Get Updates
Get notified of breaking news, exclusive insights, and must-see stories!

ആരോഗ്യമുള്ള മുടി മുട്ടറ്റം വളരും, അതും നല്ല കട്ടിയില്‍; ഒന്നും തേക്കണ്ട.. ഈ അഞ്ച് ഭക്ഷണം കഴിച്ചാല്‍ മതി

കരുത്തുറ്റതും തിളങ്ങുന്നതുമായ മുടി നമ്മള്‍ എല്ലാവരും ആഗ്രഹിക്കുന്ന ഒന്നാണ്. ഇതിനായി നമ്മളില്‍ പലരും വിലകൂടിയ മുടി സംരക്ഷണ ഉല്‍പ്പന്നങ്ങള്‍ പരീക്ഷിക്കാറുണ്ട്. തീര്‍ച്ചയായും, അവ മുടിയുടെ വളര്‍ച്ചയ്ക്ക് സഹായകരമായേക്കാം. എന്നാല്‍ ഇവയെല്ലാം എപ്പോഴും നമുക്ക് ഉപയോഗിക്കാന്‍ സാധിച്ചെന്ന് വരില്ല. മാത്രമല്ല പലര്‍ക്കും പലവിധത്തിലായിരിക്കാം ഇതിന്റെ ഫലങ്ങള്‍ പ്രതിഫലിക്കുക.

മുടിയുടെ ആരോഗ്യത്തെ കുറിച്ച് പറയുമ്പോള്‍ പലരും ഉള്ളില്‍ നിന്ന് പോഷിപ്പിക്കുന്നതിനെ കുറിച്ച് സംസാരിക്കാറില്ല. നിങ്ങള്‍ക്ക് വരണ്ടതോ മുഷിഞ്ഞതോ നരച്ചതോ ആയ മുടിയാണ് ഉള്ളത് എങ്കില്‍ അതിന്റെ വേരുകളില്‍ നിന്ന് പ്രശ്‌നം പരിഹരിക്കേണ്ടത് പ്രധാനമാണ്. നമ്മള്‍ പിന്തുടരുന്ന ഭക്ഷണരീതിയാണ് ശ്രദ്ധിക്കേണ്ടത്. നമ്മുടെ മുടിയുടെ ബാഹ്യ പോഷണത്തില്‍ നാം പലപ്പോഴും ശ്രദ്ധിക്കാറുണ്ട്.

hair care

എന്നാല്‍ മുടിസംരക്ഷണത്തില്‍ നമ്മള്‍ കഴിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതും ഒരുപോലെ പ്രധാനമാണ്. ആരോഗ്യകരമായ ഭക്ഷണ ചാര്‍ട്ട് ഉപയോഗിക്കണം എന്ന് പറയുന്നത് ഇതിനാലാണ്. നമ്മുടെ മുടിയുടെ ആരോഗ്യത്തെ ബാധിക്കുന്ന നിരവധി ഘടകങ്ങളുണ്ട്. ജനിതകശാസ്ത്രം, ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ, തൈറോയ്ഡ് പ്രശ്‌നങ്ങള്‍, സമ്മര്‍ദ്ദം, മറ്റ് രോഗങ്ങള്‍ എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു.

ഈ ഘടകങ്ങളൊന്നും നമുക്ക് നിയന്ത്രിക്കാന്‍ കഴിയുന്നതായിരിക്കില്ല. എന്നാല്‍ നമ്മുടെ ഭക്ഷണക്രമത്തില്‍ നമുക്ക് നിയന്ത്രണമുണ്ടായിരിക്കും. നമ്മുടെ മുടിയുടെ ആരോഗ്യം നിലനിര്‍ത്തുന്നതില്‍ നാം ദിവസവും കഴിക്കുന്ന ഭക്ഷണത്തിന്റെ തരം നിര്‍ണായക പങ്ക് വഹിക്കുന്നു. മുടി സംരക്ഷണത്തിന് ഉപയോഗിക്കേണ്ട അഞ്ച് സൂപ്പര്‍ഫുഡുകള്‍ ഏതൊക്കെയാണ് എന്ന് നോക്കാം.

