Get Updates
Get notified of breaking news, exclusive insights, and must-see stories!

മുടി കട്ടിയോടെ വളരും, നല്ല തിളക്കവും ലഭിക്കും; വെണ്ടയ്ക്ക ജെൽ‌ മതി; വീട്ടിൽ തന്നെ തയ്യാറാക്കാം

മുടി കൊഴിച്ചിൽ ഭൂരിഭാ​ഗവും അനുഭവിക്കുന്ന പ്രശ്നമാണ്. മുടി കഴുകുമ്പോഴും ചീകുമ്പോഴുമൊക്കെ മുടി ധാരാളാമായി കൊഴിഞ്ഞ് പോകുന്ന അവസ്ഥ അത്ര സുഖകരം അല്ല. മുടി കൊഴിച്ചിലിന് പല കാരണങ്ങളും ഉണ്ടാവും. മുടി കൊഴിച്ചിൽ നിയന്ത്രിക്കാൻ നിങ്ങൾ പല വഴികളും പരീക്ഷിച്ച് നോക്കിയിട്ടുമുണ്ടാകും.

പക്ഷേ ഇനി പറയാൻ പോകുന്ന ടിപ്പ് ഒരുപക്ഷേ ആദ്യമായിട്ടാവാം നിങ്ങൾ കേൾക്കുന്നത് തന്നെ. അതെ, വെണ്ടയ്ക്ക കൊണ്ട് മുടി കൊഴിച്ചിൽ‌ കുറയ്ക്കാൻ കഴിയുമെന്ന് നിങ്ങൾ എപ്പോഴെങ്കിലും വിചാരിച്ചിട്ടുണ്ടോ?

hair

വെണ്ടയ്ക്ക പലർക്കും ഇഷ്ടപ്പെട്ട ഒരു പച്ചക്കറിയാണ്. വെണ്ടയ്ക്കയിലെ ജെൽ‌ മുടിക്ക് ആരോ​ഗ്യകരമാണെന്നാണ് കരുതപ്പെടുന്നത്. ഇത് ഉപയോ​ഗിക്കുന്നത് നിങ്ങളുടെ മുടിക്ക് ഗുണം ചെയ്യും. മികച്ച ഫലം ലഭിക്കുന്നതിന് നിങ്ങൾക്ക് ഈ ജെൽ ഷാംപൂ ആയി ഉപയോഗിക്കാം. ഇനി എങ്ങനെയാണ് ഈ ജെൽ തയ്യാറാക്കുന്നതെന്ന് നോക്കാം..

ജെൽ ഉണ്ടാക്കാൻ, കുറച്ച് വെണ്ടയ്ക്ക ചെറിയ കഷ്ണങ്ങളാക്കി മുറിച്ച് ഏകദേശം 2 കപ്പ് വെള്ളം ഒഴിച്ച് ഒരു പാത്രത്തിൽ വെയ്ക്കാം. ഇത് തിളപ്പിക്കുക, എന്നിട്ട് തീ കുറയ്ക്കുക, നന്നായി വേവിക്കുക. വെണ്ടക്കയിൽ ഒരു ജെൽ രൂപപ്പെടാൻ തുടങ്ങുന്നത് നിങ്ങൾക്ക് കാണാം.

ജെൽ രൂപപ്പെടുമ്പോൾ, തീ ഓഫ് ചെയ്ത് മിശ്രിതം പൂർണ്ണമായും തണുക്കാൻ അനുവദിക്കുക. തണുത്തു കഴിഞ്ഞാൽ അരിച്ചെടുത്ത് എയർടൈറ്റ് കണ്ടെയ്നറിൽ ജെൽ സൂക്ഷിക്കുക. ഇനി ഈ ജെല്ല് നിങ്ങൾക്ക് മുടിയിൽ തേക്കാം...

ജെൽ നിങ്ങളുടെ മുടിക്ക് എങ്ങനെ ഗുണം ചെയ്യുമെന്ന് നോക്കാം..

ഇത് തലയോട്ടിയുടെ ആരോഗ്യം നിലനിർത്താൻ സഹായിക്കുന്നു: താരൻ മൂലം ഉണ്ടാകുന്ന വരൾച്ചയ്ക്കും ചൊറിഞ്ഞുപൊന്തലിനും എതിരെ പോരാടാൻ സഹായിക്കുന്ന വിറ്റാമിനുകളും ആന്റിഓക്‌സിഡന്റുകളും പച്ചക്കറിയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. കൂടാതെ ഇതിലെ സിങ്കിന്റെ സാന്നിധ്യം മുടികൊഴിച്ചിൽ തടയാൻ സഹായിക്കുന്നതാണ്.

മുടിയെ ഈർപ്പമുള്ളതാക്കാനും മോയ്സ്ചറൈസ് ചെയ്യാനും സഹായിക്കും:

വെണ്ടയ്ക്കയിൽ പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്, ഇത് മുടിയുടെ ആരോഗ്യം നിലനിർത്താൻ സഹായിക്കുന്നു. കൂടാതെ, വെണ്ടക്കയിൽ പ്രധാനമായും 90% വെള്ളം അടങ്ങിയിരിക്കുന്നു, ഇത് മുടിയുടെയും തലയോട്ടിയുടെയും ഈർപ്പം നൽകാൻ സഹായിക്കുന്നതാണ്.

ആന്റിഓക്‌സിഡന്റുകളാൽ സമ്പുഷ്ടമാണ്:

വെണ്ടയ്ക്കയിൽ പോളിഫെനോൾ പോലുള്ള ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്, ഇത് മുടിയെയും തലയോട്ടിയെയും ഫ്രീ റാഡിക്കലുകളിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കുന്നതാണ്.

നിങ്ങളുടെ മുടിക്ക് തിളക്കം നൽകാൻ സഹായിക്കുന്നു:

വെണ്ടയ്ക്ക മുടിക്കും തലയോട്ടിക്കും ജലാംശം നൽകുന്നു, ഇത് മുടി വരണ്ട് പോകുന്നത് ഇല്ലാതാക്കാൻ സഹായിക്കുന്നു. മുടി ആരോഗ്യകരവും പൊട്ടാത്തതുമാകുമ്പോൾ, അത് നിങ്ങളുടെ മുടിയുടെ തിളക്കം മെച്ചപ്പെടുത്തുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+