Get Updates
Get notified of breaking news, exclusive insights, and must-see stories!

മുടി പനങ്കുല പോലെ വളരാൻ വെളിച്ചെണ്ണയെന്ന മാജിക്; വെറുതെ തേച്ചത് കൊണ്ടായില്ല, ഇങ്ങനെ ചെയ്ത് നോക്കൂ

മുടിക്ക് ഏറ്റവും കൂടുതൽ ഗുണപ്രദമായ എണ്ണകളിലൊന്നാണ് വെളിച്ചെണ്ണ. ഇവ രോമകൂപങ്ങളിലേക്ക് ആഴത്തിൽ ഇറങ്ങി മുടിക്ക് ഈർപ്പവും മിനുസവും നൽകാൻ സഹായിക്കും. മാത്രമല്ല മുടിആരോഗ്യകരമായി വളരാനും മുടി പൊട്ടിപ്പോകുന്നത് തടയാനും ഇവ ഉത്തമമാണ്.

മുടി സംരക്ഷണത്തിനായി വെളിച്ചെണ്ണ ഉപയോഗിക്കുന്നത് മുടിക്ക് കട്ടി ലഭിക്കാനും മുടി നീളത്തിൽ വളരാനും സഹായിക്കും. നീളമുള്ളതും കട്ടിയുള്ളതും ആരോഗ്യകരവുമായ മുടിയിഴകൾ നേടാനുള്ള വെളിച്ചെണ്ണ ഹെയർ മാസ്കുകളെ കുറിച്ചാണ് ഇന്ന് പറയുന്നത്. വിശദമായി നോക്കാം.

hair2-174

വെളിച്ചെണ്ണ, ചെറുനാരങ്ങ, ടീ ട്രീ ഓയിൽ

ഈ മൂന്ന് ചേരുവകളും നന്നായി യോജിപ്പിച്ചെടുത്ത് തലയോട്ടിൽ തേച്ച് പിടിപപിക്കാം. ഏകദേശം 15 മിനിറ്റോളം തേച്ച് വെച്ചതിന് ശേഷം ഷാംപൂവും കണ്ടീഷ്ണറും ഉപയോഗിച്ച് കഴുകിക്കളയാം. ഈ ഹെയർമാസ്ക് മുടി വേഗത്തിൽ വളരാനും രോമകൂപങ്ങൾക്ക് ശക്തിപകരാനും സഹായിക്കും. മുടി നീളത്തിൽ വളരാനും ഇത് ഉത്തമമാണ്.

വെളിച്ചെണ്ണയും മുട്ടയും

മുട്ട നന്നായി അടിച്ചെടുത്ത് അതിലേകക് വെളിച്ചെണ്ണയും ചേർത്ത് നന്നായി നനഞ്ഞ മുടിയിൽ തേച്ച് പിടിപ്പിക്കാം. കുറഞ്ഞത് 20 മിനിറ്റെങ്കിലും തേക്കണം. ഇതിനുശേഷം മുടി ഇളം ചൂടുവെള്ളത്തിൽ കഴുകി വൃത്തിയാക്കാം. പ്രോട്ടീൻ ധാരാളം അടങ്ങിയ ഈ ഹെയർ മാസ്ക് രോമകൂപങ്ങളെ ശക്തിപ്പെടുത്തുകയും മുടിയിൽ ഈർപ്പം നിലനിർത്താൻ സഹായിക്കുകയും ചെയ്യും. മാത്രമല്ല മുടിക്ക് തിളക്കം നൽകാനും കട്ടിയുള്ള മുടി ലഭിക്കാനും ഈ മാസ്ക് നല്ലതാണ്.

വെളിച്ചെണ്ണയും കറുവപ്പെട്ടയും

മുടിക്ക് പുതുജീവൻ നൽകാൻ ഈ ഹെയർമാസ്കിന് കഴിയും. കാരണം ഇവ മുടിയുടെ വേരുകളിൽ ചെന്നാണ് പ്രവർത്തിക്കുക. രണ്ട് ചേരുവകളും നന്നായി യോജിപ്പിച്ച് തലയോട്ടിയിൽ തേച്ച് പിടിപ്പിക്കാം. ഏകദേശം 1 മണിക്കൂറിന് ശേഷം കഴുകിക്കളയാം. ഈ മാസ്ക് രക്തയോട്ടം വേഗത്തിലാക്കാനും മുടി വളരാനും സഹായിക്കും.

വെളിച്ചെണ്ണയും ആപ്പിൾ സിഡാർ വിനേഗറും

വെളിച്ചെണ്ണയും ആപ്പിൾ സിഡാർ വിനേഗറും ഒരുമിച്ച് യോജിപ്പിച്ച് തലയിൽ തേക്കാം. നനഞ്ഞ മുടയിലാണ് മാസ്ക് ഉപയോഗിക്കേണ്ടത്. അതിന് ശേഷം 20 മിനിറ്റ് കഴിഞ്ഞ് സാധാരണ വെള്ളത്തിൽ മുടി കഴുകാം. മുടിക്ക് ഈർപ്പവും തിളക്കവും നീളവും നൽകാൻ ഈ മാസ്ക് ധാരാളം.

വെളിച്ചെണ്ണ, ചെറുനാരങ്ങ നീര്, യോഗേർട്ട്, മുട്ട

നാല് ചേരുവകളും നന്നായി യോജിപ്പിച്ചെടുക്കാം. തലയോട്ടിയിലും മുടിയിലും ഈ മാസ്ക് നന്നായി തേച്ച് പിടിപ്പിക്കാം. ഇളം ചൂടുള്ള ഒരു തൂവാല തലയിൽ കെട്ടിവെയ്ക്കാം. ഏകദേശം 15 മിനിറ്റോളം തേച്ച് പിടിപ്പിക്കണം. അതിനുശേഷം ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയാം. മുടിയുടെ കേടുപാടുകൾ ഇല്ലാതാക്കാനും മുടിയെ സംരക്ഷിക്കാനും മാസ്ക് ഉപയോഗിക്കാം.

ഡിസ്ക്ലെയിമർ- ഗൂഗിളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയതാണ് ഈ ലേഖനം. വൺ ഇന്ത്യ മലയാളത്തിന് ഇത് സംബന്ധിച്ച് ശാസ്ത്രീയ അറിവുകൾ ഇല്ല. അതിനാൽ ഇവ പിന്തുടരുന്നതിന് മുൻപ് ആരോഗ്യവിദഗ്ധരുടെ ഉപദേശം സ്വീകരിക്കണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+