മുടിയുടെ ആരോഗ്യത്തിന് ഏറ്റവും ആവശ്യമായ പോഷകമായ പ്രോട്ടീന്റെ മികച്ച ഉറവിടമാണ് മുട്ട. നമ്മുടെ മുടിയുടെ ഭൂരിഭാഗവും കെരാറ്റിന്‍ എന്ന പ്രോട്ടീന്‍ അടങ്ങിയതാണ്. മുട്ട കൊണ്ട് സമ്പുഷ്ടമായ ഭക്ഷണക്രമം നിങ്ങളുടെ തലയോട്ടിയില്‍ നിന്ന് പൂര്‍ണ്ണമായി പോഷിപ്പിക്കപ്പെടുകയും കേടുപാടുകള്‍ സംഭവിക്കുന്നത് തടയുകയും ചെയ്യുന്നു. ഇത് മുടിക്ക് ആരോഗ്യകരവും തിളക്കമുള്ളതുമായ രൂപം നല്‍കുന്നു.

പണ്ട് മുതലേ നമ്മുടെ മുടി സംരക്ഷണ ശീലങ്ങളുടെ ഭാഗമാണ് നെല്ലിക്ക. നെല്ലിക്ക വിറ്റാമിന്‍ സി കൊണ്ട് സമ്പുഷ്ടമാണ്. കൂടാതെ കൊളാജന്‍ പ്രോട്ടീന്റെ ഉത്പാദനത്തിനും സഹായിക്കുന്നു. ഇത് മുടി വളര്‍ച്ചയെ ഉത്തേജിപ്പിക്കുകയും നിങ്ങളുടെ മുടിക്ക് തിളക്കം നല്‍കുകയും ചെയ്യുന്നു. ഇലക്കറികള്‍ നമ്മുടെ മുടിക്കും ഗുണം ചെയ്യും. പച്ച ഇലക്കറികള്‍ വിറ്റാമിനുകള്‍ എ, സി, ഫോളേറ്റ് തുടങ്ങിയ അവശ്യ പോഷകങ്ങളാല്‍ നിറഞ്ഞിരിക്കുന്നു.

അവ ഇരുമ്പിന്റെ മികച്ച ഉറവിടം കൂടിയാണ്. ഇത് നമ്മുടെ രോമകൂപങ്ങളെ ശക്തവും തിളക്കമുള്ളതുമാക്കി നിലനിര്‍ത്താനുള്ള ഒരു സുപ്രധാന ധാതുവാണ്. ഇരുമ്പിന്റെ കുറവുള്ളവരില്‍ മുടി കൊഴിച്ചില്‍ കൂടുതലായിരിക്കും. ഇത് തടയാന്‍ ഭക്ഷണത്തില്‍ ഇലക്കറികള്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുക. മുടിക്ക് തിളക്കം നിലനിര്‍ത്താന്‍ ആരോഗ്യകരമായ കൊഴുപ്പും ആവശ്യമാണ്. പരിപ്പുകളും വിവിധയിനം വിത്തുകളും ഇത് സംഭാവന ചെയ്യുന്നു.

അവയില്‍ ഒമേഗ -3 ഫാറ്റി ആസിഡുകള്‍ അടങ്ങിയിട്ടുണ്ട്. മറ്റ് പോഷകങ്ങളും ധാരാളം അടങ്ങിയിട്ടുണ്ട്. നിങ്ങളുടെ ഭക്ഷണത്തില്‍ ഇവ ഉള്‍പ്പെടുത്തുന്നത് മുടി വളര്‍ച്ചയെ ഉത്തേജിപ്പിക്കുകയും മുടി കൊഴിച്ചില്‍ തടയുകയും ചെയ്യും. ബദാം, വാല്‍നട്ട്, കശുവണ്ടി, ഫ്‌ളാക്‌സ് സീഡുകള്‍, ചിയ സീഡുകള്‍, മത്തങ്ങ വിത്തുകള്‍ എന്നിവയെല്ലാം മുടിക്ക് ആരോഗ്യകരമായിരിക്കും.

മുടിക്ക് ആരോഗ്യകരമായ ഒരു ഭക്ഷണ ചാര്‍ട്ട് ആസൂത്രണം ചെയ്യുമ്പോള്‍ അതില്‍ ധാന്യങ്ങള്‍ ഉള്‍പ്പെടുത്താന്‍ മറക്കരുത്. ധാന്യങ്ങളില്‍ അമിനോ ആസിഡുകള്‍ (പ്രോട്ടീന്‍) ഉല്‍പ്പാദിപ്പിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്ന ബയോട്ടിന്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് മുടിയുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുകയും ആരോഗ്യകരമായ രൂപം ഉറപ്പാക്കുകയും ചെയ്യുന്നു. ബയോട്ടിന്‍ മാത്രമല്ല, ഇരുമ്പ്, സിങ്ക്, വിറ്റാമിന്‍ ബി തുടങ്ങിയ മറ്റ് ധാതുക്കളും പോഷകങ്ങളും അവയില്‍ അടങ്ങിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+