Get Updates
Get notified of breaking news, exclusive insights, and must-see stories!

മുടി വളരാനും താരൻ മാറാനും ഏലയ്ക്ക മതി; നാരങ്ങാനീരിനും തൈരിനുമൊപ്പം ഇങ്ങനെയൊന്ന് ഉപയോ​ഗിച്ച് നോക്കൂ

ഏലയ്ക്കയുടെ ആരോ​ഗ്യ ​ഗുണങ്ങൾ നമുക്ക് അറിയാവുന്നതാണ്. ചായയിൽ ഏലയ്ക്ക ഇട്ട് കുടിക്കുന്നവരുണ്ട്, ഏലയ്ക്ക വെള്ളം വെച്ച് കുടിക്കുന്നവരുണ്ട്. എന്നാൽ ഏലയ്ക്ക നിങ്ങളുടെ മുടി വളർച്ചയെ സഹായിക്കുെമന്ന് അറിയാമോ. നീളമുള്ളതും മിനുസമാർന്നതും തിളക്കമുള്ളതുമായ മുടി ആ​ഗ്രഹിക്കാത്തവർ കുറവായിരിക്കും.

അതിന് വേണ്ടി ധാരാളം പണം ചെലവിട്ട് പ്രൊഡക്റ്റുകൾ വാങ്ങുന്നുമുണ്ടാകും. എന്നാൽ നമ്മുടെ അടുgക്കളയിൽ തന്നെ മുടി വളർച്ചയ്ക്കായി സഹായിക്കുന്ന ചില സാധാനങ്ങൾ ഉണ്ടെന്ന് പറഞ്ഞാൽ വിശ്വസിക്കാൻ കുറച്ച് ബുദ്ധിമുട്ട് തന്നെയായിരിക്കും. അത്തരത്തിൽ ഒരു സാധനമാണ് ഏലയ്ക്ക. ഏലയ്ക്ക എങ്ങനെയാണ് മുടി വളർച്ചയെ സഹായിക്കുന്നുവെന്ന് നോക്കിയാലോ?

Curd

സിങ്ക് അടങ്ങിയിട്ടുള്ളതിനാൽ ഏലയ്ക്ക മുടി വളർച്ചയ്ക്ക് ഉത്തമമായ ഒരു സു​ഗന്ധ വ്യഞ്ജനമാണ്. സിങ്കിന്റെ സാന്നിദ്ധ്യം മുടിയുടെ ആരോ​ഗ്യകരമായ വളർച്ചയ്ക്ക് സഹായിരക്കുന്നതാണ്. കേടായതും വരണ്ടതുമായ മുടിക്ക് ഉണർവ് നൽകാൻ സിങ്ക് സഹായിക്കും. 2-4 ഏലയ്ക്ക് പൊടിച്ച് എടുക്കുക. ഈ പൊടി ഒരു കപ്പ് വെള്ളത്തിൽ കലർത്തുക. ഷാംപൂ ഉപയോ​ഗിക്കുന്നതിന് മുമ്പ് ഈ മിശ്രിതം ഉപയോ​ഗിച്ച് മുടി കഴുകുക.

ഏലയ്ക്കയുടെ ആൻരി ഓക്സിഡന്റ് ​ഗുണം തലയോട്ടിയെ പോഷിപ്പിക്കുകയും ആരോ​ഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ഇതിന്റെ ആന്റി ബാക്ടീരിയൽ ​ഗുണങ്ങൾ പോലും തലയോട്ടിയിലെ അണുബാധയെ സുഖപ്പെടുത്താൻ സഹായിക്കുന്നു. ഏലയ്ക്കയുടെ ഉപയോ​ഗം പോലും മുടിയെ പോഷിപ്പിക്കുകയും മുടിക്ക് ബലം നൽകുകയും ചെയ്യുന്നു.

ശിരോചർമ്മത്തിന്റെ ആരോ​ഗ്യം മെച്ചപ്പെടുത്തുന്നത് മുടിക്ക് ശക്തി നൽകുന്നു. ഇതക് മുടിയുടെ വേരുകൾക്ക് ബലം നൽകുന്നു. മുടിക്ക് തിളക്കവും നൽകുന്നു. മുടിയിലും തലയോട്ടിയിലും അഴുക്ക് പെട്ടെന്ന് പിടിക്കും. ഇത് നീക്കം ചെയ്യാൻ ഏലയ്ക്ക സഹായിക്കും. ഏലയ്ക്കയുടെ ആന്റി ബാക്ടീരിയൽ ​ഗുണങ്ങൾ തലയോട്ടിയിലെ അണുബാധിയിൽ നിന്നും സംരക്ഷിക്കും.

ഒട്ടുമിക്ക ആളുകൾക്കും നീളമുള്ള മുടി ഉണ്ടാവും. എന്നാൽ കട്ടിയുണ്ടാവില്ല. മുടിയുടെ കനം വർദ്ധിപ്പിക്കാൻ ആ​ഗ്രിഹിക്കുന്നവരാണ് നിങ്ങളെങ്കിൽ മുടി കഴുകും മുമ്പ് ഏലയ്ക്ക പുരട്ടണം. ഏലയ്ക്ക ഉപയോ​ഗിക്കുന്നത് നിങ്ങളുടെ മുടിക്ക് കരുത്തും തിളക്കവും നൽകും. ഇടതൂർന്നതുമാക്കും. മുടിയിലെ താരാൻ അകറ്റാനും ഏലയ്ക്ക് ഫലപ്രദമാണ്. നിങ്ങളുടെ തലയോട്ടിയിൽ നിന്ന് താരനെ ഒഴിവാക്കാൻ ഷാംപൂ ഉപയോ​ഗിച്ച് കഴുകുന്നതിന് മുമ്പ് ഹെയ്ർ മാസ്കോ ഏലയ്ക്കാ വെള്ളമോ ഉപയോ​ഗിക്കാം.

മുടി വളരാൻ ഏലയ്ക്ക ഉപയേ​ഗിക്കേണ്ടത് എങ്ങനെ?

2 - 3 ഏലയ്ക്ക എടുത്ത് പൊടിച്ചെടുക്കുക. ഈ പൊടി തൈരിൽ കലർത്ത തലയിൽ പുരട്ടുക. കുറച്ച് സമയത്തിന് ശേഷം മുടി കഴുകുക. ഹെയർ മാസ്ക്കിനായി നാരങ്ങാനീരും ഏലയ്ക്ക പേസ്റ്റും കലർത്തി മുടിയിൽ പുരട്ടാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+