊഴിച്ചിൽ കുറയ്ക്കുന്നതിനും മുടിയുടെ മൊത്തത്തിലുള്ള അവസ്ഥ മെച്ചപ്പെടുത്തുന്നതിനും ഉള്ള കഴിവും ഉണ്ട്.

ചൊറിച്ചിൽ, താരൻ തുടങ്ങിയ തലയോട്ടിയിലെ പ്രശ്‌നങ്ങൾക്ക് പിന്നിലെ കാരണമായ ഫ്രീ റാഡിക്കലുകളെയും സൂക്ഷ്മജീവി ഭീഷണികളെയും ചെറുക്കാനുള്ള കഴിവാണ് നെയ്യിൻ്റെ ശ്രദ്ധേയമായ ഗുണങ്ങളിലൊന്ന്. ഇതിൻ്റെ ആൻ്റി ഫംഗൽ, ആൻറി ബാക്ടീരിയൽ ഗുണങ്ങൾ തലയോട്ടി വൃത്തിയും ആരോഗ്യവും നിലനിർത്തുന്നു. മാത്രമല്ല, നെയ്യ് തലയോട്ടിയിൽ ജലാംശം നൽകുകയും വരൾച്ചയും പൊട്ടലും തടയുകയും അതുവഴി മുടിയുടെ മിനുസവും തിളക്കവും വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

ghee

ഹെയർ മാസ്ക്;

ഹെയർ മാസ്ക് ഉപയോ​ഗിച്ച് ആരംഭിക്കാം. ഉരുക്കിയ നെയ്യ് മുടിയിലും തലയോട്ടിയിലും പുരട്ടി 30 മിനിറ്റ് മുതൽ ഒരു മണിക്കൂർ വരെ വെയ്ക്കാം. നെയ്യ് നിങ്ങളുടെ തലമുടിക്കും തലയോട്ടിയ്ക്കും ഈർപ്പം നൽകുകയും ചെയ്യും.

നെയ്യ് എണ്ണ പോലെ ഉപയോ​ഗിക്കാം: നെയ്യ് ഉപയോ​ഗിച്ചുള്ള മറ്റൊരു വഴിയാണ് നെയ്യ് ചൂടാക്കി ഉപയോ​ഗിക്കുക എന്നത്. ചൂടാക്കിയതിന് ശേഷം എണ്ണ പോലെ മുടിയിലും തലയോട്ടിയിലും പുരട്ടാം. നിങ്ങളുടെ തലയോട്ടിയിൽ കുറച്ച് മിനിറ്റ് വിരൽത്തുമ്പ് കൊണ്ട് മൃദുവായി മസാജ് ചെയ്യുക
ചൂടുള്ള തൂവാല കൊണ്ട് മുടി പൊതിയാം. ഇത് നെയ്യ് നിങ്ങളുടെ രോമകൂപങ്ങളിൽ ആഴത്തിൽ എത്താൻ സഹായിക്കും. മുടിയിഴയെ ശക്തമാക്കും ആരോ​ഗ്യകരമായ മുടി വളർച്ച നൽകും. സാധാരണ എണ്ണയ്ക്ക് പകരം ഉപയോ​ഗിക്കാം.

നെയ്യ് കൊണ്ട് മസാജ്: നെയ്യ് ചൂടാക്കി നല്ല മസാജ് നൽകിക്കൊണ്ട് തലയോട്ടിയിൽ നന്നായി തേച്ചുകാെടുക്കാം. നെയ്യ് ഇങ്ങനെ ചൂടാക്കി തേച്ച് കൊടുക്കുമ്പോൾ തലയോട്ടിക്ക് പോഷക സമൃദ്ധമായ ഉത്തേജനം നൽകുകയും മുടി വളരാൻ സഹായിക്കുകയും രക്തയോട്ടം മെച്ചപ്പെടുത്തുകയും ചെയ്യും.

ഇതൊന്നും ചെയ്യാൻ സമയമില്ലേ, പ്രശ്നമില്ല, കുറച്ച് നെയ്യെടുത്ത് കൈപ്പത്തികൾക്കിടയിൽ പുരട്ടി മുടിയുടെ അറ്റത്ത് തേച്ച് കൊടുക്കാം.
ഇത് ജലാംശം നിലനിർത്താനും കേടുപാടുികളിൽ നിന്ന് സംരക്ഷിക്കാനും സഹായിക്കുന്നു. നെയ്യ് അമിതമായി ഉപയോ​ഗിക്കുന്നത് ​ഗുണം ചെയ്യില്ല.
നിങ്ങളുടെ മുടി എണ്ണമയമുള്ളതാണെങ്കിൽ അമിതമായി നെയ്യ് ഉപയോ​ഗിക്കുന്നത് ​ഗുണം ചെയ്യില്ല. അമിതമായി ഉപയോ​ഗിച്ചാൽ വളരെ രൂക്ഷമായി ​ഗന്ധം ഉണ്ടാവും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+